ADVERTISEMENT

വീടിനെയും മണ്ണിനെയും കൃഷിയെയും വളരെയധികം സ്നേഹിക്കുന്നയാളാണ് നടൻ മോഹൻലാൽ. ഷൂട്ടിങ് തിരക്കുകൾക്കിടയിലും വീണുകിട്ടുന്ന അവസരങ്ങളിൽ എറണാകുളം എളമക്കരയിലുള്ള വീട്ടിൽ നല്ലൊരു കൃഷിത്തോട്ടമുണ്ടാക്കുകയായിരുന്നു മോഹൻലാൽ. അതിന്റെ വിഡിയോ അദ്ദേഹം തന്റെ ഫെയ്സ്ബുക് പേജിലൂടെ പുറത്തുവിട്ടു.

mohanlal-house

ലോക്ഡൗൺ കാലത്ത് എല്ലാവരും വീടിന്റെ സുരക്ഷിതത്വത്തിലേക്ക് ഒതുങ്ങിയപ്പോൾ സമയം എങ്ങനെ ക്രിയാത്മകമായി ചെലവഴിക്കാം എന്നതിന് മികച്ച മാതൃക കാട്ടിത്തരികയാണ് മലയാളികളുടെ പ്രിയതാരം. കഴിഞ്ഞ നാലഞ്ചു വർഷമായി വീട്ടിലേക്ക് അവശ്യം വേണ്ട പച്ചക്കറികൾ ഇവിടെത്തന്നെ ഉൽപാദിപ്പിക്കാൻ കഴിയുന്നു എന്ന് മോഹൻലാൽ പറയുന്നു. പാവയ്ക്ക,തക്കാളി , വെണ്ടയ്ക്ക, പയർ, പച്ചമുളക്, വഴുതനങ്ങ തുടങ്ങി അടുക്കളയിലേക്ക് ആവശ്യമുള്ള പച്ചക്കറികളെല്ലാം ഇവിടെ കൃഷിചെയ്യുന്നു. സ്ഥലമില്ലാത്തവർക്കും വീടിന്റെ ടെറസിൽ ഗ്രോ ബാഗുകളിൽ കൃഷി ചെയ്യാം എന്നദ്ദേഹം ഓർമിപ്പിക്കുന്നു.

lal-home-farming

നിറയെ പച്ചപ്പിനു നടുവിൽ സ്ഥിതിചെയ്യുന്ന അദ്ദേഹത്തിന്റെ വീടും വിഡിയോയിൽ കാണാം. നല്ലൊരു ഉദ്യാനവും വീടിന് അനുബന്ധമായുണ്ട്. ചെന്നൈയിൽ കടൽത്തീരത്തോട് ചേർന്ന വീട്ടിലാണ് മോഹൻലാൽ കൂടുതൽ സമയം താമസിക്കുന്നതെങ്കിലും നാട്ടിലെത്തുമ്പോൾ എളമക്കരയുള്ള വീടിന്റെ സ്വച്ഛതയിലേക്ക് ചേക്കേറും.

ഓരോ വീടുകളും സ്വയംപര്യാപ്തമാകുന്നതിലൂടെ ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാൻ കഴിയും എന്ന സന്ദേശമാണ് മോഹൻലാൽ ഈ വിഡിയോയിലൂടെ പങ്കുവയ്ക്കുന്നത്.

lal-house

English summary- Mohanlal Organic Farming at Kochi House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com