കുഞ്ഞതിഥിക്കായി നഴ്സറി, തൈമൂറിനായി പ്രത്യേക ഇടം; കരീനയുടെ പുതിയ വീട്ടിലെ കാഴ്ചകൾ

kareena-kapoor-home
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

കഴിഞ്ഞവർഷമാണ് ബോളിവുഡ് സൂപ്പർതാരങ്ങളായ സെയ്ഫ് അലിഖാനും കരീന കപൂറും മുംബൈയിലെ സദ്ഗുരു ശരൺ എന്ന കെട്ടിടസമുച്ചയത്തിൽ പുതിയ അപ്പാർട്ട്മെൻറ് സ്വന്തമാക്കിയത്. രണ്ടാമത്തെ മകന്റെ ജനനത്തിനായി കാത്തിരുന്ന സമയത്താണ് കുട്ടികളുടെ സൗകര്യം കണക്കിലെടുത്ത് പുതിയ വീട് വാങ്ങിയത്. ഇപ്പോൾ ഒരു പരസ്യ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ക്യാമറ കണ്ണുകളിൽ പതിഞ്ഞ പുതിയ വീട്ടിലെ അകത്തളത്തിന്റെ ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്.

kareena-kapoor-home-inside

ഇൻസ്റ്റഗ്രാമിലൂടെയാണ് കരീന കപൂർ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. പ്രധാന ബെഡ്റൂമിലാണ് വിഡിയോയുടെ ഒരു ഭാഗം ചിത്രീകരിച്ചിരിക്കുന്നത്. തടിയിൽ നിർമ്മിച്ച വിശാലമായ പോസ്റ്റർ ബെഡും അതിന് ഇരുവശങ്ങളിലുമായി മനോഹരമായ ബെഡ് സൈഡ് ടേബിളുകളും ഉൾപ്പെടുത്തിയിരിക്കുന്നു. നിരവധി ബോക്സുകൾക്കൊപ്പം ഒരു ടൈപ്പ് റൈറ്ററും മേശയിൽ ഇടം പിടിച്ചിട്ടുണ്ട്. ബെഡ്റൂമിനോട് ചേർന്നുള്ള ചെറിയ ബാൽക്കണിയിൽ നിറയെ ചെടികൾ വച്ചുപിടിപ്പിച്ചിരിക്കുന്നതായി ചിത്രങ്ങളിൽ കാണാം.

kareena-kapoor-home-wall

റൂഫ് ടോപ് സ്വിമ്മിംഗ് പൂൾ ആണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ഇൻസ്റ്റാഗ്രാം പേജിലൂടെ മുൻപും കരീന സ്വിമ്മിംഗ് പൂളിന്റെ ചിത്രങ്ങൾ  പങ്കുവച്ചിരുന്നു. പുതിയ വീട്ടിലേക്ക് താമസം മാറുന്നതിനു മുമ്പ് സമീപത്തുതന്നെയുള്ള ഫോർച്യൂൺ ഹൈറ്റ്സിലെ അപ്പാർട്ട്മെന്റിലായിരുന്നു സെയ്ഫും കരീനയും താമസിച്ചിരുന്നത്. അവിടുത്തെ ജീവിതം ഏറെ ഇഷ്ടപ്പെട്ടിരുന്ന ഇരുവരും അതേ സൗകര്യങ്ങൾ പുതിയ വീട്ടിലും ഉൾപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞതിഥിക്കായി ഒരു നഴ്സറിയും മൂത്ത മകൻ തൈമൂറിനായി പ്രത്യേക മുറികളും വീട്ടിലുണ്ട്. ടെറസ്സും വീടിന്റെ പുറംഭാഗവും പുൽത്തകിടികളും ചെടികളുംകൊണ്ട് മനോഹരമായി ഒരുക്കിയവയാണ്.

English summary- Kareena Kapoor Home New Video

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA