വിവാഹശേഷം മറ്റൊരു സന്തോഷം കൂടി! വിശേഷങ്ങൾ പങ്കുവച്ച് യുവ കൃഷ്ണ

HIGHLIGHTS
  • ജീവിതത്തിലെ പുതിയ സന്തോഷത്തിന്റെ വിഡിയോ താരം യൂട്യൂബിൽ പങ്കുവച്ചു.
yuvakrishna-mridula
SHARE

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് യുവ കൃഷ്ണയും മൃദുല വിജയ്‌യും. മഴവിൽ മനോരമയിലെ ഹിറ്റ് സീരിയലായ മഞ്ഞിൽ വിരിഞ്ഞ പൂവിലാണ് യുവ കൃഷ്ണ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ജീവിതത്തിലെ പുതിയ സന്തോഷത്തിന്റെ വിഡിയോ താരം യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. പാലക്കാട് പണിത പുതിയ വീടാണ് ഇരുവരുടെയും ജീവിതത്തിലെ പുതിയ അതിഥി.

അമ്മയുടെ സ്വപ്നം സഫലം...

yuva-krishna-mridula-house

പാലക്കാട് തിരുനെല്ലായി എന്ന സ്ഥലത്താണ് ഞങ്ങളുടെ പുതിയ വീട്. ഇത് ശരിക്കും 'അമ്മ'വീടാണ്. അതായത് അമ്മൂമ്മ അമ്മയ്ക്ക് കൊടുത്ത സ്ഥലത്താണ് ഈ വീടുപണിതത്. അതുകൊണ്ട് അമ്മയായിരുന്നു വീടുപണിയുടെ പിന്നിലെ പ്രധാനി. പാലുകാച്ചൽ കഴിഞ്ഞപ്പോൾ ഏറ്റവും സന്തോഷിച്ചതും അമ്മതന്നെ. എനിക്ക് രണ്ടു ചേച്ചിമാരാണുള്ളത്. രണ്ടു പേരുടെയും വിവാഹം  കഴിഞ്ഞു. മൂത്തയാൾ തിരുവനന്തപുരത്തുണ്ട്. രണ്ടാമത്തെയാൾ മഹാരാഷ്ട്രയിലാണ് . 

ഒരു കോമ്പൗണ്ടിൽ മൂന്നു വീടുകളാണുള്ളത്. മറ്റേതിൽ അമ്മയുടെ സഹോദരങ്ങളാണ്. അതുകൊണ്ട് ഒരു കൂട്ടുകുടുംബത്തിന്റെ സുഖവും സന്തോഷവുമാണ് ഇവിടെ. വീട്ടിൽ ഇപ്പോൾ അമ്മ മാത്രമാണുള്ളത്. എന്നാലും തൊട്ടപ്പുറത്ത് ബന്ധുക്കൾ ഉള്ളതുകൊണ്ട് ഒറ്റയ്ക്കാണെന്ന തോന്നാറില്ല. ദൂരെയുള്ള ഞങ്ങൾക്കും അതൊരാശ്വാസമാണ്. വെറും 3.5 സെന്റിലാണ് വീടുപണിതത്. അതും അനാവശ്യ ആഡംബരങ്ങൾ ഒന്നുമില്ലാതെ ചെലവ് കുറച്ച്...നിലവിൽ ഒരു നിലവീടാണ്. ഭാവിയിൽ മുകളിലേക്ക് വിപുലപ്പെടുത്താനും പ്ലാനുണ്ട്. ഇപ്പോൾ രണ്ടു കിടപ്പുമുറി, ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവയാണ് ചതുരശ്രയടിയിൽ ഉള്ളത്. 25 ലക്ഷം രൂപയിൽ താഴെമാത്രമാണ് ചെലവ് വന്നത്.

കലാപരം പാലുകാച്ചൽ...

പാലുകാച്ചലിന്റെ വിഡിയോ ഞങ്ങൾ യൂട്യൂബിൽ ഇട്ടിരുന്നു. മൂന്നു ദിവസം കൊണ്ട് 10 ലക്ഷത്തിനടുത്ത് പേർ കണ്ടു. അതിലെ കലാപരിപാടികൾ ഒന്നും നേരത്തെ പ്ലാൻ ചെയ്ത് റിഹേഴ്സൽ നടത്തി ചെയ്തതല്ല. അമ്മയുടേത് ഒരു കലാകുടുംബമാണ്. മിക്കവരും അത്യവശ്യം പാടും, നൃത്തം ചെയ്യും. അമ്മ മ്യൂസിക്, ഡാൻസ് ടീച്ചറായിരുന്നു. അങ്ങനെ പരിപാടി ഒന്ന് ഉഷാറാക്കാൻ രണ്ടു പാട്ട് പാടി തുടങ്ങിയതാണ്. പിന്നെ പരിപാടിയോട് പരിപാടികളായി...

ഞങ്ങളുടെ സ്വപ്നവീട് ഒരുങ്ങുന്നു...

ഷൂട്ടിന്റെ സൗകര്യങ്ങൾക്കായി ഞാനും മൃദുലയും ഇപ്പോൾ തിരുവനന്തപുരം കൈമനയാണ് വാടകയ്ക്ക് താമസിക്കുന്നത്. മാസത്തിൽ ഒരിക്കൽ ബ്രേക്ക് കിട്ടുമ്പോൾ പാലക്കാട്ടേക്ക് പോകും. മൃദുലയുടെ വീടുപണിയും ഇവിടെ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. അതും വെറും 5 സെന്റിൽ സൗകര്യങ്ങളെല്ലാം ഒരുക്കിയ മോഡേൺ വീടാണ്. ശരിക്കും പാലക്കാട്ടെ വീടിനേക്കാൾ ഈ വീട്ടിലാണ് എന്റെയും മൃദുലയുടെയും ഇടപെടലും സംഭാവനകളുമുള്ളത്. രണ്ടു മൂന്നു മാസത്തിനുള്ളിൽ അതിന്റെ പാലുകാച്ചൽ നടത്താം എന്ന് പ്രതീക്ഷിക്കുന്നു. തിരുവനന്തപുരത്ത് സ്വന്തമായി ഒരു വിലാസം ഉണ്ടാകാൻ പോകുന്നതിന്റെ ത്രില്ലിലാണ് ഞാനും മൃദുലയും.

English Summary- YuvaKrishna Mridula Vijay New House

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA