ADVERTISEMENT

അല്ലു അർജുൻ നായകനായി എത്തിയ 'പുഷ്പ:ദ റൈസ്' എന്ന വിജയ ചിത്രത്തിൽ നായികയായ ശ്രീവല്ലിയായി വേഷമിട്ടതോടെ  പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുകയാണ് രശ്മിക മന്ദാന എന്ന താരം. തെക്കേ ഇന്ത്യൻ ചിത്രങ്ങൾക്കു പുറമേ ബോളിവുഡിലേക്കും രശ്മിക ചുവടുറപ്പിക്കുന്നതായാണ് വാർത്തകൾ. ചലച്ചിത്രങ്ങളുടെ എണ്ണത്തിൽ മാത്രമല്ല വീടുകളുടെ എണ്ണത്തിലും പല മുൻനിര താരങ്ങളെക്കാളും രശ്മിക മുന്നിൽത്തന്നെയാണ്. മുംബൈ, ഗോവ, കൂർഗ്, ഹൈദരാബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിലായി അഞ്ച് ആഡംബര വീടുകളാണ് താരത്തിന് സ്വന്തമായുള്ളത്. 

സിനിമ അഭിനയം പോലെതന്നെ യാത്രകളും ഏറെ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ് രശ്മിക. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ അങ്ങോളമിങ്ങോളം  സഞ്ചരിക്കേണ്ടിയും വരാറുണ്ട്. ജോലിസംബന്ധമായി താമസിക്കേണ്ടി വരുന്ന നഗരങ്ങളിൽ സ്വന്തമായി ഒരു വീട് ഉണ്ടാവുന്നത് ഏറെ ഇഷ്ടപ്പെടുന്ന രശ്മിക ഏറ്റവും ഒടുവിൽ മുംബൈയിലും ഒരു വീട്  സ്വന്തമാക്കി. വരാനിരിക്കുന്ന ബോളിവുഡ് ചലച്ചിത്രങ്ങളുടെ ചിത്രീകരണം നടക്കുന്നതിനാൽ കഴിഞ്ഞ വർഷം പകുതിയോടെയാണ് മുംബൈയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. 

rasmika-mandana-home

ഏറെ ഒതുക്കമുള്ളതും മനോഹരവുമായ വീട് എന്നാണ് മുംബൈയിലെ പുതിയ വീടിനെ രശ്മിക വിശേഷിപ്പിക്കുന്നത്. പ്രിയപ്പെട്ട വളർത്തു നായ ഓറയും രശ്മികയ്ക്കൊപ്പം ഇവിടെയുണ്ട്. നീണ്ട നാളുകൾ ഹോട്ടലുകളിൽ റൂമെടുത്തു കഴിയുന്നത് തീരെ ഇഷ്ടമല്ലാത്തതിനാലാണ് വ്യത്യസ്ത നഗരങ്ങളിലായി വീടുകൾ സ്വന്തമാക്കിയത് എന്ന് രശ്മിക പറയുന്നു. ഇത്തരത്തിൽ ജോലി ആവശ്യങ്ങൾ പരിഗണിച്ച് തന്നെയാണ് ഹൈദരാബാദിലും ബംഗളൂരുവിലും വീടുകൾ വാങ്ങിയത്. പതിനേഴാം വയസ്സുമുതൽ യാത്ര ചെയ്യുന്നതും പുതിയ സ്ഥലങ്ങളിൽ താമസമാക്കുന്നതും തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും രശ്മിക പറയുന്നു. 

rashmika-home

മാതാപിതാക്കളുടെ താമസസൗകര്യം കൂടി പരിഗണിച്ചാണ് കർണാടകയിലെ കൂർഗിൽ വീട് വാങ്ങിയത്. പച്ചപ്പിനു നടുവിൽ നിർമ്മിച്ച മനോഹരമായ ബംഗ്ലാവാണിത്. വീടിനു ചുറ്റുമുള്ള മരങ്ങളും ചെടികളും സ്ഥലത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നതിനു പുറമേ സ്വകാര്യത ഉറപ്പുവരുത്താനും സഹായിക്കുന്നുണ്ട്. 

rashmika-home

കൂർഗിലെ വീട് പോലെ തന്നെ മനോഹരമാണ് മുംബൈയിലെയും ഗോവയിലെയും ഹൈദരാബാദിലെയും ബെംഗളൂരുവിലെയുമെല്ലാം വീടുകൾ. താമസിക്കാനുള്ള സൗകര്യം കണക്കിലെടുത്ത് ഏതെങ്കിലും ഒരു വീട് വാങ്ങുകയില്ല രശ്മിക ചെയ്യുന്നത്. മനസ്സിന് അനുയോജ്യമായ സ്ഥലത്ത് ചേർന്നുപോകാനാവുന്ന ആളുകൾ ഉള്ളിടത്തു മാത്രമേ വീട് വാങ്ങാറുള്ളൂ. തന്റെ വീടുകളിൽ സമയം ചെലവഴിക്കുന്നതിന്റെ ധാരാളം ചിത്രങ്ങളും താരം പുറത്തു വിടാറുണ്ട്. 

സിദ്ധാർത്ഥ് മൽഹോത്ര നായകനാകുന്ന മിഷൻ മജ്നു എന്ന ചിത്രത്തിലാണ് നിലവിൽ രശ്മിക അഭിനയിക്കുന്നത്. വികാസ് ബാൽ സംവിധാനം ചെയ്യുന്ന ഗുഡ്ബൈ എന്ന ചിത്രത്തിൽ അമിതാഭ് ബച്ചനൊപ്പവും താരം വേഷമിടുന്നുണ്ട്.

English Summary- Rashmika Mandana Houses; Celebrity Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com