ടെന്നീസ് സ്റ്റാർ സെറീന വില്യംസിന്റെ വീട് കണ്ടോ!

serena-williams-florida-home
ചിത്രങ്ങൾക്ക് കടപ്പാട് - സമൂഹമാധ്യമം
SHARE

20 വര്‍ഷത്തോളം ടെന്നീസ് കളം അടക്കി വാണ നായികമാരാണ് സെറീനയും സഹോദരി വീനസ് വില്യംസും. സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്നു ലോകപ്രശസ്ത സെലിബ്രിറ്റികളുടെ വീടുകള്‍ സ്ഥിതി ചെയ്യുന്ന കലിഫോര്‍ണിയയിലെ ബെവര്‍ലി ഹിൽസിൽ വരെ വീട് സ്വന്തമാക്കാൻ ഇവർക്ക് സാധിച്ചു. 

williams-sisters

വിവാഹിതയായെങ്കിലും കൂടുതല്‍ സമയവും സെറീന കഴിഞ്ഞിരുന്നത് സഹോദരിയുടെ വീട്ടിലായിരുന്നു. ഇപ്പോള്‍ ഇതാ 20 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തമായി മാറി താമസിക്കാന്‍ ഒരുങ്ങുകയാണ് സെറീന. മയാമിയിലാണ് വാട്ടര്‍ ഫ്രന്റ്‌ വീട് സെറീന സ്വന്തമാക്കിയിരിക്കുന്നത്.  സെറീനയും റെഡ്‌ഡിറ്റ് സഹസ്ഥാപകനുമായ അലക്‌സിസും മുന്‍പും പല സ്ഥലങ്ങളില്‍ വീടുകള്‍ വാങ്ങികൂട്ടിയിട്ടുണ്ടെങ്കിലും ഇക്കുറി സെറീനയുടെ വീടുമാറ്റം ഏറെ സവിശേഷതകള്‍ നിറഞ്ഞതാണ്‌. 

serena-williams-home-interior

14,500 ചതുരശ്രയടിയില്‍ സ്പാനിഷ് മെഡിറ്ററേനിയന്‍ ശൈലിയിലാണ് സെറീന വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.  2002 ല്‍ വീനസ് തന്നെ സ്ഥാപിച്ച വി സ്റ്റാര്‍ എന്ന ഡിസൈന്‍ കമ്പനിയാണ് വീടിന്റെ ഡിസൈന്‍ ചെയ്തിരിക്കുന്നതും. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ സെറീന തങ്ങിയിട്ടുള്ള ഹോട്ടലുകളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് വീടിന്റെ ഇന്റീരിയര്‍. 

serena-williams-home-interiors

ജിം , സോന റൂം , വൈന്‍ സെല്ലാര്‍ , പൂള്‍ അങ്ങനെ എല്ലാ സൗകര്യങ്ങളും ചേര്‍ന്നതാണ് ഈ വീട്.  കൂടാതെ തങ്ങളുടെ വിനോദങ്ങള്‍ക്കായി ഒരു കരോക്കെ റൂം കൂടി ഇവിടെ ഒരുക്കിയിട്ടുണ്ട്. സെറീനയുടെ ധാരാളം സ്വകാര്യ കലക്ഷനുകള്‍ കൂടി ചേര്‍ത്താണ് വീടിന്റെ ഡിസൈന്‍.  സെറീന വില്യംസിന്റെ വീട് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇവിടെ ഉറപ്പായും ഒരു ടെന്നീസ് കോര്‍ട്ട് ഉണ്ടാകും എന്ന് കരുതിയെങ്കില്‍ തെറ്റി. സെറീനയുടെ വീട്ടില്‍ കാണാന്‍ കിട്ടാത്തതും ഇത്  തന്നെയാണ്. 

English Summary- Sereena Williams New House in Florida

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം ജയസൂര്യ നോ പറഞ്ഞു, പകരം മറ്റൊരു നടനെത്തി: പക്ഷേ ഒടുവിൽ ? Renjith Shankar Interview

MORE VIDEOS
FROM ONMANORAMA