പ്രിയങ്ക ചോപ്രയുടെ വീട് സ്വന്തമാക്കി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

priyanka-jaquelin-home
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

സെലിബ്രിറ്റികൾ  വീട് വാങ്ങുന്നതും വിൽക്കുന്നതും പുതിയ കാര്യമല്ല. പക്ഷേ ഒരു സെലിബ്രിറ്റി മറ്റൊരു സെലിബ്രിറ്റിക്ക് വീട് വിൽക്കുന്നത് അപൂർവമായി സംഭവിക്കുന്ന കാര്യമാണ്. അതാണ് ഇപ്പോൾ ബോളിവുഡിൽ  സംഭവിച്ചിരിക്കുന്നത്. പ്രശസ്ത നടി പ്രിയങ്ക ചോപ്രയുടെ വീട് വാങ്ങിയത് മറ്റൊരു ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്.

priyanka-nick

മുംബൈ ജൂഹുവിലെ പ്രിയങ്കയുടെ വീടാണ് ജാക്വിലിന്‍ സ്വന്തമാക്കിയിരിക്കുന്നത്. നിലവില്‍ മുംബൈയില്‍ സ്വന്തമായി മറ്റൊരു ഫ്ലാറ്റ് ഉള്ള ജാക്വിലിന്‍ പുതിയൊരു വീടിനായുള്ള അന്വേഷണത്തിലായിരുന്നു. അങ്ങനെയാണ് ജൂഹുവിലെ പ്രിയങ്കയുടെ വീട് താരത്തിനു ഇഷ്ടമായതും മോഹവിലക്ക് വാങ്ങിയതും. ഏഴു കോടിയോളം രൂപയാണ് പ്രിയങ്കയുടെ വീടിനായി ജാക്വിലിന്‍ മുടക്കിയത്. 

2016ല്‍ പ്രിയങ്കയുടെയും നിക് ജോനാസിന്റെയും വിവാഹസമയത്ത് അലങ്കരിച്ച ഈ വീടിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റായിരുന്നു. കടലിനു അഭിമുഖമായി വലിയ ബാല്‍ക്കണിയുള്ള വീട്ടില്‍ വലിയ അഞ്ചു കിടപ്പുമുറികളുണ്ട് . വിവാഹത്തോടെ ലൊസാഞ്ചലസിലേക്ക് കൂടുമാറിയ പ്രിയങ്ക ഇപ്പോള്‍ മുംബൈയിലേക്കുള്ള യാത്രകള്‍ കുറച്ചിരിക്കുകയാണ്. അതുകൊണ്ടാണ് വീട് വിറ്റത് എന്നാണ് വാർത്തകൾ. 

English Summary- jacqueline fernandez bought priyanka chopra mumbai house

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം ജയസൂര്യ നോ പറഞ്ഞു, പകരം മറ്റൊരു നടനെത്തി: പക്ഷേ ഒടുവിൽ ? Renjith Shankar Interview

MORE VIDEOS
FROM ONMANORAMA