ആ സ്വപ്നം സഫലമാക്കി ജയസൂര്യ! വെറൈറ്റിയാണ് പുതിയ വീട്

jayasurya-new-house
SHARE

മലയാളികളുടെ പ്രിയ നടൻ ജയസൂര്യ ഒരുപിടി സിനിമകളുടെ തിരക്കിലാണ്. വമ്പൻ സെറ്റപ്പിൽ ചിത്രീകരിക്കുന്ന കത്തനാർ എന്ന സിനിമയാണ് അതിൽ പ്രധാനം. അതോടൊപ്പം ഈശോ, മേരി ആവാസ് സുനോ, ജോൺ ലൂഥർ തുടങ്ങിയ സിനിമകളുമുണ്ട്. ഈ തിരക്കുകൾക്കിടയിൽ പുതിയ ഒരു സ്വപ്നം സഫലമായ സന്തോഷത്തിലാണ് താരകുടുംബം.

jayasurya-family

എറണാകുളം കടവന്ത്രയിൽ കെട്ടിലും മട്ടിലും പുതുമയുള്ള ഒരു വീട് സഫലമാക്കിയതാണ് അത്.

jayasurya-house-night

കുറച്ചു വർഷങ്ങൾക്ക് മുൻപ് വാങ്ങിയിട്ട, ഏകദേശം 15 വർഷത്തിന് മുകളിൽ പഴക്കമുള്ള ഒരു വീടായിരുന്നു ഇവിടെയുണ്ടായിരുന്നത്. സിനിമാതിരക്കുകളിൽനിന്നും മാറി സ്വസ്ഥമായി കുറച്ചുനേരം ചെലവഴിക്കാനുള്ള റിലാക്സിങ് സ്‌പേസ് ആയിട്ടാണ് ഇവിടം ഒരുക്കിയിട്ടുള്ളത്.

jayasurya-house-budha

പുറത്തെ ബഹളങ്ങളിൽ നിന്നെല്ലാം ഡിസ്കണക്ട് ചെയ്ത്, ധ്യാനത്തിലെന്ന പോലെ കുറച്ചു ദിവസങ്ങൾ ചെലവഴിക്കാൻ ഒരിടം വേണമെന്നാണ് ജയസൂര്യ ഡിസൈനർ മനോജ് കുമാറിനോട് ആവശ്യപ്പെട്ടത്.

jayasurya-house-yard

ജയസൂര്യയുടെ മറൈൻ ഡ്രൈവിലുള്ള ഫ്ലാറ്റിന്റെ വിശേഷങ്ങൾ നേരത്തേ വീട് ചാനലിൽ വന്നിട്ടുള്ളതാണല്ലോ. ബുദ്ധ തീമിലുള്ള ആ ഫ്ലാറ്റിന്റെ തീംതന്നെയാണ് ഇവിടെയും. ഇവിടെയെത്തുന്നവരിലേക്ക് ഒരു പോസിറ്റീവ് എനർജി പകരുംവിധമാണ് ഇന്റീരിയർ ചിട്ടപ്പെടുത്തിയത്.

jayasurya-house-interior

പഴയ വീടിനെ AC ഷീറ്റ് കൊണ്ട് പൊതിഞ്ഞതാണ് പുറംകാഴ്ചയിലെ ഹൈലൈറ്റ്. ഇത് വ്യത്യസ്തമായ രൂപഭംഗി വീടിന് നൽകുന്നു. ഒപ്പം പരമാവധി സ്വകാര്യതയും. ചുറ്റുമതിൽ വയർ മെഷിൽ മെറ്റൽ വിരിച്ചാണ് നിർമിച്ചത്.

jayasurya-house-living

ഇടുങ്ങിയ അകത്തളങ്ങളുണ്ടായിരുന്ന പഴയ വീടിനെ അടിമുടി പരിഷ്കരിച്ചാണ് പുതിയ വീട് സഫലമാക്കിയത്. ലിവിങ്, രണ്ടു കിടപ്പുമുറികൾ, കിച്ചൻ, ഹോം തിയറ്റർ, റിലാക്സിങ് സ്‌പേസ് എന്നിവയാണ് 2200 ചതുരശ്രയടി വീട്ടിലുള്ളത്.

jayasurya-home-out-view

സ്വീകരണമുറിയിൽ നിലത്ത് ലാമിനേറ്റഡ് വുഡ് വിരിച്ചു. ബാക്കിയിടങ്ങളിൽ പഴയ മാർബിൾ പോളിഷ് ചെയ്തെടുത്തു. ഫർണിച്ചറുകൾ റെഡിമെയ്ഡ് വാങ്ങി. 

jayasurya-house-bed

കിടപ്പുമുറിയുടെ ചുവരുകളിൽ റസ്റ്റിക് സിമന്റ് ഫിനിഷ് ലഭിക്കുന്ന ടെക്സ്ചർ ഉപയോഗിച്ചു. ഡോൾബി ശബ്ദമികവുള്ള ഒരു ഹോം തിയേറ്ററും ഇവിടെ ഒരുക്കിയിട്ടുണ്ട്.

പ്രധാന ഗെയ്റ്റ് കൂടാതെ ഒരു വിക്കറ്റ് ഗെയ്റ്റുമുണ്ട്. ഇത് തുറന്നാൽ റോഡിൽനിന്ന് നോട്ടം പതിയുന്നത് ബുദ്ധരൂപത്തിലേക്കാണ്.  ബോധി എന്നാണ് വീടിന്റെ പേര്. 'ജ്ഞാനോദയം' പ്രാപിക്കുക എന്നർഥം. സിനിമാതിരക്കുകളുടെ ഇടവേളകളിലും വാരാന്ത്യങ്ങളിലും ജയസൂര്യയും കുടുംബവും ഇവിടെ എത്തുമ്പോൾ ബോധിയിൽ സന്തോഷത്തിന്റെ അന്തരീക്ഷം നിറയുന്നു.

jayasurya-house-night

Project facts

Location- Kadavanthra, Ernakulam

Area- 2200 Sq.ft

Owner- Jayasurya, Saritha

Designer- Manoj Kumar

Illusions

Mob- 9447117701

Y.C- 2022 Jan

English Summary- Actor Jayasurya New House; Celebrity Home Kochi

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS