കാണുമ്പോൾ തന്നെ സന്തോഷം തോന്നും! ഇത് അല്ലു അർജുന്റെ ക്യൂട്ട് സ്വർഗരാജ്യം

allu-arjun-family
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

മലയാളത്തിലേക്ക് മൊഴിമാറ്റിയെത്തിയ തെലുഗു ചിത്രങ്ങളിലൂടെയാണ് അല്ലു അർജുൻ മലയാളികളുടെയും പ്രിയതാരമായത്. സിനിമയുടെ വെള്ളിവെളിച്ചത്തിനപ്പുറത്ത് നല്ലൊരു ഫാമിലിമാനാണ് അർജുൻ. ലോക്ഡൗൺ കാലത്ത് കുടുംബത്തിനൊപ്പം ഏറെ സമയം ചിലവഴിക്കാന്‍ സാധിച്ച സന്തോഷത്തിലാണ് അല്ലുവും. ഭാര്യ സ്നേഹ റെഡ്ഡിക്കും മക്കളായ അയാന്‍, അര്‍ഹ എന്നിവര്‍ക്കൊപ്പം ഹൈദരാബാദിലെ വീട്ടില്‍ ഓരോ നിമിഷങ്ങളും ആസ്വാദ്യകരമാക്കുകയാണ് അല്ലു.

allu-house

തന്റെ കുടുംബവിശേഷങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെയ്ക്കുന്ന ആളാണ്‌ അല്ലു. വീട്ടിലെ വലിയ ലിവിങ് റൂം മുതല്‍ കുട്ടികളുടെ നേഴ്സറിയുടെ ചിത്രങ്ങള്‍ വരെ താരം പങ്കുവച്ചിട്ടുണ്ട്. വിശാലമായ അകത്തളങ്ങള്‍ ആണ് ഈ വീടിന്റെ പ്രത്യേകത. ലിവിങ്, ഡൈനിങ്, അടുക്കള എന്നിവയെല്ലാം ഓപ്പൺ ശൈലിയിലാണ് ഇവിടെ. 

allu-home

ഫാമിലി ലിവിങ് ഏരിയ ഈ വീട്ടില്‍ പ്രത്യേകമായി നല്‍കിയിട്ടുണ്ട്. ഒഴിവു സമയങ്ങളില്‍ കുടുംബാംഗങ്ങള്‍ക്ക് ഇവിടെ ഒത്തുചേരാനാണിത്. ലീനിയർ ശൈലിയിൽ തടസങ്ങളില്ലാതെ ഒഴുകി നടക്കുന്ന അകത്തളങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സിമന്റ് കൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങളിൽ ഇപോക്സി ഫിനിഷ് ചെയ്തു ഭംഗിയാക്കിയിരിക്കുന്നു. 

allu-family

അല്ലുവിന്റെ സോഷ്യല്‍ മീഡിയ പേജ് ഫോളോ ചെയ്യുന്നവര്‍ക്കെല്ലാം സുപരിചിതമായ ഇടമാണ് അല്ലുവിന്റെ വീട്ടിലെ കിച്ചന്‍. ഓപ്പണ്‍ സ്‌പേസിൽ തീര്‍ത്ത ഇവിടെ കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ എല്ലാം പതിപ്പിച്ചിരിക്കുന്നതു കാണാം. കുടുംബാംഗങ്ങളുടെ കേക്ക് കട്ടിംഗ് ചിത്രങ്ങൾ ഇവിടെ വച്ച് എടുത്തത് അല്ലു പങ്കുവച്ചിട്ടുണ്ട്. കുട്ടികള്‍ക്കായി ഒരുക്കിയ മനോഹരമായ കിടപ്പുമുറിയുടെ ചിത്രം സ്നേഹയുടെ ഇന്‍സ്റ്റ പേജില്‍ പലപ്പോഴും പ്രത്യക്ഷപെടാറുണ്ട്.

കുട്ടികള്‍ക്ക് വേണ്ടി വീട്ടില്‍ ഒരു ചെറിയ സ്വിമ്മിങ് പൂളും നിര്‍മിച്ചിട്ടുണ്ട്. മുത്തശ്ശന്‍ അയാന്റെ പിറന്നാളിന് സമ്മാനമായി ഒരുക്കി കൊടുത്തതാണ് ഈ പൂള്‍. 

കരിയറിനൊപ്പം കുടുംബജീവിതവും കുട്ടികളുടെ വളർച്ചയും നല്ല നിമിഷങ്ങളും എത്ര പ്രധാനമാണെന്ന് ഈ ചിത്രങ്ങൾ പറയുന്നു. ചുരുക്കത്തിൽ കാണുന്ന ആർക്കും സന്തോഷം തോന്നുന്ന ക്യൂട്ട് കുടുംബമാണ് അല്ലുവിന്റെത്.

English Summary- Allu Arjun Family House 

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA