റേഞ്ച് റോവറിന് പിന്നാലെ മറ്റൊരു സ്വപ്നം കൂടി സഫലമാക്കി രശ്‌മിക മന്ദാന!

rashmika-mandana-new-house
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ചുരുങ്ങിയ കാലം കൊണ്ട് ടോളിവുഡിന്റെയും കോളിവുഡിന്റെയും ഹൃദയമിടിപ്പായി മാറിയ നായികയാണ് രശ്മിക മന്ദാന. തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ കഥയാണ്‌ നാളിതുവരെ രശ്മികയ്ക്ക് ഉള്ളതും. അങ്ങനെ താരത്തിന്റെ പ്രതിഫലവും കുതിച്ചു കയറി. അടുത്തിടെ റേഞ്ച് റോവറിന്റെ ആഡംബര കാർ സ്വന്തമാക്കിയതിന്റെ സന്തോഷം താരം പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ മുംബൈയിൽ ആഡംബരവീടും സ്വന്തമാക്കിയിരിക്കുകയാണ് രശ്മിക .രശ്മിക ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടൻ ആരംഭിക്കുകയാണ്. ഇതിനു മുന്നോടിയായി മുംബൈയിലാണ് താരം വീട് വാങ്ങിയത്. സിദ്ധാർത്ഥ് മൽഹോത്ര നായകനായി എത്തുന്ന മിഷൻ മജ്നു എന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ടാണ് താരം മുംബൈയിലേക്ക് ചേക്കേറുന്നത്.

rashmika-mandana

നേരത്തേ ഹൈദരാബാദിലെ ​ഗാചിബൗളിയിൽ താരം വീട് വാങ്ങിയിരുന്നു. നിലവിൽ ഹൈദരാബാദിലെ ആഡംബര ഫ്ലാറ്റിലാണ് രശ്മിക താമസിക്കുന്നത്. എന്നാൽ ഷൂട്ടിങ്ങിനായി ഹൈദരാബാദിൽനിന്ന് മുംബൈയിലേക്കുള്ള യാത്രകള്‍ കൂടിയതോടെ ഹോട്ടല്‍ താമസം മടുത്തിട്ടാണത്രെ സ്വന്തമായി വീട് വാങ്ങാന്‍ താരം തീരുമാനിച്ചത്. 

rashmika-home
രശ്മികയുടെ കർണാടകയിലെ വീട്

കര്‍ണ്ണാടക വിരാജ്പേട്ട സ്വദേശിയായ രശ്മികയുടെ കുടുംബത്തിനു അവിടെയും വലിയ വീടുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ താരം അടിക്കടി പങ്കുവയ്ക്കാറുണ്ട്‌. ഇതിനു പിന്നാലെയാണ് രശ്മിക മുംബൈയില്‍ വീട് വാങ്ങിയ വാര്‍ത്ത സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. എന്നാല്‍ വീടിന്റെ ചിത്രങ്ങളോ മറ്റു വിവരങ്ങളോ താരം പുറത്തുവിട്ടിട്ടില്ല. 

English Summary- Rashmika Mandana Bought House in Mumbai

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം ജയസൂര്യ നോ പറഞ്ഞു, പകരം മറ്റൊരു നടനെത്തി: പക്ഷേ ഒടുവിൽ ? Renjith Shankar Interview

MORE VIDEOS
FROM ONMANORAMA