ലോകമെങ്ങുമുള്ള ജനങ്ങൾക്ക് പ്രിയങ്കരിയായിരുന്നു ഡയാന രാജകുമാരി. മരിച്ച് രണ്ട് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഡയാനയെ ഇപ്പോഴും ജനങ്ങൾ ഓർക്കുന്നു. 1981 ല്‍ ചാൾസ് രാജകുമാരനെ വിവാഹം കഴിച്ച ശേഷമാണു ഡയാന ബ്രിട്ടന്‍ രാജകുടുംബത്തിന്റെ ഭാഗമായത്. വിവാഹശേഷം കെൻസിംഗ്ടൺ പാലസിലാണ് ഡയാന കഴിഞ്ഞിരുന്നത്.

ഡയാനയുടെ ഓർമ്മകൾ ഇപ്പോഴും ഈ കൊട്ടാരത്തിൽ അമൂല്യമായ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഇവിടുത്തെ മൂന്നുനിലകള്‍ പൂര്‍ണ്ണമായും ഡയാനയ്ക്ക് വേണ്ടി ഡിസൈന്‍ ചെയ്തു നല്‍കി. മിതത്വത്തില്‍ വിശ്വസിച്ചിരുന്ന ഡയാനയുടെ പേര്‍സണല്‍ സ്റ്റൈലിനോട് ചേര്‍ന്നതായിരുന്നു ഈ ഡിസൈനുകള്‍ എല്ലാം.

മങ്ങിയ മഞ്ഞ നിറത്തില്‍ തീര്‍ത്ത ഭിത്തികളും. കൂടാതെ പ്രൗഢി വിളിച്ചോതുന്ന ഫര്‍ണിച്ചറുകള്‍ ആണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. മക്കളായ വില്യം , ഹാരി എന്നിവര്‍ക്കൊപ്പം അവരുടെ കുട്ടികാലത്ത് എടുത്ത ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് ഇവിടുത്തെ ലിവിങ് റൂം.

ഡയാന ഒഴിവുസമയങ്ങള്‍ ചെലവിട്ടിരുന്ന പിയാനോ മുറി ആണ് മനോഹരമായ മറ്റൊരു ഇടം. വില്യവും ഹാരിയും കുട്ടികളായിരുന്നപ്പോള്‍ അവര്‍ക്കായി ഡയാന വീട്ടില്‍ തന്നെയൊരു നേഴ്സറി ഒരുക്കിയിരുന്നു. അതിന്റെ ചിത്രങ്ങള്‍ ഇന്നും ഈ കൊട്ടാരത്തിലുണ്ട്. പ്രമുഖ ഡിസൈന്‍ കമ്പനിയായിരുന്ന ഡ്രാഗന്‍സ് ആന്‍ഡ് വാള്‍ടണ്‍ സ്ട്രീറ്റ് ആയിരുന്നു അന്നത് ഒരുക്കിയിരുന്നത്.

English Summary- Princess Diana Old Royal Family House Memories