'വാതിൽ മാറ്റിത്തരാമോ മോനെ': പാപ്പിയമ്മ ചോദിച്ചു; പുതിയ വീട് നൽകുമെന്നു ബോബി!

papyy-amma-bobby-chemmanur-3
SHARE

വൈക്കം സ്വദേശിനി പാപ്പിയമ്മയ്ക്ക് 98 വയസ്സുണ്ട്. പാപ്പിയമ്മയെ മോഡലാക്കി ഫൊട്ടോഗ്രഫർ മഹാദേവൻ തമ്പി ചിത്രമെടുത്തിരുന്നു. പാപ്പിയമ്മയുടെ ഒരു ദിവസമാണ് ഫോട്ടോഷൂട്ടിലൂടെ ചിത്രീകരിച്ചത്. ഈ ചിത്രമാണ് ദിവസങ്ങൾക്ക് മുൻപ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

പക്ഷേ ചിത്രത്തിലെ പുഞ്ചിരി പോലെ സന്തോഷമൊന്നും പാപ്പിയമ്മയുടെ ജീവിതത്തിലില്ല.  ഒരു വർഷത്തിലേറെയായി കഴിയുന്നത് ഒരു ഷെഡിൽ. സുരക്ഷിതമായി അന്തിയുറങ്ങാൻ ഒരു വീട് വേണം-അതാണ് പാപ്പിയമ്മയ്ക്ക് ജീവിതത്തിൽ ഇനി ആകെ ബാക്കിയുള്ള മോഹം.  കഴിഞ്ഞ ദിവസം വ്യവസായി ബോബി ചെമ്മണ്ണൂർ പാപ്പിയമ്മയെ കാണാനെത്തി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം നിർവഹിക്കാനാണ് ബോബി കോട്ടയത്തു എത്തിയത്. സമൂഹമാധ്യമത്തിൽ പാപ്പിയമ്മയുടെ ചിത്രങ്ങൾ ബോബി കണ്ടിരുന്നു. അങ്ങനെയാണ് നേരിൽ കാണാൻ തീരുമാനിച്ചത്.

ഷീറ്റ് വച്ച് മറച്ച അടച്ചുറപ്പില്ലാത്ത കൂരയുടെ ശോചനീയാവസ്ഥ കണ്ട ബോബിയോട് പാപ്പിയമ്മ ചോദിച്ചത് മറ്റൊന്നാണ്: 'ഈ ഷെഡിന്റെ വാതിലിനു ഉറപ്പില്ല, അതൊന്നു മാറ്റിത്തരാമോ മോനേ'.. വാതിൽ മാത്രമല്ല, പകരം അടച്ചുറപ്പുള്ള പുതിയ വീട് നിർമിച്ചു നൽകാമെന്ന് ബോബി ചെമ്മണ്ണൂർ വാക്കും നൽകി. വീട് സഫലമാകും എന്ന വാർത്ത കേട്ടപ്പോൾ പാപ്പിയമ്മയുടെ കണ്ണുകളിൽ സന്തോഷാശ്രുക്കൾ നിറയുന്നു. തന്റെ സ്വപ്നം സഫലമാകുന്ന ആ ദിവസത്തിനായി കാത്തിരിക്കുകയാണ് പാപ്പിയമ്മ.

English Summary- Boby Chemmannur To build House for Pappiyamma

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA