റോക്കിഭായിയുടെ പുതിയ വീട്! തരംഗമായി യഷിന്റെ ഗൃഹപ്രവേശന ചിത്രങ്ങൾ

yash-housewarming-bengaluru
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

കെജിഎഫ് എന്ന ഒറ്റ സിനിമയിലൂടെ സൂപ്പർസ്റ്റാർ പദവിയിലേക്കുയർന്ന താരമാണ് യഷ്. കെജിഎഫ് രണ്ടാം ഭാഗത്തിന്റെ റിലീസിനായി ആരാധകർ കാത്തിരിക്കുകയാണ്. ഇപ്പോൾ ജീവിതത്തിൽ മറ്റൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് യഷ്. ബെംഗളൂരുവിൽ പുതിയ വീട് പൂർത്തിയായി. ജൂലൈ 1-നായിരുന്നു പാലുകാച്ചൽ. ചടങ്ങുകളുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി.

yash-housewarming-photo

ബെംഗളൂരു റേസ് കോഴ്സ് റോഡിലുള്ള ഫ്ലാറ്റ് കോംപ്ലക്സിലാണ് യഷിന്റെ പുതിയ ഡ്യൂപ്ലെ അപാർട്മെന്റ്. കോവിഡ് സാഹചര്യം പരിഗണിച്ച് അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ സന്നിഹിതരായിരുന്നത്. 2016 ലായിരുന്നു യഷിന്റെയും രാധിക പണ്ഡിറ്റിനെയും വിവാഹം. അയ്‌റ, അഥർവ് എന്ന രണ്ടു മക്കളുമുണ്ട് ദമ്പതികൾക്ക്.

yash-family-home

വിവാഹശേഷമുള്ള ഇരുവരുടെയും ദീർഘകാല സ്വപ്നമായിരുന്നു പുതിയ ഒരു വീട്. അങ്ങനെയാണ് നിരവധി അന്വേഷണങ്ങൾക്കൊടുവിൽ  ഈ ആഡംബര ഡ്യൂപ്ലെ ഫ്ലാറ്റ് വാങ്ങുന്നത്. വീട് പൂർത്തിയായിട്ട് കുറച്ചു ദിവസങ്ങൾ ആയെങ്കിലും പ്രവേശനത്തിന് നല്ലൊരു ശുഭദിവസത്തിനായി കാത്തിരിക്കുകയായിരുന്നു കുടുംബം. അങ്ങനെയാണ് ജൂലൈ 1 പാലുകാച്ചലിനായി തിരഞ്ഞെടുത്തത്. മതാചാരപ്രകാരമുള്ള ചടങ്ങുകളോടെയാണ് കയറിത്താമസം പൂർത്തിയായത്.

yash-house-inside

പാലുകാച്ചൽ ചിത്രങ്ങളിൽ വീടിന്റെ ഭാഗങ്ങളും കാണാം. വൈറ്റ്- മിനിമലിസ്റ്റിക് തീമിലാണ് വീട് ഒരുക്കിയിരിക്കുന്നത്. വിശാലമായ ലിവിങ് ഹാളും മാർബിൾ നിലവും കാറ്റും കാഴ്ചകളും വെളിച്ചവും ഉള്ളിലെത്തുന്ന ഫ്രഞ്ച് ജാലകങ്ങളും വീട്ടിലുണ്ട്. ഇരുനിലകളെയും ബന്ധിപ്പിക്കുന്ന പ്രൗഢമായ കൈവരികളുള്ള സ്‌റ്റെയർകേസും ചിത്രങ്ങളിൽ കാണാം.

2018ലാണ് കെജിഎഫ് പാര്‍ട്ട് 1 റിലീസ് ചെയ്തത്. കെജിഎഫ്2 അടുത്ത മാസം റിലീസ് ചെയ്യാം എന്ന പ്രതീക്ഷയിലാണ് താരവും അണിയറപ്രവർത്തകരും.

English Summary- KGF Star Yash New Home; Housewarming pics Viral

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA