ഗംഭീരം! പുതിയ വീട് പരിചയപ്പെടുത്തി മോഹൻലാൽ; വിഡിയോ

mohanlal-flat-video
കടപ്പാട്- സമൂഹമാധ്യമം © RAK Interiors
SHARE

മലയാളത്തിന്റെ സ്വന്തം മോഹൻലാൽ കൊച്ചിയിൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയത് ഇന്നലെ വാർത്തയായിരുന്നു. ആ വാർത്തയിട്ടപ്പോൾ പലരുടെയും പ്രതികരണങ്ങളിൽ വീടിന്റെ അകത്തളക്കാഴ്ചകൾ കാണാനുള്ള ആകാംക്ഷ ഉണ്ടായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫ്ലാറ്റിന്റെ ഇന്റീരിയർ വിഡിയോ റിലീസ് ചെയ്തിരിക്കുകയാണ്.

mohanlal-flat-views

സംവിധായകൻ  അനീഷ് ഉപാസന തന്റെ ഫെയ്സ്ബുക് പേജിൽ വിഡിയോ പങ്കുവച്ചിട്ടുണ്ട്. കൊച്ചിയിലുള്ള ആർ എ  കെ ഇന്റീരിയേഴ്സ് ആണ് ഫ്ലാറ്റിന്റെ ഇന്റീരിയർ മനോഹരമായി ചിട്ടപ്പെടുത്തിയത്.

mohanlal-flat-interior1

കൊച്ചി കുണ്ടന്നൂരുള്ള ഐഡന്റിറ്റി കെട്ടിട സമുച്ചയത്തിലാണ് പുതിയ ഫ്ലാറ്റ്. 15, 16 നിലകൾ ചേർത്ത് ഏകദേശം 9000 ചതുരശ്രയടിയുള്ള ഡ്യൂപ്ലക്സ് ഫ്ലാറ്റാണ് താരം സ്വന്തമാക്കിയത്. 

mohanlal-sameer-hamsa

ആഡംബര വീടിനെ വെല്ലുന്ന സൗകര്യങ്ങളാണ് ഉയരങ്ങളിലുള്ള ഫ്ലാറ്റിൽ ഒരുക്കിയിട്ടുള്ളത്. എന്നാൽ ഏറ്റവും വലിയ ഹൈലൈറ്റ് എൻട്രൻസിൽ സ്ഥാപിച്ച ഒരു ലാംബ്രട്ട സ്കൂട്ടറാണ്. ഇട്ടിമാണി സിനിമയിൽ താരം ഉപയോഗിച്ച സ്കൂട്ടറാണിത്. രാജാവിന്റെ മകൻ സിനിമയിലെ  പ്രശസ്ത ഡയലോഗ് ഓർമയില്ലേ: " മൈ ഫോൺ നമ്പർ ഈസ് 2255"... അതിനെ അനുസ്മരിപ്പിക്കുന്ന 2255 നമ്പരാണ് സ്കൂട്ടറിന്.

mohanlal-flat-interior2

ഗസ്റ്റ് ലിവിങ്, ഡൈനിങ്, പൂജാ റൂം, പാൻട്രി കിച്ചൻ, വർക്കിങ് കിച്ചൻ എന്നിവയാണ് താഴത്തെ നിലയിൽ. പാചകത്തിൽ താൽപര്യമുള്ള താരം വിപുലമായാണ് കിച്ചൻ ഒരുക്കിയിട്ടുള്ളത്. ആഡംബരം നിറയുന്ന നാല് കിടപ്പുമുറികൾ ഫ്ലാറ്റിലുണ്ട്. ഇതുകൂടാതെ മേക്കപ്പ് റൂം, സ്റ്റാഫ് റൂമുമുണ്ട്.

English Summary- Mohanlal Present New flat Interiors; Video

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS