ഒരടി എല്ലാം മാറ്റിമറിച്ചു; വിൽ സ്മിത്തിന്റെ ആഡംബരജീവിതം ഇങ്ങനെ

will-smith-home
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ഓസ്കർ പുരസ്കാരവേദിയിലെ അടിയെ തുടർന്ന് ഒടുവിൽ മോഷൻ പിക്ചേഴ്സ് അക്കാദമിയിലെ അംഗത്വം രാജിവച്ചതാണ് പുതിയവാർത്ത. അലോപേഷ്യ രോഗബാധിതയായ ഭാര്യ ജെയ്ഡയെ അവതാരകനായ ക്രിസ് റോക്ക് പരിഹസിച്ചതിനെ തുടർന്നുള്ള പ്രകോപനമാണ് അടിയിൽ കലാശിച്ചത്.

കലാമേഖലയിൽ മാത്രമല്ല റിയൽ എസ്റ്റേറ്റ് മേഖലയിലും വിൽ സ്മിത്തും ജെയ്ഡയും തങ്ങളുടേതായ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. വീടുപോലെ ഉപയോഗിക്കാവുന്ന ആഡംബര വാഹനമടക്കം രണ്ടു പതിറ്റാണ്ടിനിടെ പത്തോളം വീടുകളാണ് ഇരുവരും സ്വന്തമാക്കിയത്. 

ആദ്യ വീട് 

1997-ലാണ് വിൽ സ്മിത്തും ജെയ്ഡയും വിവാഹിതരായത്. അതേവർഷംതന്നെ ഇരുവരും ചേർന്ന് ആദ്യ വീടും സ്വന്തമാക്കി. പെൻസിൽവാനിയയിലെ ബ്രിൻ മൗറിൽ സ്ഥിതിചെയ്യുന്ന 8000 ചതുരശ്രയടി വിസ്തീർണമുള്ള വീടാണത്. 937,500  ഡോളർ (7 കോടി രൂപ ) മുടക്കിയാണ് സ്മിത്തിന്റെ  ജന്മനാടിന് അടുത്തുതന്നെയുള്ള  ഈ വീട് സ്വന്തമാക്കിയത്. 

ഹിഡൻ ഹിൽസിലെ ആദ്യ വീട് 

കലിഫോർണിയയിലെ ഹിഡൻ ഹിൽസിൽ 3.4 മില്യൺ ഡോളർ (25 കോടി രൂപ) മുടക്കി ഇരുവരും സ്വന്തമാക്കിയ വീടാണ് പട്ടികയിൽ മൂന്നാമത്തേത്. 2003ലാണ് ഈ വീട് വാങ്ങിയത്. അഞ്ചു കിടപ്പുമുറികളും ആറ് ബാത്ത്റൂമുകളുമുള്ള ഒരു ബംഗ്ലാവാണിത്. 

ഹിഡൻ ഹിൽസിൽ ഒരു വീടു കൂടി 

smith-house

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഹിഡൻ ഹിൽസിൽ മറ്റൊരു വീടുകൂടി ഇവർ സ്വന്തമാക്കിയത്. ആറു കിടപ്പുമുറികളും ഏഴ് ബാത്റൂമുകളുമുള്ള വീടിന് 11.3 മില്യൺ ഡോളറാണ് (85 കോടി രൂപ) വിലയായി നൽകിയത്. 10,417 ചതുരശ്രയടി വിസ്തീർണമുള്ള വീട്ടിൽ സൗണ്ട് പ്രൂഫ് തിയേറ്റർ, ഗെയിം റൂം, വെറ്റ് ബാർ എന്നിങ്ങനെയുള്ള സൗകര്യങ്ങളുമുണ്ട്. 

സഞ്ചരിക്കുന്ന കൊട്ടാരം - ദ ഹീറ്റ് 

will-smith-bus

ഹോളിവുഡിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളായതുകൊണ്ടുതന്നെ വർഷത്തിൽ കൂടുതൽ സമയവും സിനിമാ സെറ്റുകളിലായിരിക്കും സ്മിത്തിന്റെ ജീവിതം. ഷൂട്ടിങ് ലൊക്കേഷനിലും സ്വന്തം വീട്ടിൽ കഴിയുന്ന പ്രതീതി ലഭിക്കുന്നതിനായി രണ്ടു നിലകളുള്ള ഒരു മോട്ടോർ ഹോമും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. താമസിക്കാനായി 1200 ചതുരശ്രയടി  വിസ്തീർണ്ണത്തിൽ സൗകര്യങ്ങളൊരുക്കിയെടുത്തിട്ടുള്ള  ആഡംബര വാഹനത്തിന്റെ വിളിപ്പേര് 'ദ ഹീറ്റ്' എന്നാണ്. 14 ടിവി സ്ക്രീനുകൾ,  ഡ്രസ്സിങ് റൂം, 30 പേർക്ക് ഒരേ സമയം  സിനിമ കാണാനാവുന്ന തീയേറ്റർ, സെക്യൂരിറ്റി ക്യാമറ എന്നിവയെല്ലാം ഈ സഞ്ചരിക്കുന്ന കൊട്ടാരത്തിലണ്ട്. 2.5 മില്യൺ ഡോളറാണ് (18 കോടി രൂപ) ഈ ആഡംബര വാഹനത്തിന്റെ വിലമതിപ്പ്.

ഫിലഡൽഫിയയിൽ ലളിതമായ വീട് 

ബ്രിൻ മൗറിലെ വീട് സ്വന്തമാക്കിയതിന് അടുത്തവർഷം തന്നെ ഫിലഡൽഫിയയിൽ ഇരുവരും ചേർന്ന് ഒരു വീട് വാങ്ങി. താരതമ്യേന ചെറിയ വീടായിരുന്നു അത്. വടക്കൻ ഫിലഡൽഫിയയിൽ സ്ഥിതിചെയ്യുന്ന വീടിന്റെ വിസ്തീർണ്ണം 2165 ചതുരശ്ര അടിയാണ്. 700,000 ഡോളറാണ് (5 കോടി രൂപ) താരങ്ങൾ ഈ വീടിനായി ചിലവഴിച്ചത്. 

ക്യാലബാസസിലെ ബംഗ്ലാവ് 

Will-Smiths-Calabas-House

കലിഫോർണിയയിലെ  ക്യാലബാസസിലെ 25000 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഒരു വമ്പൻ ബംഗ്ലാവാണ് വിൽ സ്മിത്തിന്റേയും ജെയ്ഡയുടേയും വീടുകളിൽ ഏറ്റവും വലുത്. 150 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ബംഗ്ലാവിന്റെ നിർമാണം പൂർത്തിയാക്കാൻ എഴ് വർഷം സമയമെടുത്തു. ഒൻപത് കിടപ്പുമുറികളും എട്ട് കാറുകൾ പാർക്ക് ചെയ്യാവുന്ന ഗ്യാരേജും സിനിമ തിയേറ്ററും റെക്കോർഡിങ് റൂമും ഇവിടെയുണ്ട്. ഇതിനെല്ലാം പുറമേ സ്വന്തമായി ഒരു പോസ്റ്റൽ കോഡ് വരെ ഈ വീടിനുണ്ട്. വീട് സ്വന്തമാക്കുന്നതിനായി എത്ര രൂപ ചിലവഴിച്ചു എന്നതിനെക്കുറിച്ച് കൃത്യമായ വിവരമില്ലെങ്കിലും വീടിന് 42 മില്യൻ ഡോളർ (319 കോടി രൂപ) വിലമതിപ്പുണ്ട് എന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. 

English Summary- Will Smith Real Estate Assets

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS