ക്രിക്കറ്റ് ദൈവം ഇവിടെയുണ്ട്! സച്ചിൻ ടെണ്ടുൽക്കറുടെ വീട്

sachin-house-mumbai
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ഫീൽഡിലെ ജീവിതം പോലെതന്നെ  മനോഹരമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ സ്വകാര്യജീവിതവും. കളിക്കളത്തില്‍ നിന്നും വിരമിച്ച ശേഷവും സച്ചിനെ സ്നേഹിക്കാതിരിക്കാന്‍ ഒരു ആരാധകനും സാധിക്കില്ല. അത്രയ്ക്കുണ്ട് ഓരോ ക്രിക്കറ്റ് പ്രേമിയുടെയും മനസ്സില്‍ അദ്ദേഹത്തിനുള്ള സ്ഥാനം. ഫീല്‍ഡില്‍ നിന്നും വിരമിച്ച ശേഷം ഏറിയ സമയവും കുടുംബത്തിനൊപ്പം ചിലവഴിക്കാനാണ് സച്ചിന്‍ ശ്രമിക്കുന്നത്. ഭാര്യ അഞ്ജലിക്കും മക്കള്‍ക്കുമൊപ്പം മുംബൈ ബാന്ദ്രയിലെ വീട്ടില്‍ സച്ചിനുണ്ട്. എല്ലാ തിരക്കുകളില്‍ നിന്നും ഒരല്‍പം അകന്നു വീണു കിട്ടിയ സമയം ആസ്വദിക്കുകയാണ് സച്ചിന്‍. 

2007 ലാണ് ബാന്ദ്രയിലെ വീട് സച്ചിന്‍ വാങ്ങുന്നത്. 39  കോടി രൂപയായിരുന്നു അന്ന് ഈ വീടിനായി സച്ചിന്‍ അന്ന് മുടക്കിയത്. 1926 ല്‍ നിര്‍മ്മിച്ചതാണ് യഥാര്‍ഥത്തില്‍ 'ഡോരാബ് വില്ല 'എന്ന ഈ വീട്. ഒരു പാഴ്സി കുടുംബത്തിന്റെ ആയിരുന്നു അന്ന് ഈ വീട്. 6,000 ചതുരശ്രയടി  വരുന്ന ഈ വീട് മുഴുവനായും പുതുക്കി പണിതാണ് സച്ചിന്‍ ഇവിടേക്ക് മാറിയത്. 

sachin-bandra-flat

സച്ചിനെ പോലെ തന്നെ ഏറെ ലാളിത്യം നിറഞ്ഞതാണ്‌ ഈ വീടും എന്ന് വേണമെങ്കില്‍ പറയാം. ഭാര്യ അഞ്ജലി തന്നെയാണ് വീടിന്റെ ഇന്റീരിയര്‍ ചെയ്തതും. ക്‌ളാസിക് ശൈലിയിലാണ് വീട് നിർമിച്ചിരിക്കുന്നത്. വിവിഐപി സുരക്ഷ ഉള്ളതിനാൽ 24 മണിക്കൂറും ക്യാമറ നിരീക്ഷണത്തിലാണ് വീടും പരിസരവും.ഭാര്യ അഞ്ജലിയുടെ സൗകര്യത്തിനും ആഗ്രഹത്തിനും അനുസരിച്ചുള്ള അടുക്കള, അമ്മയ്ക്ക് ബുദ്ധിമുട്ടില്ലാതെ മുറികൾ ഉപയോഗിക്കാനായി ലിഫ്റ്റ്, മകൻ അർജുനൊപ്പം ക്രിക്കറ്റ് കളിക്കാൻ പാകത്തിൽ ഗാർഡൻ, കാറുകൾ പാർക്ക് ചെയ്യാൻ ഗോഡൗൺ എന്നിങ്ങനെയുള്ള സൌകര്യങ്ങള്‍ ഇവിടെയുണ്ട് . 

sachin-home-mumbai

വൈറ്റ് ,ബ്രൌണ്‍ ഷെയിഡുകളിലാണ് ലിവിംഗ് റൂം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ക്രീം നിറത്തിലെ മാര്‍ബിള്‍ ഫ്ലോറിങ്ങാണ് തറയ്ക്ക് നല്‍കിയിരിക്കുന്നത്.വിശാലമാണ് ഇവിടുത്തെ ഡൈനിങ്‌ ഏരിയയും. മൂന്നു നിലയിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. ഏറ്റവും മുകളിലെ നിലയിലാണ് സച്ചിന്റെയും ഭാര്യ അഞ്ജലിയുടെയും കിടപ്പുമുറി. ബാന്ദ്ര വെസ്റ്റില്‍ പെറി ക്രോസ് റോഡിലാണ് സച്ചിന്റെ വീട് സ്ഥിതി ചെയ്യുന്നത്. 

sachin-house

അതേസമയം ഭാര്യ അഞ്ജലിയ്ക്കായി സച്ചിന്‍ സ്വന്തമാക്കിയ റാസ്‌തോംജി സീസണിലെ പുതിയ അപാർട്മെന്റ് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബാന്ദ്രയിലെ തന്റെ പഴയ വീടിനടത്തായുള്ള ബാന്ദ്ര - കുർള കോംപ്ലക്സിലാണ് സച്ചിന്റെ പുതിയ ഭവനം. 

English Summary- Sachin Tendulkar House, Flat in Mumbai

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA