വീടുവാങ്ങൽ ഹോബി! 8 കോടിയുടെ പുതിയ ആഡംബരവീട് സ്വന്തമാക്കി അക്ഷയ് കുമാർ

akshay-kumar-new-house
Representative Image
SHARE

മുംബൈ നഗരത്തിൽ പുതിയ ആഡംബരഫ്ലാറ്റ് സ്വന്തമാക്കി ബോളിവുഡ് താരം അക്ഷയ് കുമാർ. ഖർ വെസ്റ്റിലെ ജോയ് ലെജൻഡ് എന്ന കെട്ടിടത്തിന്റെ പത്തൊൻപതാം നിലയിലുള്ള ഫ്ലാറ്റ് 7.84 കോടി രൂപയ്ക്കാണ് അക്ഷയ് കുമാർ സ്വന്തമാക്കിയിരിക്കുന്നത്. ഭാര്യ ട്വിങ്കിൾ ഖന്നയ്ക്കും മക്കൾക്കുമൊപ്പം നിലവിൽ താമസിക്കുന്ന ജുഹുവിലെ ഫ്ലാറ്റ് അടക്കം നിരവധി വീടുകളാണ് താരത്തിന്റേതായി മുംബൈയിൽ ഉള്ളത്. 

കാർപെറ്റ്  ഏരിയ, ഡക്ട് ഏരിയ, ഡ്രൈ ഏരിയ എന്നിവയെല്ലാം ചേർത്ത് 2155 ചതുരശ്രയടിയാണ് ഫ്ലാറ്റിന്റെ ആകെ വിസ്തീർണ്ണം. ആഢംബര ഫ്ലാറ്റിനു പുറമേ നാല് കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ജോയ് ലെജൻഡിൽ അക്ഷയ് കുമാറിനായി ഒരുങ്ങിയിരിക്കുന്നത്.  ജനുവരി ഏഴിനാണ് ഫ്ലാറ്റിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായത്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 39.24 ലക്ഷം രൂപ ചെലവഴിച്ചതായാണ് വിവരം. 

akshay-kumar-family
Representative Image

മൂന്നും നാലും കിടപ്പുമുറികളുള്ള  അത്യാധുനിക ആഢംബര ഫ്ലാറ്റുകളാണ് ജോയ് ലെജൻഡ് കെട്ടിടത്തിൽ ഉള്ളത്. എന്നാൽ അക്ഷയ്കുമാർ സ്വന്തമാക്കിയ ഫ്ലാറ്റിന് എത്ര കിടപ്പുമുറികളാണ് ഉള്ളത് എന്നതിൽ ഇനിയും വ്യക്തത ലഭിച്ചിട്ടില്ല. വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ലിവിങ് റൂം, ഡക് ഏരിയ, ഡൈനിങ് ഏരിയ, പ്രധാന കിടപ്പുമുറി, അതിഥികൾക്കായുള്ള കിടപ്പുമുറികൾ, കുട്ടികൾക്കുള്ള കിടപ്പുമുറി, അടുക്കള, ബാത്ത്റൂം എന്നിവയാണ് ജോയ് ലെജൻഡിലെ ഫ്ലാറ്റുകളിൽ ഉൾപ്പെട്ടിരിക്കുന്നത്. 

നിലവിൽ ബോളിവുഡിലെ തന്നെ ഏറ്റവും തിരക്കുള്ള താരമാണ് അക്ഷയ് കുമാർ. ബച്ചൻ പാണ്ഡെയാണ് അക്ഷയ് കുമാറിന്റേതായി പുറത്തു വരാനുള്ള അടുത്ത ചിത്രം. മുംബൈയിലെ വീടുകൾക്കു പുറമെ ഗോവ, മൗറീഷ്യസ് എന്നിവിടങ്ങളിലും അക്ഷയ് കുമാറിന് സ്വന്തമായി വീടുകളുണ്ട്.

English Summary- Akshay Kumar bought new flat in Mumbai

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA