തെലുഗു സിനിമയിലെ ജനപ്രിയ നടനാണ് മഹേഷ് ബാബു. 'ടോളിവുഡ് പ്രിന്‍സ് ' എന്നാണ് മഹേഷ് ബാബുവിനെ വിശേഷിപ്പിക്കുന്നത്. നടിയും മുന്‍ മിസ്സ് ഇന്ത്യയുമായിരുന്ന നമ്രത ശിരോദ്കർ ആണ് മഹേഷ് ബാബുവിന്റെ ജീവിതപങ്കാളി. ഗൗതം ഘട്ടമനേനി, സിത്താര ഘട്ടമനേനി എന്നിവരാണ് മഹേഷിന്റെ മക്കള്‍.
ഒരു സിനിമയ്ക്ക് കോടികള്‍ വാങ്ങുന്ന മഹേഷിന്റെ ലോക്ഡൗൺ കാലം പൂര്‍ണ്ണമായും കുടുംബത്തിനൊപ്പം ഹൈദരാബാദിലെ വീട്ടിലായിരുന്നു. തന്റെ ലോക്ഡൗൺ കാലചിത്രങ്ങള്‍ മിക്കപ്പോഴും ആരാധകര്‍ക്ക് വേണ്ടി അദ്ദേഹം പോസ്റ്റ് ചെയ്യുകയും ചെയ്യാറുണ്ട്.

പഴമയുടെ പ്രൗഢിയില്‍ എല്ലാത്തരം മോഡേണ്‍ സൗകര്യങ്ങളും ചേര്‍ന്നതാണ് ഈ വീട്. മഹേഷിന്റെ ഭാര്യ നമ്രിതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ മിക്കപ്പോഴും കടന്നുവരുന്ന ഇടമാണ് ഇവരുടെ വലിയ ഡൈനിങ്ങ് ഏരിയ. പേള്‍ വൈറ്റ് ലെതര്‍ ചെയറുകള്‍ ഉള്ള എട്ടു പേര്‍ക്ക് ഇരിക്കാവുന്ന വലിയ ഡൈനിങ്ങ് ടേബിള്‍ ഇവിടെ കാണാം. ഒപ്പം ഭിത്തിയിലെ വലിയ അലങ്കാരകണ്ണാടിയും , മനോഹരമായ തൂക്കുവിളക്കുകളും ഇവിടെയുണ്ട്. ഇവിടെ ഒരു ചുവർ നിറയെ മഹേഷിന്റെയും കുടുംബത്തിന്റെയും കുടുംബചിത്രങ്ങള്‍ കാണാം.
ഔട്ട്‌ഡോര്‍ സ്‌പേസ് ധാരാളം ഉള്ളതാണ് മഹേഷിന്റെ വീട്. പലതരം ചെടികള്‍ , മരങ്ങള്‍ എല്ലാം ഇവിടെ കാണാം. ഇവിടെ കാണണ്ടേ മറ്റൊന്നാണ് കുട്ടികളുടെ കിടപ്പറ. മകന്‍ ഗൗതം, മകള്‍ സിത്താര എന്നിവര്‍ക്കായി അവരുടെ ഇഷ്ടതീമില്‍ ഒരുക്കിയതാണ് മുറികള്‍. ഡിസ്നി പ്രിന്‍സസ് തീമില്‍ ആണ് മകള്‍ സിത്താരയുടെ മുറി എങ്കില്‍ മകന്റെ മുറിക്ക് ഒരല്‍പം എസ്തെറ്റിക് ലുക്കാണ് നല്‍കിയിരിക്കുന്നതും.
വലിയൊരു സ്വിമ്മിങ് പൂള്‍ കൂടി ചേര്‍ന്നതാണ് ഇവരുടെ ബംഗ്ലാവ്. ഇതിന്റെ ഒരു വശത്തായി വലിയൊരു ഫാമിലി ഗാര്‍ഡന്‍ സ്‌പേസുമുണ്ട്.
English Summary- Mahesh Babu Hyderabad House