ADVERTISEMENT

അച്ഛൻ അനിൽ കപൂറിനെപ്പോലെയും സഹോദരി സോനം കപൂറിനെ പോലെയും അഭിനയത്തിലല്ല റിയ കപൂറിന്റെ ഫോക്കസ് മറിച്ച് സിനിമ നിർമാണത്തിലും പ്രൊഡക്ഷനിലുമാണ്. റിയ കപൂർ- കരൺ ബൂലാനി ദമ്പതികളുടെ ഫ്ലാറ്റ് മുംബൈ ബാന്ദ്രയിലാണ്. 12 വർഷത്തെ പ്രണയകാലത്തിനുശേഷം അടുത്ത കാലത്തായിരുന്നു ഇവരുടെ വിവാഹം.

rhea-kapoor-house

ഇരുവരും പുതുജീവിതത്തിന് തുടക്കം കുറിച്ചിരിക്കുന്നത് സെലിബ്രിറ്റി ജിവിതശൈലിക്ക് ഇണങ്ങും വിധത്തിൽ ഒരുക്കിയിരിക്കുന്ന ഈ ഫ്ലാറ്റിലാണ്. വീടിന്റെ കാര്യത്തിലും ഇന്റിരിയർ ഡിസൈനിങ്ങിന്റെ മേൽനോട്ടം നിർവ്വഹിച്ചിരിക്കുന്നതും അലങ്കാര വസ്തുക്കൾ ഗൃഹോപകരണങ്ങൾ എന്നിവ തെരഞ്ഞെടുക്കുന്നതിലും റിയയുടെ സിഗ്നേച്ചർ കാണാവുന്നതാണ്

rhea-kapoor


ഇന്റിരിയർ ഡിസൈനറുടേയും റിയയുടേയും സംയുക്ത ശ്രമമാണ് അകത്തളം സുന്ദരമാക്കിയിരിക്കുന്നത്. കുട്ടിക്കാലം മുതൽ കാണുന്ന ചില ശീലങ്ങൾ ഈ വീട്ടിലും തുടർന്നിട്ടുണ്ട്. ഫ്രഷ് പൂക്കൾ നിറച്ച വെയ്സുകളാണ് അത്. മുപ്പതോളം വെയ്സുകളാണ് വീട്ടിലുള്ളത്.  വിവിധതരം ചിത്രങ്ങൾ മുറികളിൽ പലയിടത്തും ഇടം പിടിച്ചിട്ടുണ്ട്. സ്വകാര്യത, എളുപ്പത്തിലുള്ള മെയിന്റനൻസ് എന്നിവയ്ക്ക് ഇന്റിരിയറിൽ പ്രാമുഖ്യം നൽകിയിട്ടുണ്ട്. വിവിധതരം കൗതുകവസ്തുക്കൾ ഇന്റിരിയറിൽ ഇടം നേടിയിട്ടുണ്ട്. മഹാമാരിക്കാലത്ത് ചിട്ടപ്പെടുത്തിയതാണ് വീട്ടകം. 

rhea-kapoor-home-bed

ആഢംബരം നിറഞ്ഞ ഗൃഹോപകരണങ്ങൾ, സ്വാസ്ഥമേകുന്ന അകത്തളന്തരിക്ഷം. സെലിബ്രിറ്റി ജീവിതത്തിൽ പുലർത്തുന്ന ലക്ഷ്വുറിയസായിട്ടുള്ള എല്ലാ ഘടകങ്ങളും കൃത്യമായി ഉൾക്കൊള്ളുന്നതാണ് റിയ കപൂർ- കരൺ ബൂലാനി ദമ്പതികളുടെ ഈ വാസയിടം.

English Summary- Rhea Kapoor Flat in Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com