'ബുട്ട ബൊമ്മ' പോലെ സൂപ്പർഹിറ്റ്! വീട്ടിലെ ലോക്ഡൗൺ ചിത്രങ്ങൾ പങ്കുവച്ച് പൂജ ഹെഗ്‌ഡെ

pooja-hegde-house
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

'ബുട്ട ബൊമ്മ' എന്ന സൂപ്പർഹിറ്റ് പാട്ടിൽ അല്ലു അർജുനൊപ്പം നൃത്തം ചെയ്യുന്ന പെൺകുട്ടി- പൂജ ഹെഗ്‌ഡെയെ ഏതു കൊച്ചുകുട്ടിക്കും പരിചയപ്പെടുത്താൻ ഈയൊരു വിശേഷണം മാത്രംമതി. ചുരുങ്ങിയ കാലംകൊണ്ട് ബോളിവുഡിലും തെലുങ്ക് സിനിമയിലും തന്റേതായ സ്ഥാനമുറപ്പിച്ച താരമാണ് പൂജ ഹെഡ്ഗെ. 

ലോക്ഡൗൺ കാലത്ത് മുംബൈയിലെ തന്റെ വീട്ടിൽ കുടുംബത്തോടൊപ്പമാണ് പൂജ സമയം ചെലവഴിക്കുന്നത്. വീടിന്റെ അകത്തളചിത്രങ്ങളും തന്റെ യോഗ, പാചകപരീക്ഷണങ്ങളുമെല്ലാം പൂജ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഈ ചിത്രങ്ങളിലൊക്കെയും ശ്രദ്ധയാകർഷിക്കുന്നതാകട്ടെ പൂജയുടെ മുംബൈയിലെ വീടിന്റെ അകത്തളത്തിലെ മനോഹാരിതയാണ്.

pooja-hegde-family

ഡാർക്ക് വുഡ് പാനലിങ്ങും ഇളം നിറത്തിൽ പെയിന്റു ചെയ്ത ഭിത്തികളും ചേർന്ന് മനോഹരമായ കോമ്പിനേഷനിലുള്ള ലിവിങ് റൂമാണ് യോഗ ചിത്രങ്ങളിൽ കാണാനാവുന്നത്. ഓറഞ്ചു നിറത്തിലുള്ള സോഫ ഇതിൽ നിന്നും വേറിട്ടുനിൽക്കുന്നു. ഐവറി നിറത്തിലുള്ള കസേരകളും തടിയിൽ നിർമ്മിച്ച കോഫി ടേബിളും ലിവിങ് റൂമിൽ തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്.

pooja-house

ഡാർക്ക് വുഡ് പാനലിങ്ങ് നൽകിയിരിക്കുന്ന ഭിത്തികളിൽ ഒന്നിൽ വലിയ കണ്ണാടിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ലിവിങ് ഏരിയയുടെ വലിപ്പം എടുത്തു കാട്ടുന്നതിന് സഹായിക്കുന്നു. പുറത്തെ പച്ചപ്പ് ആസ്വദിക്കാൻ സാധിക്കുന്ന വിധം സുതാര്യമായ കർട്ടനുകളാണ് ലിവിങ് റൂമിൽ നൽകിയിരിക്കുന്നത്. ഓഫ് വൈറ്റ് നിറത്തിലുള്ള മാർബിൾകൊണ്ടാണ് എല്ലാ എല്ലാമുറികളുടെയും ഫ്ലോറിൽ വിരിച്ചത്.

തടിയിൽ നിർമ്മിച്ച കൗണ്ടറാണ് അടുക്കളയെയും ലിവിങ് ഏരിയെയും വിഭജിക്കുന്നത്. ഐവറി നിറത്തിന് പ്രാധാന്യം നൽകികൊണ്ടാണ് അടുക്കളയിലെ ക്രമീകരണങ്ങൾ. 

ഇളം പിങ്ക് നിറം പെയിന്റ് ചെയ്തിരിക്കുന്ന പ്രധാന കിടപ്പുമുറിയുടെ രൂപകല്പന ആധുനിക ഡിസൈനുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ്. മുറിയിലേക്ക് വെളിച്ചവും വായുവും കടന്നെത്തുന്നതിനായി ഇളം നിറത്തിലുള്ള സുതാര്യമായ കർട്ടനുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.

English Summary- Pooja Hegde Flat in Mumbai 

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA