ധനുഷ്- ഐശ്വര്യ വിവാഹമോചനം; വേദനയായി 150 കോടിയുടെ പുതിയ വീട്

dhanush-home-divorce
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ധനുഷ്–ഐശ്വര്യ രജനികാന്ത് വിവാഹമോചനവാർത്ത തമിഴ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.  കരിയറിൽ  നേട്ടങ്ങളുടെ നെറുകയിലാണ്‌ ഇപ്പോൾ ധനുഷ്. മികച്ച നടനുള്ള ദേശീയ അവാർഡ്, കയ്യിൽ ഒരുപിടി ഹിറ്റ് ചിത്രങ്ങൾ. എന്നാൽ വെറും 21 ാം വയസ്സിൽ ഐശ്വര്യയെ വിവാഹം കഴിക്കുമ്പോൾ ധനുഷ് കരിയറിന്റെ ശൈശവദശയിലായിരുന്നു. 18 വർഷത്തെ ദാമ്പത്യജീവിതത്തിൽ മാതൃകാദമ്പതികളായാണ് തമിഴ് സിനിമാലോകം കണ്ടിരുന്നത്. അതാണ് ഈ വാർത്ത സൃഷ്ടിക്കുന്ന നടുക്കത്തിന് കാരണവും.

dhanush-aishvarya-divorce

വഴിപിരിയുമ്പോൾ ഇരുവരുടെയും വ്യക്തിജീവിതത്തിലെ വലിയ നഷ്ടങ്ങളിൽ പെടുത്താവുന്ന ഒന്നുണ്ട്. ഇരുവരും ആഗ്രഹിച്ചു പണിതുകൊണ്ടിരിക്കുന്ന വീട്. ദക്ഷിണേന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശങ്ങളിലൊന്നായ പോയസ് ഗാർഡനിലാണ് ആഡംബരവീട് പൂർത്തിയാകുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ്  വീടിന്റെ ഭൂമിപൂജ നടന്നത്. അന്നത്തെ ചടങ്ങിൽ സൂപ്പർസ്റ്റാർ രജനികാന്തും കുടുംബസമേതം പങ്കെടുത്തിരുന്നു. രജനികാന്ത് കഴിഞ്ഞ 30 വർഷമായി പോയസ് ഗാർഡനിലെ വീട്ടിലാണ് താമസിക്കുന്നത്. അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയും ഇവിടെയായിരുന്നു. 

dhanush-bhoomipooja

150 കോടി ചെലവിൽ നാലു നിലകളിലായി ഏകദേശം 19000 ചതുരശ്രഅടിയിലാണ് വീടുപണി പുരോഗമിക്കുന്നത് എന്നാണ് വാർത്ത. അത്യാധുനിക ജിമ്മും സ്വിമ്മിങ് പൂളും ഫുട്ബോൾ കോർട്ട് അടക്കം ഇൻഡോർ സ്പോർട്സ് സൗകര്യങ്ങളും വിശാലമായ ഹോം തിയറ്ററുമെല്ലാം സ്മാർട് ടെക്‌നോളജിയിൽ അധിഷ്ഠിതമായ വീട്ടിലുണ്ടാകും എന്നാണ് വിവരം.  ഐശ്വര്യയും ഈ വീട്ടിലേക്കായി വലിയ തുക മുതൽമുടക്കിയിട്ടുണ്ട് എന്നാണ് വാർത്ത. അങ്ങനെയെങ്കിൽ നിയമപ്രശ്നങ്ങൾ വന്നാൽ അതും തലവേദനയാകും.

aishvarya-kids-home

2004ൽ വിവാഹിതരായ ഇരുവർക്കും  ലിംഗ, യാത്ര എന്നീ മക്കളുണ്ട്.  മക്കളുടെ കാര്യത്തില്‍ കോ പാരന്റിങ്ങിനാണ് ധനുഷും ഐശ്വര്യയും തീരുമാനിച്ചിരിക്കുന്നതെന്നാണ് വാർത്ത.

English Summary- Dhanush New House; Dhanush- Aishvarya Divorce

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA