മോഡലിങ്ങിലൂടെ മിനിസ്ക്രീനിലെത്തി കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് ഹരിത നായർ. താരം ഇപ്പോൾ ജീവിതത്തിൽ പുതിയ ഒരു സന്തോഷത്തിന്റെ നിറവിലാണ്. ഇതുവരെയുള്ള ജീവിതകാലം മുഴുവൻ വാടകവീടുകളിൽ കഴിഞ്ഞ ഹരിതയ്ക്ക് സ്വന്തമെന്ന് പറയാൻ ഇപ്പോൾ ഒരു വീടുണ്ട്. ആ വിശേഷങ്ങൾ ഹരിതപങ്കുവയ്ക്കുന്നു . 25 വർഷം, 10

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഡലിങ്ങിലൂടെ മിനിസ്ക്രീനിലെത്തി കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് ഹരിത നായർ. താരം ഇപ്പോൾ ജീവിതത്തിൽ പുതിയ ഒരു സന്തോഷത്തിന്റെ നിറവിലാണ്. ഇതുവരെയുള്ള ജീവിതകാലം മുഴുവൻ വാടകവീടുകളിൽ കഴിഞ്ഞ ഹരിതയ്ക്ക് സ്വന്തമെന്ന് പറയാൻ ഇപ്പോൾ ഒരു വീടുണ്ട്. ആ വിശേഷങ്ങൾ ഹരിതപങ്കുവയ്ക്കുന്നു .

ADVERTISEMENT

25 വർഷം, 10 വാടകവീടുകൾ...

അച്ഛന്റെയും അമ്മയുടെയും സ്വദേശം പാലക്കാടാണ്. ഞാൻ ഒറ്റ മകളാണ്. അച്ഛൻ ബിസിനസ് സംബന്ധമായി മുംബൈയിലായിരുന്നു. അങ്ങനെ ഞാനും പഠിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്. നാട്ടിൽ അച്ഛന്റേത് ഒരുപാട് അംഗങ്ങളുള്ള കുടുംബമായിരുന്നു. അതുമൂലം അച്ഛന് സ്വന്തമായി വീട് ലഭിച്ചില്ല. ഞാൻ ജനിച്ചതുമുതൽ വളർന്നത് വാടകവീടുകളിലാണ്. കഴിഞ്ഞ 25 വർഷത്തിനുള്ളിൽ 10 വാടകവീടുകൾ മാറി.

സ്‌കൂളിൽ പഠിക്കുന്ന സമയത്ത് കൂട്ടുകാരുടെ വീട്ടിൽ പോകുമ്പോൾ എനിക്ക് വിഷമമാകും. കാരണം അവർക്കെല്ലാം സ്വന്തം വീടുണ്ട്. അതിൽ സ്വന്തം മുറിയുണ്ട്. ഞാനാണെങ്കിലോ ഒറ്റമുറി വീട്ടിലും. അപകർഷത മൂലം കൂട്ടുകാരോട് നുണ പറഞ്ഞിട്ടുണ്ട്. 'എന്റെ വീട് പുതുക്കിപ്പണിയുകയാണ്, അതുകൊണ്ടാണ് ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്നത്' എന്നൊക്കെ.. അന്നുമുതൽ മനസ്സിലുള്ള സ്വപ്നമാണ് സ്വന്തമായി ഒരു വീടും അതിൽ സ്വന്തമായി ഒരു മുറിയും.

ADVERTISEMENT

മിനിസ്ക്രീനിലേക്ക്...

ഡിഗ്രി കഴിഞ്ഞു സിവിൽ സർവീസ് സ്വപ്നം മനസ്സിൽക്കയറി ഞാൻ പരിശീലന ക്ലാസിൽ പോയിത്തുടങ്ങി. ആ സമയത്ത് കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഒരു ഫാഷൻ ഷോയിൽ പങ്കെടുക്കുന്നത്. അതിൽ ഞാൻ വിന്നറായി. അതായിരുന്നു വഴിത്തിരിവ്. അങ്ങനെ മോഡലിങ് ഒരു പ്രൊഫഷനായി മാറി. മിസ് കേരള സെക്കൻഡ് റണ്ണറപ് ആയതോടെ കേരളത്തിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചുതുടങ്ങി. മിനിസ്ക്രീൻ എൻട്രിയും അതുവഴിയാണ്. ഇപ്പോൾ രണ്ടു സീരിയലുകളിൽ അഭിനയിക്കുന്നു.

വീട് എന്ന സ്വപ്നം ജനിക്കുന്നു...

ADVERTISEMENT

സ്വന്തമായി സമ്പാദിക്കാൻ തുടങ്ങിയതോടെ ഏറെക്കാലത്തെ സ്വപ്നം ഞാൻ വീണ്ടും പൊടിതട്ടിയെടുത്തു. വീട് അന്വേഷണം ആരംഭിച്ചു. പാലക്കാട് പണി നടക്കുന്ന ഒരു വീട് കണ്ടിഷ്ടമായി. 6 മാസം എഗ്രിമെന്റ് എഴുതി അഡ്വാൻസ് കൊടുത്തു. പിന്നെയാണ് വെല്ലുവിളികൾ തുടങ്ങിയത്. നിരവധി ബാങ്കുകളെ സമീപിച്ചെങ്കിലും എന്റെ പ്രായവും വരുമാനവും പരിഗണിച്ച് ലോൺ തരാൻ പലരും തയാറായില്ല. ഒടുവിൽ ഈശ്വരാധീനംകൊണ്ട് എഗ്രിമെന്റ് കാലാവധി തീരുന്നതിന് ഒരു ദിവസം മുൻപ് ഒരു ബാങ്ക് ലോൺ അനുവദിച്ചു. അങ്ങനെ കഴിഞ്ഞ മാസം വീട് എന്റെ സ്വന്തമായി. ഡിസംബർ 22 ന് ചെറിയ ഒരു പാലുകാച്ചൽ നടത്തി താമസം തുടങ്ങാനാണ് പ്ലാൻ. ഒരുപാടാളുകൾ വീട് എന്ന സ്വപ്നത്തിലേക്കുള്ള വഴിയിൽ എന്നെ സഹായിച്ചിട്ടുണ്ട്. അവർക്കെല്ലാം നന്ദി പറയുന്നു .

അടുത്ത പദ്ധതികൾ...

സ്വന്തമായി സമ്പാദിക്കാൻ തുടങ്ങി 23 വയസ്സിൽ ഞാൻ കാർ വാങ്ങി. ഇപ്പോൾ 25 വയസ്സിൽ വീടും സഫലമായി. സെറ്റിൽ ആയിക്കഴിഞ്ഞാൽ എല്ലാവരും ചെയ്യുന്ന അടുത്ത പരിപാടി നോക്കുന്നില്ലേ എന്ന് ആളുകൾ ചോദിക്കാറുണ്ട്. എനിക്ക് ഇപ്പോഴും സിവിൽ സർവീസ് സ്വപ്നം മനസ്സിലുണ്ട്. അത് വീണ്ടും പൊടിതട്ടിയെടുക്കണമെന്നുണ്ട്. എന്തായാലും 25 വർഷമായി ഞാൻ കണ്ട വീട് എന്ന സ്വപ്നം സഫലമായ നിർവൃതിയിലാണ് ഇപ്പോൾ ഞാനും കുടുംബവും. അത് പറഞ്ഞറിയിക്കാനാകാത്ത ഒരു അനുഭവമാണ്.

English Summary- Haritha Nair Serial Artist about New Home; Celebrity Home Malayalam