'മീശമാധവന്റെയും ഭഗീരഥൻപിള്ള'യുടെയും വീട്! മലയാളിമനസ്സിൽ ഇന്നും സൂപ്പർഹിറ്റ്; വിഡിയോ

HIGHLIGHTS
  • വെള്ളിത്തിരയിൽ സൂപ്പർസ്റ്റാറായ പാലക്കാടൻ വീടുകളിലൂടെ ഒരു യാത്ര ..
SHARE

പുതുമുഖമായെത്തി പൂമുഖം കാണിച്ച്, ആദ്യ സിനിമയിൽ തന്നെ ഹിറ്റായ ഒരു വീടുണ്ട് പാലക്കാട്ട്. സിനിമാക്കാരുടെ പ്രിയപ്പെട്ട ‘മങ്കര വീട്’. പാലക്കാട് മങ്കര സുനിൽ കൃഷ്ണന്റെ ‘ചെമ്മുകക്കളം’ എന്ന വീട് ‘കൃഷ്ണവിലാസത്തിൽ ഭഗീരഥൻ പിള്ളയുടെ’ വീടായതോടെ നാടറിഞ്ഞു. 2002ൽ ലാൽജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലെ ജഗതിയുടെ വീട്. 

meesamadhavan-jagathi-home

ബസ് സർവീസും കൃഷിയുമായി നടന്ന സുനിൽ കൃഷ്ണന്റെ അടുത്തേക്കു സിനിമാ പ്രവർത്തകനായ കണ്ണൻ മണ്ണാർക്കാട് വീടു തേടിവന്നതാണു കഥയുടെ തുടക്കം. പിള്ളേച്ചന്റെ വീടന്വേഷിച്ചു പലനാടുകൾ നടന്നാണു മങ്കരയിലെത്തിയത്. എല്ലാവർക്കും വീട് ഇഷ്ടമായതോടെ ‘ചെമ്മുകക്കളം’ മുഖഛായ മാറ്റി. മാധവനെ കെണിവച്ചു പിടിക്കുന്ന നടുമുറ്റവും, കോണിപ്പടിയിൽ മുകളിലേക്ക് ഉയർത്തുന്ന വാതിലും ചിത്രത്തിൽ തകർത്തഭിനയിച്ചു. മീശമാധവൻ ഒരുപാടു പേരുടെ താരമൂല്യമുയർത്തിയപ്പോൾ മങ്കര വീടിനും മേൽവിലാസമായി. 

meesamadhavan-jagathy-home-inside

2003ൽ വി.എം. വിനു സംവിധാനം ചെയ്ത ബാലേട്ടൻ എന്ന ചിത്രം മങ്കരവീടിനു സിനിമാ ലോകത്ത് ഇടമുറപ്പിച്ചു. ചിത്രത്തിൽ നെടുമുടി വേണു കയറി വരുന്ന പടിക്കെട്ടും, പിന്നിൽ പാഞ്ഞോടുന്ന ട്രെയിനും വെള്ളിത്തിരയിൽ മങ്കര വീടിന്റെ ചന്തം കൂട്ടി. പിന്നീട് ആ വാതിൽ മലയാളത്തിനപ്പുറത്തേക്കും തുറന്നിട്ടു. ഒട്ടേറെ അന്യഭാഷാ ചിത്രങ്ങളും മങ്കര വീടു തേടിയെത്തി. തിളക്കം, സദാനന്ദന്റെ സമയം, സ്വന്തം ഭാര്യ സിന്ദാബാദ്, കഥാവശേഷൻ, ഉറുമ്പുകൾ ഉറങ്ങാറില്ല, കുട്ടൻപിള്ളയുടെ ശിവരാത്രി തുടങ്ങി അനേകം ചിത്രങ്ങൾ മങ്കര വീടിനെ ഒരുപടി കൂടി സിനിമയിലേക്കടുപ്പിച്ചു. 

meesamadhavan-jagathy-home-back

55 വർഷം മുൻപാണു സുനിൽ കൃഷ്ണന്റെ കുടുംബം ‘ചെമ്മുകക്കളം’ സ്വന്തമാക്കിയത്. ഇരുനില വീട്ടിൽ 4 കിടപ്പുമുറികളും നടുമുറ്റവും ഹാളുകളും വരാന്തകളുമുണ്ട്. വീടിനുള്ളിൽനിന്നും വശത്തുനിന്നും മുകളിലേക്കു കടക്കാൻ തടിയിൽ തീർത്ത കോണിപ്പടികളുണ്ട്. സുനിലിനൊപ്പം അമ്മ കനാകാംബുജം, ഭാര്യ അജിത, മകൻ അനിരുദ്ധ് എന്നിവരാണ് ഇവിടെയുള്ളത്. കോവിഡ് കാലം നൽകിയ ഇടവേളയിൽ മങ്കര വീടും നവീകരിച്ചിട്ടുണ്ട്. 

പൂവത്തിങ്കൽ മാധവന്റെ വീട് 

meesamadhavan-dileep-home

മങ്കരയിലെ നാട്ടിടവഴികളിലേക്കു സിനിമ ഇറങ്ങിച്ചെന്ന കാലം, മഞ്ഞക്കരയിലെ ‘പടിഞ്ഞാക്കര വീടിന്റെ’ ഉമ്മറത്തുമെത്തി. മീശമാധവനിൽ, മാധവന്റെ വീടു തേടിയലഞ്ഞ അണിയറ പ്രവർത്തകർക്കു പടിഞ്ഞാക്കര വീട്ടിൽ മനസ്സുറച്ചു. 100 വർഷത്തിലേറെ പഴക്കമുള്ള വീട് അങ്ങനെ ‘പൂവത്തിങ്കൽ മാധവന്റെ’ വീടായി അഭിനയിച്ചു. എല്ലാ വിഷുക്കാലത്തും മലയാളിയുടെ വാട്സാപ് സ്റ്റാറ്റസും വിഷു ആശംസകളുമാകുന്ന ഹരിശ്രീ അശോകന്റെ ‘താടിയുള്ള കൃഷ്ണൻ’ പിറന്നത് ഈ വീട്ടുമുറ്റത്താണ്. 

meesamadhavan-jagathy-home-sitout

ഗേറ്റിനു മുന്നിലെ പാടവും, കൃഷ്ണനും കൂട്ടുകാരും കട്ടൻചായ കുടിക്കുന്ന ഉമ്മറപ്പടിയും ഓർമകളുടെ തിരശ്ശീലയിൽ മായാതെയുണ്ട്. മാധവൻ ഹിറ്റാക്കിയ വീട്ടിൽ പിന്നീടും സിനിമയെത്തി. വൺവേ ടിക്കറ്റ്, മാണിക്ക്യക്കല്ല് തുടങ്ങിയ ചിത്രങ്ങളിലും പടിഞ്ഞാക്കര മുഖം കാണിച്ചു. 

പടിഞ്ഞാക്കര ജയലക്ഷ്മിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ ബന്ധുക്കളായ മിനിയും ഗോപീകൃഷ്ണനും ശ്രീലക്ഷ്മിയും ശ്രീനന്ദനയുമാണ് ഇപ്പോൾ താമസം.

English Summary- Meesamadhavan House, Shooting Location Cine Homes

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA