'എന്റെ വീടും മുറ്റവും കളറാക്കിയ രഹസ്യം'! അനുശ്രീയുടെ വീട്ടുവിശേഷങ്ങൾ

SHARE

മലയാളികൾക്ക് വീട്ടിലെ ഒരംഗത്തെപ്പോലെയാണ് നടി അനുശ്രീ. ഈ കഴിഞ്ഞ ഓണക്കാലം അനുശ്രീക്ക് പലകാര്യങ്ങൾകൊണ്ടും സ്പെഷലായിരുന്നു. അനു തന്റെ ചില വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

ഈ കഴിഞ്ഞ ഓണം മറക്കാനാകില്ല...

ഇത്തവണ എനിക്ക് കിട്ടിയ ഓണസമ്മാനമാണ് ട്വൽത് മാൻ എന്ന സിനിമ. ലാലേട്ടനൊപ്പം വീണ്ടും അഭിനയിക്കാൻ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് ഞാൻ. ഇത്തവണത്തെ ഓണത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. വീട്ടിലേക്ക് പുതിയ ഒരംഗം കൂടി വന്നു. ചേട്ടന്റെ മകൻ അനന്തനാരായണൻ. പിന്നെ ലൈഫിനെ പുതിയ ഒരു ആംഗിളിൽ ചിന്തിച്ചു തുടങ്ങിയതിനു ശേഷമുള്ള ആദ്യ ഓണമാണ്. കുറച്ചുനാൾ മുൻപുവരെ സിനിമയിൽ ഭാര്യ, അല്ലെങ്കിൽ തനിനാട്ടിൻപുറത്തുകാരി റോളുകളായിരുന്നു എന്നെ തേടിവന്നിരുന്നത്. അതിനപ്പുറത്തേക്ക് ഒരു റോൾ ചെയ്യാൻ ഞാനും പാകപ്പെട്ടിരുന്നില്ല. എന്നാൽ ലോക്ഡൗൺ കാലത്ത് ഞാനും ഫിറ്റ്നസിനെ കുറിച്ച് ചിന്തിച്ചു തുടങ്ങി. അങ്ങനെ മൊത്തത്തിലൊരു മേക്കോവർ ഞാനും നടത്തി. ഇപ്പോൾ എന്നെക്കണ്ടാൽ മോഡേൺ റോളുകൾ ചെയ്യാനൊക്കും എന്ന് എന്റെ സുഹൃത്തുക്കൾ പറയുന്നതാണ് വലിയ അംഗീകാരം.

ലോക്ഡൗണിൽ വീടിനും ഒരു മേക്കോവർ...

anusree

ലോക്ഡൗൺ സമയത്ത് വീട്ടിൽ തന്നെയിരുന്നപ്പോഴാണ് 'എന്തുകൊണ്ട് വീടിനൊരു മാറ്റം വരുത്തിക്കൂടാ' എന്ന് ചിന്തിച്ചത്. അങ്ങനെ വീട് ക്ലീൻ ചെയ്തു, പെയിന്റ് ചെയ്തു, ഇന്റീരിയർ ഒക്കെ ഒന്ന് പുനർക്രമീകരിച്ചു, ചെറിയ ഒരു ഗാർഡനും സെറ്റ് ചെയ്തു. അപ്പോഴേക്കും ഓണക്കാലം വന്നെത്തി. പൂക്കളത്തെ കുറിച്ചാലോചിച്ചപ്പോഴാണ് ഞങ്ങൾ വീട്ടുമുറ്റത്തോട് നോക്കുന്നത്. മുറ്റത്തെ ഇന്റർലോക്ക് എല്ലാം പായൽ പിടിച്ചു നിറംമങ്ങി കിടക്കുകയായിരുന്നു. എന്നാൽ കുറച്ചുകാലം മുൻപാണ് ഫ്ലോർ ചെയ്തതും. അങ്ങനെയാണ് പെട്ടെന്നു പൊളിഞ്ഞിളകാത്ത, ദീർഘകാലം നിറംമങ്ങാതെ പുതിയതായി നിലനിൽക്കുന്ന ഒരു ഫ്ലോർ പെയിന്റിനെ കുറിച്ചന്വേഷിച്ചത്. 

അങ്ങനെയാണ് ഞങ്ങൾ ഏഷ്യൻ പെയിന്റ്‌സിന്റെ അപ്പക്സ് ഫ്ലോർ ഗാർഡിനെ കുറിച്ച് മനസിലാക്കുന്നത്. വെയിലത്തും മഴയത്തും നിറംമങ്ങാതെ ദീർഘകാലം ഈടുനിൽക്കുന്ന പെയിന്റാണിത്. ധാരാളം വാഹനങ്ങൾ വരുന്ന അല്ലെങ്കിൽ ആളനക്കമുള്ള ഇന്റർലോക്ക് മുറ്റങ്ങൾക്ക് ഏറ്റവും പറ്റിയതാണ് അപ്പക്സ് ഫ്ലോർ ഗാർഡ്. കാരണം ഇതിന്റെ ഇതിന്റെ സവിശേഷ ഫോർമുല, പോറലും പൊട്ടിപ്പൊളിയലും തടഞ്ഞു ദീർഘകാല മിനുസം നിലനിർത്തുന്നു. ഏഷ്യൻ പെയിന്റ്‌സിന്റെ വിശ്വാസ്യതയും രണ്ടു വർഷത്തെ പെർഫോമൻസ് വാറന്റിയുമുണ്ട് എന്ന് കേട്ടപ്പോൾത്തന്നെ ഞങ്ങൾ ഇത് തിരഞ്ഞെടുത്തു. ചുരുക്കിപ്പറഞ്ഞാൽ ഇപ്പോൾ വീട്ടിലെ താരം വീട്ടുമുറ്റമാണ്.

English Summary- AnuSree Home Makeover; Asian Paints Apex FloorGuard

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA