ലൈംലൈറ്റിനു പുറത്ത് മറ്റൊരാൾ; തമന്നയുടെ വിശേഷങ്ങൾ

tamanaha-family
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

തെന്നിന്ത്യന്‍ സിനിമയില്‍ 15 വർഷമായി നിറഞ്ഞുനിൽക്കുകയാണ് തമന്ന ഭാട്യ. തമിഴ്, തെലുങ്ക് സിനിമകളിലെ മുന്‍നിരനായികയായി ഉയര്‍ന്ന തമന്നയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളായിരുന്നു ബാഹുബലിയും പയ്യയുമെല്ലാം. മുംബൈ സ്വദേശിനിയായ തമന്ന സ്ഥിരതാമസത്തിന് തിരഞ്ഞെടുത്തതും മുംബൈ തന്നെയാണ്. പിതാവ് ആനന്ദ് ഭാട്യയ്ക്കും അമ്മ സന്തോഷ്‌ ഭാട്യയ്ക്കുമൊപ്പം ആണ് താരം കഴിയുന്നത്‌. 

tamanah-house

മുംബൈ ജുഹു - വെര്‍സോവ ലിങ്ക് റോഡിലുള്ള 22 നിലകളുള്ള ബേവ്യൂ ഫ്ലാറ്റ് സമുച്ചയത്തിലെ 14-ാം നിലയിലെ ഫ്ലാറ്റാണ് താരത്തിന്റെത്. ഫ്ലാറ്റിന്‍റെ ഉള്ളിൽ എവിടെ നിന്ന് നോക്കിയാലും കടൽ കാണാം എന്നതാണ് ഇവിടുത്തെ പ്രത്യേകത. ആധുനിക സ്മാർട്ട് ഹോം സൗകര്യങ്ങൾ എല്ലാം ഒത്തിണങ്ങിയതാണ് തമന്നയുടെ വീട്. 

സിനിമ കഴിഞ്ഞാല്‍ തികച്ചും ഒരു ഫാമിലി ഗേള്‍ ആണ് തമന്ന. അതുകൊണ്ടുതന്നെ ലോക്ഡൗൺ കാലം കുടുംബത്തിനൊപ്പം തന്നെയാണ് തമന്ന ഏറെ സമയവും ചിലവിട്ടത്.  സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമായ തമന്ന വീടിന്റെ ചിത്രങ്ങള്‍ അടിക്കടി പോസ്റ്റ്‌ ചെയ്യാറുണ്ട്. പിതാവിന്റെ  പിറന്നാള്‍ ആഘോഷം, തമന്നയുടെ യോഗ ചിത്രങ്ങള്‍ , കുക്കിംഗ് പരീക്ഷണങ്ങള്‍ അങ്ങനെ നിരവധി ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്‌. 

English Summary- Tamannah Bhatia House Family

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA