പെർഫക്ട് ഓകെ! സൂപ്പർതാരം ഹൃതിക് റോഷന്റെ വീട്ടിലെ കൗതുകങ്ങൾ

hrithik-home-kids
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ഉള്ളിൽ പാർക്കാൻ നിയമങ്ങളില്ലാത്ത വീട്- ബോളിവുഡ് സൂപ്പർ താരം ഹൃത്വിക് റോഷന്റെ ജുഹുവിലെ കടലിനഭിമുഖമായുള്ള വീടിനെ ഇങ്ങനെ വിശേഷിപ്പിക്കാം. വീട് എന്നാൽ നമ്മൾ എങ്ങനെയാണോ അങ്ങനെ തന്നെ ആയിരിക്കാനും റിലാക്സ് ചെയ്യാനും പറ്റുന്ന ഇടമാവണമെന്നതാണ് ഹൃത്വിക്കിന്റെ പോളിസി. ഇതിനോട് ചേർന്ന് പോകുന്നതാണ് താരത്തിന്റെ ഈ വീട്.

hrithik-home-living

ശാന്തത പ്രതിഫലിപ്പിക്കുന്ന ഇളം നീലയും വെള്ളയും നിറങ്ങളാണ് വീട് മനോഹരമാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ആർക്കിടെക്റ്റായ ആശിഷ് ഷായാണ് ഹൃത്വിക്കിന്റെ ആഗ്രഹങ്ങൾക്കൊത്ത് വീട് ഒരുക്കിയത്. 2016 ൽ പുറത്തിറങ്ങിയ ഹൃത്വിക്കിന്റെ മോഹൻജദാരോ എന്ന സിനിമയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഇൻഡിഗോ നിറത്തിലുള്ള വിശാലമായ കാർപെറ്റാണ് ലിവിങ് റൂമിൽ നൽകിയിരിക്കുന്നത്. ലിവിങ് റൂമിനോട് ചേർന്ന് ദൂരക്കാഴ്ചകൾ ആസ്വദിക്കാനാവുന്ന വിധം ബാൽക്കണിയും ഒരുക്കിയിട്ടുണ്ട്.

hrithik-home-view

ഫർണിച്ചറുകളിലും അലങ്കാരങ്ങളിലും മിതത്വം പാലിച്ചുകൊണ്ടാണ് വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. കൃത്യമായി ഒരു ഡൈനിങ് ഏരിയ ഇല്ലാത്ത വീടാണ് ഇത്. തന്റെയും മക്കളുടെയും ഇഷ്ടമനുസരിച്ച് ചിലപ്പോൾ ലിവിങ് റൂമിലോ ബെഡ്റൂമിലോ ടെറസിലോ ഒക്കെ ഇരുന്നാവും ഭക്ഷണം കഴിക്കുക എന്ന് താരം പറയുന്നു.

hrithik-home-mumbai

ഇന്ത്യക്കകത്തും പുറത്തുമായി നടത്തുന്ന യാത്രകളിലൊക്കെ വീടിനു ചേർന്ന വസ്തുക്കൾ താരം കണ്ടെത്തി കൊണ്ടുവരാറുണ്ട്. ദുബായിൽ  നിന്നും എത്തിച്ച ലെതർ നിർമിതമായ ചാരുകസേരയും മൗറീഷ്യസിൽ നിന്നും വാങ്ങി സൂക്ഷിച്ചിരിക്കുന്ന തടിയിൽ നിർമ്മിച്ച പായ്കപ്പലിന്റെ മോഡലുമെല്ലാം ഇതിനുദാഹരണമാണ്. വിശ്രമമുറിയിൽ ഒരുക്കിയിരിക്കുന്ന വലിയ ഫോട്ടോ ഗ്രിഡാണ് മറ്റൊരാകർഷണം. ഇതിനെല്ലാം പുറമേ കുറച്ച് സർപ്രൈസുകൾ കൂടി തന്റെ വീട്ടിൽ താരം കരുതിവച്ചിട്ടുണ്ട്.

hrithik-home-interior

വിദേശരാജ്യങ്ങളിൽ കാണുന്നതിനു സമാനമായ ചുവന്ന ടെലിഫോൺ ബൂത്ത്, ഫൂസ് ബോൾ ടേബിൾ, ബില്യാർഡ്സ് ടേബിൾ, ചോക്ലേറ്റ് ഡിസ്പെൻസർ, പ്രൊജക്ടർ ഉപയോഗിച്ച് ചലച്ചിത്രങ്ങൾ കാണാനായി വൈറ്റ് വാഷ് ചെയ്ത ബ്രിക്ക് ബോൾ എന്നിങ്ങനെ കുടുംബത്തിനൊത്ത് വിനോദങ്ങളും സന്തോഷവും പങ്കിടാനാവുന്ന തരത്തിലാണ് വീട് ഒരുക്കിയിരിക്കുന്നത്.

English Summary- Hrithik Roshan Mumbai House Facts

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA