ADVERTISEMENT

ഒരു അഡാർ ലവ്വ് എന്ന ഒറ്റസിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് നൂറിൻ ഷെരീഫ്. താരം തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

കുട്ടിക്കാലത്തെ ഇഷ്ടങ്ങൾ...

സ്‌കൂൾ കാലത്ത് പഠനത്തേക്കാൾ സജീവം ആർട്സിലും സ്പോർട്സിലുമായിരുന്നു. കോളജിലെത്തിയ ശേഷമാണ് മോഡലിങ്ങിലേക്ക് തിരിയുന്നത്. മിസ് കേരള ഫിറ്റ്നസ് വിജയിച്ചതാണ് കരിയറിൽ വഴിത്തിരിവായത്. അതിനുശേഷമാണ് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. 'ഒരു അഡാർ ലവ്വ്' എന്ന സിനിമ വലിയൊരു ബ്രേക്ക് ആയിരുന്നു. സിനിമയിലെത്തിയ ശേഷം ഉണ്ടായമാറ്റം ആളുകൾ കാണുമ്പോൾ വന്നുകൂടെനിന്ന് ഫോട്ടോ എടുക്കുന്നു എന്നതാണ്. അല്ലാതെ ഞാൻ എന്ന  വ്യക്തിക്ക് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇപ്പോൾ കൂടുതൽ സീരിയസായി ഞാൻ സിനിമയെ നോക്കിക്കാണുന്നു. നല്ല കഥാപാത്രങ്ങൾക്കായി കാത്തിരിക്കുന്നു.   

 

noorin-shareef

വീട് എന്റെ സാമ്രാജ്യം...

ഷൂട്ടും മറ്റുമായി എത്ര ദൂരത്ത് അലഞ്ഞാലും തിരികെ എത്താൻ കൊതിക്കുന്ന ഒരിടമാണ് എനിക്ക് എന്റെ വീട്. ഞാൻ ഞാനായി ഇരിക്കുന്ന ഏകസ്ഥലം. അതുകൊണ്ടുതന്നെ വീടിനെ ഇടയ്ക്കിടയ്ക്ക് രൂപം മാറ്റാൻ എനിക്കിഷ്ടമാണ്. പ്രത്യേകിച്ച് ലോക്ഡൗൺ സമയത്ത് ഏറെനാൾ വീട്ടിലിരുന്നപ്പോൾ ബോറടിക്കാതിരിക്കാൻ ചെറിയ ചെപ്പടിവിദ്യകൾ വീട്ടിൽ ചെയ്യുമായിരുന്നു.

എന്റെ കൂട്ടുകാരുടെ വീട്ടിൽ പോകുമ്പോൾ അവിടെ കാണുന്ന എനിക്കിഷ്ടപ്പെട്ട കാര്യങ്ങൾ എന്റെ വീട്ടിലും ചെയ്യാൻ ശ്രമിക്കാറുണ്ട്. അങ്ങനെ കോയമ്പത്തൂരുള്ള ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോയപ്പോൾ അവളുടെ വീടിന്റെ മുറ്റം എന്റെ മനസ്സിൽ കയറി. മനോഹരമായി ഇന്റർലോക്ക് ചെയ്തശേഷം നല്ല തിളക്കമുള്ള ഒരു ഫ്ലോർ പെയിന്റ് അതിൽ അടിച്ചിരുന്നു. ഞാൻ കയ്യോടെ വിവരങ്ങൾ തിരക്കി. ഏഷ്യൻ പെയിന്റ്‌സിന്റെ അപ്പക്സ് ഫ്ലോർ ഗാർഡ് പെയിന്റാണ് അവിടെ അടിച്ചിരുന്നത്. അങ്ങനെ ഈ കഴിഞ്ഞ ഓണക്കാലത്ത് ഞാനും എന്റെ വീട്ടുമുറ്റം  ഏഷ്യൻ പെയിന്റ്‌സിന്റെ അപ്പക്സ് ഫ്ലോർ ഗാർഡ് അടിച്ച് മനോഹരമാക്കി. വെയിലത്തും മഴയത്തും നിറംമങ്ങാതെ ദീർഘകാലം ഈടുനിൽക്കുന്ന പെയിന്റാണിത്. ഏഷ്യൻ പെയിന്റ്‌സിന്റെ വിശ്വാസ്യതയും രണ്ടു വർഷത്തെ പെർഫോമൻസ് വാറന്റിയുമുണ്ട് ഇതിന്. അതിനാൽ ധൈര്യമായി ഉപയോഗിക്കാം.  അങ്ങനെ ഇത്തവണ വീടിന് നല്ലൊരു സർപ്രൈസ് നൽകാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഞാൻ.

English summary- Noorin Shereef Home Makeover; Asian Paints Apex Floor Guard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com