ഉടമയെപ്പോലെ ഗ്ലാമറസ്; ഇത് നടി മലൈക അറോറയുടെ വീട്

malaika-aroroa-house
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

നടി, മോഡല്‍, ടെലിവിഷന്‍ അവതാരക , ബിസിനസ് വുമണ്‍ അങ്ങനെ പല പേരുകളില്‍ പ്രശസ്തയാണ് മലൈക അറോറ. പാതി മലയാളി  കൂടിയാണ്,  ബോളിവുഡിലെ ഫാഷന്‍ ഐക്കണായ മലൈക.  2016 ല്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനുമായി പിരിഞ്ഞ ശേഷം ഇപ്പോള്‍ മുംബൈയില്‍ പുതിയ വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ്  മലൈക . മലൈകയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ മിക്കപ്പോഴും മനോഹരമായ വീടിന്റെ ചിത്രങ്ങള്‍ കാണാവുന്നതാണ്. 

ക്ലാസിക് +കന്റെംപ്രറി ശൈലിയിലാണ്  മലൈകയുടെ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മിനിമലിസ്റ്റ് രീതിയില്‍ ഇന്റീരിയർ ചെയ്ത വീട്ടില്‍ വളരെ വൈബ്രന്റ് ആയ അപ്പ്‌ഹോള്‍സ്റ്ററി വര്‍ക്കുകളാണ് ചെയ്തിരിക്കുന്നത്. 

മാര്‍ബിള്‍ ഫിനിഷ് ചെയ്ത ലോബി, വലിയ ലിവിങ് മുറി , എട്ടു സീറ്റര്‍ ഡൈനിങ്ങ്‌ ടേബിള്‍ , കിടപ്പറ , വിശാലമായ കിച്ചന്‍ എന്നിവയുടെ ചിത്രങ്ങള്‍ മിക്കപ്പോഴും താരം ഇന്‍സ്റ്റ പേജില്‍ പോസ്റ്റ്‌ ചെയ്യാറുണ്ട്. പാചകപരീക്ഷണം ഏറെ ഇഷ്ടപ്പെടുന്ന  മലൈകയുടെ അടുക്കളയും അതുകൊണ്ട് ചിത്രങ്ങളിലൂടെ ആരാധകര്‍ക്ക് പരിചിതമാണ്. 

വീട്ടില്‍ എടുത്തു പറയേണ്ട ഇടമാണ് മലൈകയുടെ കിടപ്പുമുറി. വെളുപ്പിന് പ്രാധാന്യം നല്‍കിയാണ്‌ ഈ മുറി നിര്‍മ്മിച്ചിരിക്കുന്നത്. വീട്ടില്‍  മലൈകയ്ക്കായി ഒരു സ്പെഷൽ ഫോട്ടോ കോര്‍ണര്‍ കൂടിയുണ്ട്. ഏറ്റവും കൂടുതല്‍ താരം ചിത്രങ്ങള്‍ എടുക്കുന്നതും ഇവിടെ വച്ചാണത്രേ. സൂര്യപ്രകാശവും കാറ്റും ഏറ്റവും നന്നായി കടന്നു വരുന്ന രീതിയിലാണ് മലൈകയുടെ മുംബൈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

English Summary- Malaika Arora Elegant House in Mumbai

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA