പുതിയ ആഡംബരവീട് വാങ്ങി ജാൻവി കപൂർ; വില 39 കോടി രൂപ!

jhanvi-kapoor-house
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ശ്രീദേവിയുടെ മകള്‍ എന്ന ലേബലില്‍  നിന്നും ഒരു നല്ല അഭിനേത്രി എന്ന നിലയിലേക്ക് എത്തി നില്‍ക്കുകയാണ് ജാന്‍വി കപൂര്‍ ഇന്ന്. 2021 തന്റെ ഭാഗ്യവർഷമാകും എന്നാണ് ഇപ്പോള്‍ ജാന്‍വിയുടെ പ്രതീക്ഷ. ശ്രീദേവിയുടെ മരണശേഷം പിതാവ് ബോണി കപൂറിനും സഹോദരി ഖുശിക്കും ഒപ്പമാണ് ജാന്‍വി കഴിയുന്നത്‌. എന്നാല്‍ കഴിഞ്ഞ ഡിസംബര്‍ അവസാനം ജാന്‍വി സ്വന്തമായി ഒരു വീട് വാങ്ങി എന്നാണ്  വാര്‍ത്ത. 39 കോടിക്ക് മുംബൈ ജൂഹുവില്‍ ആണ് താരം ലക്ഷുറിഫ്ലാറ്റ് വാങ്ങിയിരിക്കുന്നത്. 

ജൂഹുവിലെ ആഡംബരഫ്ലാറ്റ് സമുച്ചയങ്ങളില്‍ ഒന്നിലാണ് ജാന്‍വിയുടെ ഫ്ലാറ്റ്. 14 മുതല്‍  16 നിലകളിലായി പടര്‍ന്നു കിടക്കുന്നതാണ് 4,144  ചതുരശ്രയടിയുള്ള ജാന്‍വിയുടെ ഫ്ലാറ്റ്. അഭിഷേക് ബച്ചന്‍ , അജയ് ദേവഗണ്‍, ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂര്‍ എന്നിവരാണ് ഇവിടെ ജാന്‍വിയുടെ അയല്‍ക്കാര്‍. 

നിലവില്‍ കുടംബത്തോടൊപ്പം ലോഖണ്ടവാലയിലെ വീട്ടിലാണ് ജാന്‍വി കഴിയുന്നത്‌. ഈ പുതിയ ഫ്ലാറ്റ് ഒരു ഇന്‍വെസ്റ്റ്‌മെന്റ് എന്ന നിലയ്ക്കാണ് താരം വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്‌. ഗുജ്ജന്‍ സക്സേന ആണ് ജാന്‍വിയുടെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇത് ബോക്സോഫിസില്‍ നല്ല വിജയം നേടുകയും ചെയ്തിരുന്നു. കാര്‍ത്തിക് ആര്യനൊപ്പം ദോസ്ത്താന രണ്ടാം ഭാഗമാണ് ഇനി ജാന്‍വിയുടെതായി പുറത്തു വരാനുള്ള ചിത്രം. 

English Summary- Jhanvi Kapoor Bought New Luxury Flat

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Sundari Kannal Oru Sethi (Cover) ft. K K Nishad & Sangeeta Srikant | Music Shots

MORE VIDEOS
FROM ONMANORAMA