ADVERTISEMENT

ഷാഹിദ് കപൂറും ഭാര്യ മിറ രജ്പുത്തും മക്കൾ മീഷയും സെയ്നയും തങ്ങളുടെ പുതിയ വീട്ടിലേക്ക് മാറുന്നതിന്റെ ത്രില്ലിലാണ്. കഴിഞ്ഞ വർഷമാണ് ഷാഹിദ് ആഡംബരഫ്‌ളാറ്റ്‌ വാങ്ങിയത്. അതിന്റെ ഇന്റീരിയർ പണികൾ അവസാനഘട്ടത്തിലാണ്. മിറ ഇടയ്ക്കിടെ സോഷ്യൽ മിഡിയയിൽ ഫർണിഷിങ് പുരോഗമിക്കുന്ന ഫ്ലാറ്റിന്റെ ചിത്രങ്ങൾ ഇടാറുണ്ട്. 

2015 ലായിരുന്നു ഷാഹിദും മിറയും തമ്മിലുള്ള വിവാഹം. 2016 ആഗസ്റ്റിൽ മകൾ മീഷയും 2018ൽ മകൻ സെയ്നും ഉണ്ടായി. ജൂഹുവിലുള്ള വീട്ടിൽ നിന്നും 2022 ൽ പുതിയ വീട്ടിലേക്ക് മാറുമെന്നാണ് ഷാഹിദ് പറയുന്നത്. കഴിഞ്ഞ വർഷം മാറാൻ പ്ലാനുണ്ടായിരുന്നു എങ്കിലും കോവിഡ് മൂലം ഫർണിഷിങ് ജോലികൾ ഇടയ്ക്ക് മുടങ്ങി നീണ്ടുപോയി.

Shahid-Kapoor-360-flat


മുംബൈ വോർളിയിലാണ് ഈ ഡ്യുപ്ലെക്സ് ഫ്ലാറ്റ്. 360 വെസ്റ്റ് ഫ്ലാറ്റ് സമുച്ചയത്തിൻ്റെ ടവർ ബിയിലെ 42-43 നിലകൾ ചേർത്താണ് ഡ്യുപ്ലെക്സ്. 55.6 കോടി രൂപയ്ക്കാണ് ഫ്ലാറ്റ് വാങ്ങിയിരിക്കുന്നത്. 8625 ചതുരശ്രയടി ആണ് വീടിന്റെ ഏരിയ.  കുടുംബം വലുതാകുമ്പോൾ കുടുതൽ സ്പേസും വേണ്ടി വരുമെന്നാണ് ഇതിനെക്കുറിച്ച് ഷാഹിദ് വ്യക്തമാക്കുന്നത്. നിലവിലുള്ള വീടിനേക്കാൾ കൂടുതൽ സ്ഥലമുണ്ട് പുതിയ വീട്ടിൽ.  

mira-home


വീട് ബുക്ക് ചെയ്യുന്ന സമയത്ത് ഗാർഡൻ ജിം എന്നിവയ്ക്കായിരുന്നു  പ്രാമുഖ്യം എന്നാൽ ഇപ്പോൾ അങ്ങനല്ല. കുട്ടികൾ വലുതായി വരുന്നു. അവർക്ക് സുരക്ഷിതത്വം വേണം. കുട്ടികൾക്ക് ഓടി കളിക്കാനും  അവരുടെ കുട്ടിക്കാലം ആസ്വദിക്കാനും പറ്റണം. എല്ലാ സ്ഥലവും കുട്ടികൾക്ക് ഉള്ളത് എന്ന നിലയിലാണ് നിർമ്മിക്കുന്നത്. തീർച്ചയായും എനിക്കും മീരയ്ക്കു ആവശ്യമായ ഇടവും ഇതിലുണ്ട്.  കുടുംബം കൂടുതൽ വളരുമ്പോൾ കുടുതൽ ആവശ്യങ്ങളുണ്ടാവും അവയും നടക്കാൻ പാകത്തിനാണ് വീട് ഒരുക്കുന്നത്.

കടലിന് അഭിമുഖമായി വരുന്ന രീതിയിലാണ് പുതിയ ഫ്ലാറ്റ്. വീടിന്റെ ബാൽക്കണിയിൽ നിന്ന് കടൽകാഴ്ചകൾ ആസ്വദിക്കുന്ന മിറയുടെ ഫോട്ടോ ആരാധകരെ അതിശയിപ്പിക്കുന്നതാണ്. മുംബൈയിലെ പ്രൈം ലൊക്കേഷനിലാണ് വീട്. നഗരത്തിന്റെ ദൃശ്യചാരുത ആസ്വദിക്കാൻ കഴിയും വിധത്തിലാണ് ഈ ഭവനം സാക്ഷാത്കരിക്കുന്നത്.

English Summary- Shahid Kapoor Planning to Move to New Flat; Celebrity Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com