ലോകത്തിൽ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഒരു താരം; 103 കോടി രൂപയുടെ വീട് വാങ്ങി റിഹാന!

HIGHLIGHTS
  • റിഹാനയുടെ ഏകദേശം 20 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിഞ്ഞിട്ടുണ്ട്.
rihanna-house
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

പോപ്‌ താരം റിഹാനയെ കുറിച്ച് മലയാളികള്‍ അടുത്തിടെ ചര്‍ച്ച ചെയ്തിരുന്നു. ഇന്ത്യയിലെ കര്‍ഷക സമരം ലോകശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് റൊബിൻ റിയാന ഫെൻറി എന്ന റിഹാനയെ മലയാളികള്‍ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങിയത്. . 20 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള റിഹാന ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റി താരങ്ങളിൽ ഒരാളാണ്. 

rihanna-house-gasebo

അടുത്തിടെയാണ് ബെവര്‍ലി ഹിൽസിൽ വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ വീട് റിഹാന മോഹവിലയ്ക്ക് സ്വന്തമാക്കിയത്. 13.8  മില്യന്‍ ഡോളര്‍ മുടക്കിയാണ് റിഹാന വീട് വാങ്ങിയത്. എന്നുവച്ചാൽ ഏകദേശം 103 കോടി രൂപ.  1938 ല്‍ സിഡ്നി ഷെല്‍ഡണ്‍ന്റെ മകള്‍ മേരി  ഷെല്‍ഡണ്‍  ആണ് ഈ വീട് നിര്‍മ്മിച്ചത്. 

rihanna-house-bed

അഞ്ചു കിടപ്പറകള്‍, ഏഴു ബാത്ത്റൂം , വൈന്‍ സെല്ലാര്‍ , വലിയ സ്വിമ്മിംഗ് പൂള്‍ എന്നിവ അടങ്ങിയതാണ് ഈ വലിയ കൊട്ടാരസാദൃശ്യമായ വീട്.

rihanna-house-bed

മഡോണ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളാണ് ഈ വീടിനടുത്തു റിഹാനയ്ക്ക് അയല്‍ക്കാര്‍. അമേരിക്കയിലെ തന്നെ ഏറ്റവും പൊന്നുംവിലയുള്ള സ്ഥലമായാണ് ബെവര്‍ലി ഹിൽസ് കണക്കാക്കുന്നത്.

rihanna-house-living

English Summary- Pop Singer Rihana Bought New House worth 103 Crore 

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Sundari Kannal Oru Sethi (Cover) ft. K K Nishad & Sangeeta Srikant | Music Shots

MORE VIDEOS
FROM ONMANORAMA