സ്വർഗ്ഗം താണിറങ്ങിവന്നതോ! വൈറലായി ധോണിയുടെ ഷിംലയിലെ അവധിക്കാലവസതി

dhoni-shimla-house
ചിത്രങ്ങൾക്ക് കടപ്പാട്- ഇൻസ്റ്റഗ്രാം
SHARE

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയും കുടുംബവും കുറച്ചു ദിവസങ്ങളായി ഷിംലയിൽ അവധിക്കാലം ആസ്വദിക്കുകയായിരുന്നു. ഷിംലയിലെ മലനിരകളുടെ മനം മയക്കുന്ന കാഴ്ചകൾ അകത്തിരുന്ന് ആസ്വദിക്കാവുന്ന ഒരു വീട്. സ്വപ്നം പോലെ മനോഹരമായ അത്തരമൊരു വീട്ടിലാണ് അവർ താമസിച്ചത്. വീടിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ നിമിഷനേരം കൊണ്ട് ചിത്രങ്ങൾ വൈറലായി.

dhoni-shimla-home

വീട് അൽപം ഉയരത്തിൽ ആയതിനാൽ ഷിംലയിലെ മലഞ്ചെരുവുകളുടെ ഭംഗി ഇവിടെയിരുന്ന് ആസ്വദിക്കാനാവും. ഹിൽസ്റ്റേഷനിൽ അവധിദിനങ്ങൾ ആഘോഷിക്കാൻ ഏറ്റവും അനുയോജ്യമായ രീതിയിലാണ് വില്ല ഒരുക്കിയിരിക്കുന്നത്. മുകൾനിലയിൽ ബാൽക്കണിയാണ് മറ്റൊരാകർഷണം. ബാൽക്കണിയുടെ കൈവരിയിലും ഷെയ്ഡിലുമായി മനോഹരമായ പൂച്ചെടികൾ ഹാങ്ങിങ്ങ് പോട്ടുകളിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്. പെയിന്റിങ്ങിലും ഏറെ വ്യത്യസ്തത പുലർത്തിയാണ് വില്ലയുടെ നിർമാണം. മുകൾനിലയിൽ ചുവപ്പു നിറത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ജനാലകളിൽ വെള്ള പെയിന്റ് ഉപയോഗിച്ചിരിക്കുന്നു. 

shimla-retreat

വലിയ ഗ്ലാസ് പാളികൾ കൊണ്ട് തീർത്ത ഓപ്പൺ സ്പേസാണ് മറ്റൊരു ആകർഷണം. തടികൊണ്ടുള്ള ഫ്രെയിമുകളാണ് ഗ്ലാസ് പാളികൾക്ക് നൽകിയിരിക്കുന്നത്. വില്ലയുടെ എല്ലാ ഭാഗത്തും വിശാലമായ ഇരിപ്പിടങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 

sakshi-shimla-house

രണ്ട് നിലകളിലായാണ് വീടുനിർമ്മിച്ചിരിക്കുന്നത്. താഴത്തെ നില പൂർണമായും തടിയിൽ നിർമിച്ചതാണ്. വീടിനു പുറത്തായി തടിയിൽ നിർമ്മിച്ച ഒരു ക്യൂട്ട് ഫോട്ടോ ബൂത്തും ഒരുക്കിയിട്ടുണ്ട്. വില്ലയുടെ എല്ലാ വശങ്ങളും ക്രീപ്പിംഗ് റോസുകൾ അടക്കമുള്ള മനോഹരമായ ചെടികൾകൊണ്ട് അലങ്കരിച്ചിരിക്കുന്നു. ധോണിയും കുടുംബവും ഷിംലയോട് കഴിഞ്ഞ ദിവസം യാത്ര പറയുമ്പോഴേക്കും അവർ താമസിച്ച ഈ വീടും ഒരു താരമായി മാറിക്കഴിഞ്ഞു.

English Summary- Dhoni and Family Lived in this beautiful Shimla Resort

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA