മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ജനപ്രിയ സീരിയൽ മഞ്ഞുരുകുംകാലത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് ആലീസ് ക്രിസ്റ്റി ഗോമസ്. ഇതിലെ സൂര്യ മോൾ എന്ന കഥാപാത്രത്തിലൂടെയാണ് ആലീസ് കൂടുതൽ സുപരിചിതയായത്. അടുത്തിടെയായിരുന്നു ആലീസിന്റെ വിവാഹനിശ്ചയം നടന്നത്. പത്തനംതിട്ട സ്വദേശിയായ സജിൻ സജി സാമുവലാണ് ആലീസിന്റെ വരൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ജനപ്രിയ സീരിയൽ മഞ്ഞുരുകുംകാലത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ്  ആലീസ് ക്രിസ്റ്റി ഗോമസ്.  ഇതിലെ സൂര്യ മോൾ എന്ന കഥാപാത്രത്തിലൂടെയാണ്  ആലീസ് കൂടുതൽ സുപരിചിതയായത്. അടുത്തിടെയായിരുന്നു ആലീസിന്റെ വിവാഹനിശ്ചയം നടന്നത്. പത്തനംതിട്ട സ്വദേശിയായ സജിൻ സജി സാമുവലാണ് ആലീസിന്റെ വരൻ. നവംബർ 18നാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചിരിക്കുന്നത്. 

ഇപ്പോൾ താൻ വിവാഹം കഴിഞ്ഞു കയറിച്ചെല്ലാൻ പോകുന്ന പുതിയ വീടിന്റെ വിശേഷങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ് ആലീസ്. കഴിഞ്ഞ ദിവസം വീടിന്റെ പാലുകാച്ചലായിരുന്നു. ഇതിന്റെ വിശേഷങ്ങളാണ് ആലീസ് പങ്കുവച്ചിരിക്കുന്നത്.

'ബെത്ലഹേം' എന്നാണ് സജിൻ പണികഴിപ്പിച്ച പുതിയ വീടിന്റെ പേര്. വീടുപണിയുടെ പ്ലാനിങ് ഘട്ടം മുതൽ സജിൻ തന്നെയും ഇതിൽ ഉൾപ്പെടുത്തിയിരുന്നു എന്ന് ആലീസ് പറയുന്നു. ഉടമയായ സജിന്റെ ഇഷ്ടത്തെക്കാൾ തന്റെ ഇഷ്ടങ്ങൾക്കാണ് പുതിയ വീടൊരുക്കിയപ്പോൾ പ്രാധാന്യം നൽകിയത്. തങ്ങളുടെ കിടപ്പുമുറി അടക്കം ഓരോ കാര്യങ്ങളിലും ഓരോ ദിവസവും വിഡിയോ കോൾ ചെയ്ത് അഭിപ്രായം ചോദിച്ചറിഞ്ഞാണ് ഡിസൈൻ ചെയ്തത് എന്ന് ആലീസ് പറയുന്നു. തങ്ങളുടെ പ്രണയവിവാഹമല്ല. എന്റെ ഒരു സുഹൃത്ത് വഴിയാണ്  സജിന്റെ വിവാഹാലോചന വന്നത്. അങ്ങനെ പരിചയപ്പെട്ട് ഇഷ്ടമായി വിവാഹം ഉറപ്പിക്കുകയായിരുന്നു എന്ന് ആലീസ് പറയുന്നു.

'ബെത്ലഹേം..ഇവിടെയാണ് ഞങ്ങളുടെ പുതിയ  ജീവിതം ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം ഇതേസമയം നമ്മൾ ഇതിനെ കുറിച്ച് പ്ലാൻ ചെയ്തുതുടങ്ങി. ഇപ്പോൾ അത് സഫലമായി. നമ്മുടെ സ്വപ്നവീടിന്റെ ഓരോ ഘട്ടത്തിലും നിങ്ങൾ എന്നെ ഭാഗഭാക്കാക്കി. നിങ്ങളുടെ ഇഷ്ടങ്ങളേക്കാൾ എന്റെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകി. ഇത്ര ചെറുപ്പത്തിൽ സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം നിങ്ങൾ നേടി. എനിക്ക് നിങ്ങളെക്കുറിച്ച് അഭിമാനം തോന്നുന്നു. ദൈവത്തിനും നന്ദി'. താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു..

English Summary- Miniscreen Star Alice Cristi About New House