ഉൾനാടൻ ഗ്രാമത്തിൽ നിന്നും ലൈംലൈറ്റിലേക്ക്; വെല്ലുവിളികൾ മറികടക്കാൻ തുണയായത് ആ ഇഷ്ടം: തുഷാര

HIGHLIGHTS
  • അഭിനയത്തോടുള്ള ഇഷ്ടം കൊണ്ടാണ് ഞാൻ കൊച്ചിയിലേക്ക് എത്തപ്പെട്ടത്.
tushara-actor-life
SHARE

വെബ്‌സീരീസിലൂടെയും സീരിയലിലൂടെയും കുറച്ചുകാലം കൊണ്ടുതന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ കലാകാരിയാണ് തുഷാര. അവർ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

അഭിനയം, വെല്ലുവിളികൾ..

tushara-actress

കണ്ണൂർ ഇരിട്ടിയാണ് സ്വദേശം. അച്ഛൻ, അമ്മ, അനിയൻ, ഞാൻ. ഇതാണ് കുടുംബം. അച്ഛന് ബിസിനസ്, അമ്മ വീട്ടമ്മ. അനിയൻ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ അസിസ്റ്റന്റ് ആയി പ്രവർത്തിക്കുന്നു. കർണാടക അതിർത്തിയോട് ചേർന്ന ഒരു തനി നാട്ടിൻപ്രദേശമാണ് ഇരിട്ടി. പുറംലോകവുമായി വലിയ ബന്ധങ്ങളൊന്നുമില്ല. എന്റേത് ഒരു യാഥാസ്ഥിതിക കൂട്ടുകുടുംബമായിരുന്നു. എനിക്ക് അഭിനയമേഖലയിലേക്ക് പോകണം എന്നുപറഞ്ഞപ്പോൾ മാമന്മാർ ഒക്കെ എതിർത്തു. പക്ഷേ വീട്ടുകാരുടെ പിന്തുണയാണ് എനിക്ക് ധൈര്യം  നൽകിയത്. അവിടെ നിന്നും സിനിമയിലോ സീരിയലിലോ എത്തിയ മുൻഗാമികളും അധികമില്ല. എന്നിട്ടും അഭിനയത്തോടുള്ള ഇഷ്ടം കൊണ്ടാണ് ഞാൻ കൊച്ചിയിലേക്ക് എത്തപ്പെട്ടത്. എന്റെ അനിയനാണ് ഏറ്റവും വലിയ സപ്പോർട്. അവനും സിനിമയോടുള്ള ഇഷ്ടം കൊണ്ടാണ്  പരിശ്രമിച്ച് സത്യൻ സാറിന്റെ അസിസ്റ്റന്റ് ആയി മാറിയത്.

വീട് എന്ന സ്വപ്നം...

tushara-house

കുടുംബാംഗങ്ങൾ ഓരോരുത്തരായി ഓഹരി പറ്റി പിരിഞ്ഞപ്പോൾ തറവാട് പൊളിച്ചു. ഇപ്പോൾ ഞങ്ങൾ പുതിയ വീട് പണിതുകൊണ്ടിരിക്കുകയാണ്. സമകാലിക ശൈലിയിലുള്ള ഇരുനില വീടാണ്. സ്ട്രക്ചർ പൂർത്തിയായി. ഇനി ഫർണിഷിങ് പരിപാടികൾ ബാക്കിയുണ്ട് . ഞാനും അനിയനും ഇവിടെ കൊച്ചിയിൽ വാടകവീട്ടിലാണ് താമസിക്കുന്നത്. വീടുപണി പൂർത്തിയാക്കി താമസമാക്കുക എന്നത് ഞങ്ങളുടെ എല്ലാം വലിയൊരു സ്വപ്നമാണ്.

മിനിസ്ക്രീനിലേക്ക്..

ചെറുപ്പത്തിൽ അങ്ങനെ കലാമേഖലയോട് പറയത്തക്ക താൽപര്യമൊന്നും ഇല്ലായിരുന്നു. കോളജ് കാലത്താണ് നാടകത്തിൽ അഭിനയിക്കുന്നത്. അങ്ങനെ നാടകത്തോട് പ്രേമം കൂടി. കോളജ് കഴിഞ്ഞു അമച്വർ നാടകങ്ങളിൽ സജീവമായി. സൂര്യ കൃഷ്ണമൂർത്തിയുടെ നാടകങ്ങളിൽ അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. അത് ഒരുപാട് സ്റ്റേജുകൾ അവതരിപ്പിച്ചു. അങ്ങനെയാണ് മിനിസ്ക്രീനിലേക്കുള്ള അരങ്ങേറ്റം. മഴവിൽ മനോരമയിൽ തട്ടീം മുട്ടീമിൽ തുടക്കകാലത്ത് ശകുന്തള എന്നൊരു കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നെ മറിമായത്തിൽ നാലഞ്ചു എപ്പിസോഡുകൾ ചെയ്തു. ഇപ്പോൾ മഴവിൽ മനോരമയിൽ ഹൃദയം സ്നേഹസാന്ദ്രം എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു.

ലോക്ഡൗൺ കാലത്താണ് സുഹൃത്തുക്കൾ വഴി യൂട്യൂബ് വെബ്സീരീസുകളിലേക്ക് എത്തുന്നത്. ഒരുപക്ഷേ കൂടുതൽ പേർക്കും എന്നെ പരിചയം യൂട്യൂബ് വഴിയായിരിക്കും. രണ്ടു ചെറിയ സിനിമകളിലും ഈ കാലയളവിൽ അഭിനയിച്ചു. സീരിയലിലും സിനിമയിലും കൂടുതൽ നല്ല കഥാപാത്രങ്ങൾ ചെയ്യണം എന്നതാണ് ഭാവി ആഗ്രഹവും സ്വപ്നവും.

English Summary- Tushara Serial Actor Life Home

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA