ഒന്നാം വിവാഹവാർഷികത്തിൽ പുതിയൊരു വിശേഷവും! പങ്കുവച്ച് നടൻ റോൺസൺ വിൻസന്റ്

HIGHLIGHTS
  • ആദ്യ വിവാഹവാർഷികം ഇരുവർക്കും സ്പെഷലാകാൻ ഒരു വിശേഷവുമുണ്ട്.
ronson-white-hous
SHARE

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് റോൺസൺ വിൻസന്റ്. ഭാര്യ, സീത, അരയന്നങ്ങളുടെ വീട് തുടങ്ങിയ സീരിയലുകളിലൂടെയാണ് റോൺസൺ ശ്രദ്ധേയനായത്. ഇടയ്ക്ക് തെലുങ്ക്, മലയാളം സിനിമകളിലും അഭിനയിച്ചു. റോൺസന്റെയും ഭാര്യ നീരജയുടെയും ഒന്നാം വിവാഹവാർഷികമായിരുന്നു ഫെബ്രുവരി 2ന്. ആദ്യ വിവാഹവാർഷികം ഇരുവർക്കും സ്പെഷലാകാൻ ഒരു വിശേഷവുമുണ്ട്. പുതിയ വീട്.  റോൺസൺ തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

ദി വൈറ്റ് ഹൗസ്..

ചോറ്റാനിക്കരയ്ക്കടുത്തുള്ള വിൻസൻസ് എന്ന വീടാണ് ഞങ്ങളുടെ പുതിയ കൂട്ട്. അടിമുടി വൈറ്റ് തീമിലാണ് വീടൊരുക്കിയത്. വീടിന്റെ അകംപുറം ചുവരുകൾ മാത്രമല്ല, ഫർണിച്ചർ, കർട്ടൻ തുടങ്ങി ബാത്റൂം ക്ളീനിങ് ബ്രഷ് വരെ വൈറ്റ് തീമിലാണ്. 

ronson-home-dine

ശരിക്കും കഴിഞ്ഞ വർഷം മേയിൽ പണി പൂർത്തിയാക്കി താമസം തുടങ്ങാനായിരുന്നു പ്ലാൻ. അപ്പോഴാണ് കൊറോണയുടെ വരവ്. അതോടെ ബംഗാളികൾ എല്ലാം ലോക്കായി. ഫിനിഷിങ് പണികൾ ഇടയ്ക്കുവച്ചു നിന്നു. പിന്നെയും പത്തുമാസം കാത്തിരുന്നാണ് ഈ ഫെബ്രുവരിയിൽ പാലുകാച്ചുന്നത്.

ronson-vincent

പൊതുവെ എല്ലാവർക്കും  വീടുമാറൽ തലവേദന പിടിച്ച പരിപാടിയാണ്. പക്ഷേ ഞങ്ങൾക്കത് ഇപ്പോൾ ഒരു ഹരമാണ്. കാരണം ഞാനിപ്പോൾ താമസിക്കുന്നത് എന്റെ ഏഴാമത്തെ വീട്ടിലാണ്. സിനിമാതറവാട്ടിൽ ജനിച്ച എനിക്ക് സ്വാഭാവികമായും അഭിനയത്തോട് മോഹമുണ്ടായിരുന്നു. പഠനമെല്ലാം കഴിഞ്ഞ ശേഷമാണ് അതിലേക്കിറങ്ങിയത്. പിന്നെ അഭിനയത്തോടൊപ്പം ഞാൻ ഒരു ബിസിനസ് മാൻ കൂടിയാണ്. അച്ഛന്റെ കൺസ്ട്രക്ഷൻ ബിസിനസും നോക്കിനടത്തുന്നു. ഞാൻ അത്യാവശ്യം ഇന്റീരിയർ ഡിസൈനിങ്, വോൾ ആർട് എന്നിവയും ചെയ്യാറുണ്ട്.  വീടുകൾ വയ്ക്കുക, കുറച്ചുകാലം താമസിക്കുക, വിൽക്കുക. ഈയൊരു പ്രക്രിയയാണ് ഞാൻ ഇതുവരെ പിന്തുടർന്നത്. ഞങ്ങൾ നിർമിക്കുന്നത് വ്യത്യസ്തമായ തീം ഉള്ള വീടുകളാണ്. ഞങ്ങൾ തന്നെ അതിന്റെ ആദ്യ ഉപഭോക്താക്കളാകും. എന്നിട്ട് വിൽക്കും. ഇതാണ് രീതി. 

ronson-wife-family
ഭാര്യവീട്ടിൽ കുടുംബത്തോടൊപ്പം

ഒരുപാട് വീടുകൾ മാറിവന്നതുകൊണ്ട് വീടുകളോട് വിശേഷിച്ച് സെന്റിമെന്റ്സ് ഒന്നുമില്ല. ഭാര്യ നീരജ ഡോക്ടറാണ്. അവൾ ഇത്രയും കാലം ഒരേ വീട്ടിലാണ് ജനിച്ചു വളർന്നത്. അതുകൊണ്ട് വീടിനോട് സെന്റിമെന്റ്സ് ഉള്ള കൂട്ടത്തിലാണ്. എന്തായാലും  പത്തുമാസത്തോളം വൈകി കാത്തിരുന്ന് കിട്ടിയ പുതിയ വീട്ടിലെ നിമിഷങ്ങൾ ആസ്വദിക്കുകയാണ് ഞങ്ങളിപ്പോൾ.

English Summary- Actor Ronson Vincent about new house

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Sundari Kannal Oru Sethi (Cover) ft. K K Nishad & Sangeeta Srikant | Music Shots

MORE VIDEOS
FROM ONMANORAMA