ADVERTISEMENT

നവാസുദ്ദീൻ സിദ്ദീഖി- ഭാവാഭിനയത്തിലൂടെ പ്രേക്ഷകരെ വൈകാരികതയുടെ പുതുലോകത്തിലേക്ക് നയിക്കുന്ന അസാമാന്യ പ്രതിഭ. അഭിനയിച്ച വേഷങ്ങളിലൊക്കെ തന്റെ  കയ്യൊപ്പ് ചാർത്തിയ നടൻ. വിശേഷണങ്ങൾ ഏറെയുള്ള ഈ നടൻ  ഇപ്പോൾ വാർത്തയിൽ നിറഞ്ഞിരിക്കുന്നത് പുതിയ വീടിന്റെ നിർമാണ വിശേഷങ്ങളിലൂടെയാണ്. ഇഷ്ടങ്ങളെല്ലാം സഫലമാക്കി മുംബൈയിൽ  സാക്ഷാത്കരിച്ചിരിക്കുന്ന വീടിന്റെ അകത്തളസജ്ജീകരണത്തിൻ്റെ ചുക്കാൻ  പിടിച്ചിരിക്കുന്നതും സിദ്ദീഖി തന്നെയാണ്.  തന്റെ ഹൃദയത്തോട് ഏറെ ചേർന്ന് നിൽക്കുന്ന പഴയ വീടിന്റെ പാരമ്പര്യത്തെ മുറുകെ പിടിച്ചുകൊണ്ടാണ് സിദ്ദിഖി ഈ പാർപ്പിടം രൂപകല്പന ചെയ്ത് സാക്ഷാത്കരിച്ചിരിക്കുന്നത്.

ഉത്തർപ്രദേശിലെ ബുധാനയിലുള്ള  പഴയ വീടിന്റെ മാതൃക കടം കൊണ്ടാണ് പുതിയ വീടിന്റെ നവീകരണം നടത്തിയിരിക്കുന്നത്.  
മൂന്ന് വർഷമെടുത്താണ് വീടിന്റെ അകംപുറം നിർമാണ പ്രവർത്തനങ്ങൾ പൂർത്തികരിച്ചത്. നവാബുദ്ദീൻ സിദ്ദീഖി എന്നാണ്  ഇദ്ദേഹത്തിൻ്റെ  പിതാവിന്റെ പേര്. മരണപ്പെട്ട പിതാവിന്റെ പേരാണ് പുതിയ ബംഗ്ലാവിന് നൽകിയിരിക്കുന്നത്.

navasudeen-siddikki-home

പിതാവിന്റെ പേര് മാത്രമല്ല പഴയ വീടിന്റെ സ്മരണ പുതുക്കുന്ന രീതിയിലാണ് പുതിയ വീടിന്റെ ക്രമീകരണവും.. പഴമയുടെ പൂർണത കൈവരിക്കുന്നതിന് സിദ്ദീഖി തന്നെ ഇൻ്റീരിയറിന്റെ ചുമതലയും ഏറ്റെടുത്തു. മൂന്ന് വർഷത്തോളമെടുത്തു ഗൃഹനിർമാണം പൂർത്തിയാക്കുന്നതിന്. എന്നാൽ പൂർത്തിയാക്കിയ വീട് എല്ലാ അർത്ഥത്തിലും ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണ്. ഗൃഹനിർമാണത്തിൻ്റെ ചുമതലകൂടി ഏറ്റെടുത്തതോട ആരും ഇതുവരെ തിരിച്ചറിയാതിരുന്ന ഡിസൈനറുടെ മുഖവും ജനങ്ങൾക്ക് മുന്നിലെത്തിയെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. ഈ ബംഗ്ലാവ് കാണുന്ന ആരും ഇതും സമ്മതിക്കുന്നതാണ്. 

English Summary- Nawazuddin siddiqui builds dreamhome in mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com