ADVERTISEMENT

തെന്നിന്ത്യൻ താരജോഡികളായിരുന്ന നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹമോചന വാർത്ത ആരാധകർക്കിടയിൽ ഇപ്പോഴും ചർച്ചാവിഷയമാണ്.  ഈ മാസം ആദ്യം വിവാഹബന്ധം വേർപെടുത്തുന്നു എന്ന വാർത്ത താരങ്ങൾ പുറത്തുവിട്ടതിനു ശേഷം ഇരുവരുടെയും പുതിയ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകലോകം. പിരിയാൻ തീരുമാനിച്ചതോടെ നാഗചൈതന്യ തനിക്കായി പുതിയ വീട് വാങ്ങി എന്ന വാർത്തയാണ് ഒടുവിൽ പുറത്തുവരുന്നത്. 

ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ പോഷ് ഏരിയയിലാണ് നാഗചൈതന്യ പുതിയ വീട് സ്വന്തമാക്കിയിരിക്കുന്നത്. വീടിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇത് പൂർത്തിയായാൽ ഉടൻ തന്നെ നാഗചൈതന്യ ഇവിടേക്ക് മാറുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഹൈദരാബാദിലെ ഗച്ചിബൗളിയിൽ ഇരുവരും ജീവിച്ചിരുന്ന ആഡംബരബംഗ്ലാവിൽ തന്നെയാവും സമാന്ത വിവാഹമോചനത്തിനുശേഷവും താമസിക്കുക. ഗച്ചിബൗളിയിലെ ബംഗ്ലാവിന്റെ കാഴ്ചകൾ താരങ്ങളുടെ ഇൻസ്റ്റാഗ്രാം ചിത്രങ്ങളിലൂടെ മുൻപുതന്നെ ആരാധകർക്ക് സുപരിചിതമാണ്. 

samantha-house

വെളുത്ത നിറത്തിന് പ്രാമുഖ്യം നൽകിക്കൊണ്ട് പെയിന്റ് ചെയ്തിരിക്കുന്ന ബംഗ്ലാവിലെ വിശാലമായ ഇൻഡോർ പൂളാണ് ഇവിടത്തെ പ്രധാന ആകർഷണം. തിയറ്റർ പോലെതന്നെ സജ്ജീകരിച്ചിരിക്കുന്ന മൂവി റൂം, യോഗ ചെയ്യുന്നതിനായുള്ള പ്രത്യേക ഇടം, വിശാലമായ ടെറസ് ഏരിയ ആധുനിക രീതിയിൽ ക്രമീകരിച്ചിരിക്കുന്ന അടുക്കള എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ബംഗ്ലാവിൽ ഒരുക്കിയിരിക്കുന്നു. 

അതേസമയം നവീകരണം പുരോഗമിക്കുന്ന നാഗചൈതന്യയുടെ പുതിയ വീടിനെകുറിച്ചുള്ള വിശദവിവരങ്ങൾ പുറത്തുവന്നിട്ടില്ല.

English Summary- Nagachaithanya moved to new House while Samantha stay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com