sections
MORE

കാത്തിരുന്ന ആ സ്വപ്നം സഫലമായി; വിശേഷം പങ്കുവച്ച് നടി തപ്‌സി പന്നു!

tapsee-flat
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ബോളിവുഡിലെ ബോള്‍ഡ് & ബ്യൂട്ടിഫുൾ സ്റ്റാര്‍ എന്ന പദവി ചുരുങ്ങിയ കാലം കൊണ്ട് നേടിയ ആളാണ്‌ തപ്‌സി പന്നു. ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് സ്ഥിരതാമസത്തിനായി ഒരു വീട് കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ തപ്‌സി പന്നു. തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയ വഴി പങ്കു വയ്ക്കാറുണ്ട് ‌ തപ്സി. അതുകൊണ്ടുതന്നെ പുതിയ വീടിന്റെ വിശേഷവും താരം ഇൻസ്റ്റഗ്രാം വഴിയാണ് ആരാധകരുമായി പങ്കു വച്ചത്. കഴിഞ്ഞ ദിവസമാണ്  തന്റെ സ്വപ്നഭവനം ഗൃഹപ്രവേശത്തിന് റെഡിയായി എന്ന വിവരം താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.

tapsee-new-flat

വിന്റേജ് സ്റ്റൈലിലുള്ള അപ്പാർട്ട്മെന്റാണ് തപ്സി വാങ്ങിയിരിക്കുന്നത്, 90 കളെ ഓർമ്മപ്പെടുത്തുന്ന വിധമാണ് താരം വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സഹോദരന്‍ ഷാഗുന്‍ പന്നുവാണ് വീടിന്റെ ഡിസൈനര്‍. പരമ്പരാഗത ഇന്ത്യൻ സ്റ്റൈലിലുള്ള ആന്റിക് വർക്കുകളോടുകൂടിയ കർട്ടനുകളും വിരിപ്പുമൊക്കെ വീടിന് മോടി കൂട്ടുന്നു. വിന്റേജ് സെറ്റിലുള്ള കസേര, സോഫ, മേശ, വാതിലുകൾ‌, ജനാല, കുഷ്യൻ എന്നിവയും അകത്തളത്തിന് ഭംഗിയേകുന്നുണ്ട്.

വീടിന്റെ ആന്റിക്ക് ലുക്ക് കൂട്ടാനായി പഴയ മോഡലിലുള്ള ഫോൺ, ഗ്രാമഫോൺ, മുമ്പ് ഉപയോഗിച്ചിരുന്ന സൈക്കിളുകൾ എന്നിവയൊക്കെ വീടിന്റെ ഓരോ മൂലകളിലും ഭംഗിയായി വെച്ചിട്ടുണ്ട്. 'പന്നു പിണ്ട്' എന്നാണ് അപ്പാർട്ട്മെന്റിന് പേരിട്ടിരിക്കുന്നത്. പാലുകാച്ചലിന് വീട് റെഡിയാണെന്നും തന്റെ ഇഷ്ടപ്പെട്ട സൗണ്ട് ട്രാക്കും പ്ലേ ലിസ്റ്റും വച്ച് ഇത് ആരംഭിക്കുമെന്നും പുതിയ അപ്പാർട്ട്മെന്റിന്റെ ചിത്രം ഉൾപ്പടെ തപ്സി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

English Summary- Tapsee Pannu Bought New Flat in Mumbai

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA