ADVERTISEMENT

ഒരു ലൊക്കേഷനിൽ നിന്നും മറ്റൊന്നിലേക്ക് പായുന്ന ചലച്ചിത്രതാരങ്ങൾ പലരും ആശ്വാസത്തിനായി ഇടം കണ്ടെത്തുന്നത് തങ്ങളുടെ വാനിറ്റി വാനുകളിലാണ്. ബോളിവുഡ് താരസുന്ദരി കത്രീന കൈഫിന്റെ വാനിറ്റി വാനിൽ, വീടിന്റെ ഒരു ചെറുഭാഗംതന്നെ പുന:സൃഷ്ടിച്ചിരിക്കുകയാണ്. സഞ്ചരിക്കുന്ന ഒരു വീടുതന്നെയാണ് കമനീയമായി ഇന്റീരിയർ ഡിസൈൻ ചെയ്ത ഈ മൊബൈൽവീട്.

കത്രീനയുടെ മുംബൈയിലെ വീട്ടിലെ പ്രധാന ആകർഷണം അകത്തളത്തിലെ വർണവൈവിധ്യമാണ്. നിറങ്ങളോടുള്ള ഈ ഇഷ്ടം തന്റെ വാനിറ്റി വാനിലും കത്രീന പ്രതിഫലിപ്പിച്ചിട്ടുണ്ട്. ഇന്റീരിയർ ആർക്കിടെക്ടായ ദർശിനി ഷായാണ് വാനിന്റെ അകത്തളം ഡിസൈൻ ചെയ്തിരിക്കുന്നത്. കത്രീനയുടെ വ്യക്തിത്വം പോലെ തന്നെ  ഊർജ്ജസ്വലമാണ് വാനിറ്റി വാനും എന്ന് ദർശിനി പറയുന്നു. വാഹനത്തിനുള്ളിലാണ് എന്നുതോന്നാത്തവിധം ഏറെ സ്ഥലസൗകര്യമുള്ള രീതിയിലാണ് ക്രമീകരണങ്ങൾ. 

katrina-kaif-vanity-interiors

അകത്തേക്ക് പ്രവേശിക്കുമ്പോൾ ഡ്രസിങ് ടേബിൾ , ഡൈനിങ് ഏരിയ എന്നിവയ്ക്കുപുറമേ ഒരുവശത്തായി പാൻട്രി സെക്‌ഷനും കാണാം. ഡ്രസിങ് ഏരിയയിൽ ചതുരാകൃതിയിലുള്ള  വലിയ കണ്ണാടിയാണ് ഉള്ളത്. ഇത് മേക്കപ്പ് ലൈറ്റുകൾ ഉപയോഗിച്ച് മനോഹരമാക്കിയിരിക്കുന്നു. ഭംഗിയുള്ള കൗതുകവസ്തുക്കൾ ലിവിങ് റൂമിന് സമാനമായ ഈ മുറിയിലെ ഭിത്തിയുടെ വിവിധ ഭാഗങ്ങളിലായി ഇടംപിടിച്ചിട്ടുണ്ട്. യാത്രകൾക്കിടയിൽ വാങ്ങി സൂക്ഷിക്കുന്നതാണ് ഇവയൊക്കെയും. ഇക്കൂട്ടത്തിൽ രണ്ട് ഇൻഡോർ പ്ലാന്റുകളും ഉണ്ട്. രണ്ടു പേർക്ക് ഇരിക്കാവുന്ന വിധത്തിലാണ് ഡൈനിങ് ഏരിയ ഒരുക്കിയിരിക്കുന്നത്. 

katrina-kaif-vanity-interior

കത്രീനയുടെ ഡേ ബെഡാണ് വാനിറ്റി വാനിലെ ഏറ്റവും ആകർഷകമായ ഭാഗം. മനോഹരമായ നിറങ്ങളും ഡിസൈനുകളും പ്രിന്റ് ചെയ്ത ധാരാളം കുഷ്യനുകൾ നിരത്തിയാണ് ബെഡ് അലങ്കരിച്ചിരിക്കുന്നത്. ബെഡിന് ഇരുവശങ്ങളിലുമായി രണ്ട് വലിയ ടെറാകോട്ട ആർട്ട് വർക്കുകളും സ്ഥാപിച്ചിരിക്കുന്നു. 

katrina-kaif-vanity-inside

ഇതിനുപുറമെ പാൻട്രി ഏരിയയിലും മനോഹരമായ ഒരു ഡേ ബെഡ് ഒരുക്കിയിട്ടുണ്ട്. തടികൊണ്ട് നിർമ്മിച്ച ചില ഫർണിച്ചറുകളും  പാൻട്രിയിൽ ഉണ്ട് . വാനിറ്റി വാനിലെ ബാത്റൂം ഏരിയയും ഒരു ആഡംബര ഹോട്ടലിന് സമാനമായ രീതിയിൽ മനോഹരമായാണ് നിർമ്മിച്ചിരിക്കുന്നത്. വോൾ ഹാംഗിങ്ങുകളും  ഇൻഡോർ പ്ലാന്റുകളും  വാഷ്ബേസിനു സമീപത്തായി ഉൾപ്പെടുത്തിയിരിക്കുന്നു.

English Summary- Katrina Kaif Vanity Van; Plush Interior Design; Decor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com