ADVERTISEMENT

കോവിഡ് മഹാമാരിക്കിടയിലും ടോക്കിയോ ഒളിംപിക്സിന് വർണാഭമായ തുടക്കം കുറിച്ചു കഴിഞ്ഞു. നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ കാണികളെ കൂടാതെയാണ് മത്സരങ്ങൾ നടക്കുന്നതെങ്കിലും ലോകോത്തര കായികമാമാങ്കത്തിന്റെ ശോഭ ഒട്ടും ചോരാതെയാണ് ജപ്പാൻ ആതിഥേയത്വം വഹിക്കുന്നത്. സുസ്ഥിരതയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ഇത്തവണത്തെ ഗെയിംസ് നടത്തിപ്പ്. 1964 ൽ ജപ്പാൻ ഒളിംപിക്സിന് ആതിഥേയത്വം  വഹിച്ച സമയത്ത് നിർമ്മിക്കപ്പെട്ട വേദികളിൽ  തന്നെയാണ് ഇത്തവണത്തെ ഒളിംപിക്സ് മത്സരങ്ങളിൽ ഏറെയും നടക്കുന്നത്. ചുരുക്കം ചില വേദികൾ മാത്രമാണ് ജപ്പാൻ പുതിയതായി നിർമ്മിച്ചിട്ടുള്ളത്. 

 

keng-kuma-olympic-stadium

ജപ്പാൻ ദേശീയ സ്റ്റേഡിയം 

ഇത്തവണത്തെ ഒളിംപിക്സിന്റെ പ്രധാനകേന്ദ്രമാണ്  2019 ൽ  പണികഴിപ്പിച്ച ജപ്പാൻ ദേശീയ സ്റ്റേഡിയം. പ്രശസ്ത ആർക്കിടെക്റ്റായ കെംഗോ കൂമെയാണ് സ്റ്റേഡിയത്തിന്റെ രൂപകൽപന നിർവഹിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിന് വേദിയായ ഇതേ സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങുകളും നടക്കുന്നത്. ദീർഘവൃത്താകൃതിയിൽ ലളിതമായുള്ള രൂപകൽപനയാണ് സ്റ്റേഡിയത്തിന്റേത്. ഒളിംപിക്സ്, പാരാലിമ്പിക് ഗെയിമുകളിലെ അത്‌ലറ്റിക് ഇനങ്ങളാകും സ്റ്റേഡിയത്തിൽ  നടത്തപ്പെടുന്നത്. 

tokyo-olympics-venues

 

യൊയോഗി നാഷണൽ സ്റ്റേഡിയം 

izu-velodrome-gensler-architects

64 ലെ ടോക്കിയോ ഒളിംപിക്സിനായി കെൻസോ ടാങ്ങേ രൂപകല്പനചെയ്ത വേദിയാണ് യൊയോഗി നാഷണൽ സ്റ്റേഡിയം. സ്വിമ്മിംഗ് , ഡൈവിംഗ് ഇനങ്ങൾക്ക് വേണ്ടിയാണ്  സ്റ്റേഡിയം നിർമ്മിക്കപ്പെട്ടതെങ്കിലും ഇത്തവണ ഐസ് ഹോക്കി , ബേസ്ബോൾ ഹാൻഡ്ബോൾ , ബാഡ്മിന്റൺ, വീൽചെയർ റഗ്ബി എന്നിവയ്ക്കാവും ഈ ഇൻഡോർ സ്റ്റേഡിയം വേദിയാവുക. 

 

haryu-hitoshi-abe-olympic

ഇസു വെലോഡ്രോം 

30 വർഷങ്ങൾക്ക് മുൻപ് ജെൻസ്ലർ ആർക്കിടെക്ട്സ് എന്ന യു എസ് സ്റ്റുഡിയോ രൂപകല്പന നിർവഹിച്ച ഇൻഡോർ സൈക്കിൾ ട്രാക്കാണ്  ഇസു വെലോഡ്രോം. അർദ്ധവൃത്താകൃതിയിൽ നിർമ്മിച്ച മേൽക്കൂരയുള്ള സ്റ്റേഡിയം  ടോക്കിയോയിൽ നിന്നും 100 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ടോക്കിയോ ടോക്കിയോ ഒളിംപിക്സിൽ സൈക്കിൾ മത്സരത്തിനുള്ള വേദിയാണ് ഇസു വെലോഡ്രോം. 

 

മിയാഗി സ്റ്റേഡിയം 

രണ്ടായിരത്തിൽ നിർമ്മിക്കപ്പെട്ട ഈ സ്റ്റേഡിയം ഇത്തവണ ഫുട്ബോൾ മത്സരങ്ങൾക്കാവും വേദിയാവുക. ഷൊയ്ചി ഹര്യു , ഹിതോഷി ആബേ എന്നിവർ ചേർന്നാണ് കെട്ടിടത്തിന്റെ രൂപകൽപ്പന നിർവഹിച്ചത്. 

English summary- Olympics venues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com