ADVERTISEMENT

ബോളിവുഡിലെ ബോള്‍ഡ് നായിക ആരാണെന്ന് ചോദിച്ചാല്‍ അതിനു ഒരുത്തരം മാത്രമേയുള്ളൂ, വിദ്യ ബാലന്‍. പരിണീത മുതല്‍ ശകുന്തള ദേവി വരെ എത്തി നില്‍ക്കുന്ന മികച്ച കരിയര്‍ ആണ് വിദ്യയുടേത്.  ബോളിവുഡില്‍ വിവാഹ ശേഷവും സജീവമാണ് താരം. ഭര്‍ത്താവും നിര്‍മ്മാതാവുമായ സിദ്ധാര്‍ഥ റോയ് കപൂറിനൊപ്പം മുംബൈയിലാണ് വിദ്യയുടെ താമസം. 

വിദ്യയുടെ വേരുകൾ നമ്മുടെ കേരളത്തിൽ പാലക്കാടാണ്.  ആ ഒരു സൗത്ത് ഇന്ത്യന്‍ ടച്ച്‌ നിറഞ്ഞതാണ്‌ ജൂഹുവിലെ വിദ്യയുടെ വീടും. വിശാലമായ ലിവിങ് റൂം , ഡൈനിങ്ങ്‌ ഏരിയ എന്നിവ വിദ്യയുടെ പല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും കാണാവുന്നതാണ്. '

സുഖകരമായ സീറ്റിംഗ് ഏരിയ'കളാല്‍ സമ്പന്നമാണ് വിദ്യയുടെ വീട്.  എവിടെയും ഒരു വുഡന്‍ ടച് കാണാം വിദ്യയുടെ വീട്ടില്‍. വിശാലമായ ബാല്‍ക്കണിയില്‍ വലിയ ചെടികളും പോട്ടുകളും കാണാം ഇവിടെ. ഫാമിലി ചിത്രങ്ങള്‍ വയ്ക്കാനായി ഇവിടെ വലിയൊരു വുഡന്‍ ഷെല്‍ഫും ഉണ്ട്. ഒപ്പം ഇഷ്ട പുസ്തകങ്ങളും. 

ആഡംബരങ്ങള്‍ക്ക് അധികം പ്രാധാന്യം നല്‍കാതെ എന്നാല്‍ ക്ലാസ്സിക് ലുക്ക് ആവോളം നല്‍കിയാണ്‌ വിദ്യ വീട് ഒരുക്കിയിരിക്കുന്നത്. അത് വീട്ടിലെ ഓരോ മുക്കിലും മൂലയിലും നമുക്ക് കാണാനും സാധിക്കും. സിനിമയുടെ തിരക്കുകള്‍ കഴിഞ്ഞാല്‍ തികച്ചും ഒരു നല്ല കുടുംബിനിയായി ബോളിവുഡിലെ 'ബോള്‍ഡ് ആന്‍ഡ്‌ ബ്യൂട്ടിഫുള്‍ ' വിദ്യ ഇവിടെയുണ്ട്. 

English Summary- Vidhya Balan House in  Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com