മാസം 12 ലക്ഷം രൂപ വാടക! പുതിയ വീട്ടിലേക്ക് മാറി നടി മാധുരി ദീക്ഷിത്

madhuri-dixit-house
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

വാര്‍ത്തകളില്‍ എന്നും ഇടം പിടിക്കുന്ന വിഷയങ്ങളാണ് സെലിബ്രിറ്റികളുടെ വീടുകളും അതിലെ അതിശയിപ്പിക്കുന്ന കാഴ്ചകളും. ബോളിവുഡ് സ്വപ്നനായികയായിരുന്ന മാധുരി ദീക്ഷിതിന്റെ പുതിയ ഫ്‌ളാറ്റിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ ബി ടൗണിലെ ചര്‍ച്ച.
മുംബൈയിലെ വര്‍ളിയിലാണ് മാധുരിയുടെ സ്വപ്‌നഭവനം. അപാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ 29ാമത്തെ നിലയിലെ ഫ്‌ളാറ്റ് ആണ് മാധുരിയും ഭര്‍ത്താവ് ശ്രീറാം നെനെയും താമസത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 12.5 ലക്ഷം രൂപയാണ് വീടിന്റെ മാസവാടക.

മുംബൈ നഗരം അതിന്റെ എല്ലാ പ്രൗഢിയോടും കാണാനാവുന്ന തരത്തില്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് തന്നെയാണ് 5500 സ്‌ക്വയര്‍ ഫീറ്റിലുള്ള ഫ്‌ളാറ്റ്. 45 ദിവസങ്ങള്‍ കൊണ്ടാണ് മാധുരിയുടെയും ഭര്‍ത്താവിന്റെയും ഇഷ്ടങ്ങള്‍ക്കനുസരിച്ച് ഫ്‌ളാറ്റ് ഡിസൈന്‍ ചെയ്തത്. ന്യൂഡ് ഷേഡുകളാണ് വീടിന്റെ അകത്തളങ്ങള്‍ക്കായി മാധുരി ആവശ്യപ്പെട്ടിരുന്നതെങ്കിലും മറ്റ് നിറങ്ങളും നല്‍കി നോക്കാമെന്ന നിർദേശം  ഡിസൈനര്‍ അപൂര്‍വ ഷിറോഫാണ് മുന്നോട്ട് വച്ചത്.

ന്യൂഡ് ഷേഡിലുള്ള നിറങ്ങളില്‍ നിന്ന് മാധുരിയുടെയും ഭര്‍ത്താവിന്റെയും മനസ്സ് മാറ്റാന്‍ അല്‍പം കഷ്ടപ്പെട്ടുവെന്ന് അപൂര്‍വ പറയുന്നു. ഫ്‌ളാറ്റിന്റെ ഡിസൈനിംഗിനുണ്ടായിരുന്ന സമയക്കുറവൊഴിച്ചാല്‍ വേറെ ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്നാണ് അപൂര്‍വയുടെ അഭിപ്രായം. 'വളരെ ഫ്രണ്ട്‌ലിയായ ഇടപെടലായിരുന്നു രണ്ട് പേരുടെയും.

തികച്ചും ന്യായമായ ആവശ്യങ്ങളാണ് ഇരുവരും വീടിന്റെ ഡിസൈനിംഗില്‍ മുന്നോട്ട് വച്ചത്. ഇന്റീരിയറിന്റെ നിറങ്ങളില്‍ ന്യൂഡ് ഷേഡുകളാണ് ദമ്പതികള്‍ ആവശ്യപ്പെട്ടത്. ആ ഷേഡുകള്‍ ഒന്ന് മാറ്റിപ്പിടിച്ച് നോക്കാം എന്ന നിർദേശം ഇരുവരും നല്ല രീതിയില്‍ തന്നെ സ്വീകരിച്ചു. ഒരു ക്വിക്ക് മേക്ക് ഓവര്‍ ആയിരുന്നതിനാല്‍ ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ അവര്‍ക്ക്‌ ഇഷ്ടപ്പെട്ട രീതിയില്‍ പറഞ്ഞ സമയപരിധിക്കുള്ളിൽ  വീടൊരുക്കാന്‍ സാധിച്ചു. മുംബൈ നഗരത്തിന്റെ രാത്രിക്കാഴ്ചകളാണ് ഫ്‌ളാറ്റിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. കൂടാതെ എല്ലാ ഭാഗത്ത് നിന്നും പകല്‍ നല്ല വെളിച്ചവും ലഭിക്കും'. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അപൂര്‍വ പറഞ്ഞു.

നെറ്റ്ഫ്‌ളിക്‌സ് ത്രില്ലര്‍ സീരീസിലായ ദ ഫെയിം ഗെയിമിലാണ് മാധുരി ദീക്ഷിത് അവസാനമായി വേഷമിട്ടത്. കരണ്‍ ജോഹറിന്റെ നിര്‍മാണത്തില്‍ ബിജോയ് നമ്പ്യാര്‍, കരിഷ്മ കോഹ്ലി എന്നിവര്‍ സംവിധാനം ചെയ്ത സീരീസില്‍ സഞ്ജയ് കപൂര്‍, മാനവ് കൗള്‍ തുടങ്ങിയവരും വേഷമിട്ടിരുന്നു.

English Summary- Madhuri Dixit Rent New Flat in Mumbai

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS