'വോൾവറീൻ' സീരിസ് സിനിമകളിലൂടെ പ്രേക്ഷകരുടെ, പ്രത്യേകിച്ച് കുട്ടികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഓസ്ട്രലിയൻ നടനാണ് ഹ്യൂ ജാക്മാൻ. കോടികൾ പ്രതിഫലം വാങ്ങുന്ന നടൻ ന്യൂയോർക്ക് സിറ്റിയിൽ സ്വന്തമാക്കിയ പെന്റ്ഹൗസാണ് ഹോളിവുഡിലെ പുതിയ സംസാരവിഷയം.

ഒരു ബഹുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലെ അപ്പാർട്ട്മെന്റ് അല്ലെങ്കിൽ യൂണിറ്റാണ് പെന്റ്ഹൗസ്. സാധാരണ കാണുന്ന വീടുകളില്‍ നിന്ന് ഇത് വ്യത്യാസപ്പെട്ടിരിക്കുന്നു. വിശാലമായ ലിവിങ് സ്പേസുകളും വലിയ ടെറസുമടങ്ങുന്ന തുറന്ന ഇടങ്ങൾ പെന്റ്ഹൗസിലുണ്ട്.

4,675 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പെന്റ്ഹൗസ് 21.1 മില്യൻ ഡോളർ (176 കോടി ഇന്ത്യന്‍ രൂപ) മുടക്കിയാണ് ജാക്മാൻ സ്വന്തമാക്കിയത്. മൂന്ന് കിടപ്പുമുറികളും മൂന്ന് ബാത്റൂമുകളുമുണ്ട് ഇവിടെ. വിശാലമായ ആകാശകാഴ്ചകളും ഹഡ്സൺ നദിയുടെ ഭംഗിയും ഒക്കെ കണ്ട് അങ്ങനെയിരിക്കാം. ലൈബ്രറി, എലിവേറ്റര്‍, പാൻട്രി കിച്ചൻ എന്നിവയും ജാക്ക്മാനെ ആകര്‍ഷിച്ച ഘടകങ്ങളാണ്. നല്ല അടിപൊളി ആര്‍ട് വര്‍ക്കുകളും ഈ പെന്റ്ഹൗസില് കാണാം.

ഈ കാഴ്ചകള്‍ തന്നെയാണ് ഇത്രയും വലിയ തുകമുടക്കി പെന്റ്ഹൗസ് വാങ്ങാൻ ജാക്ക്മാനെയും പ്രേരിപ്പിച്ചത് എന്നുറപ്പ്.
English Smmary- Hugh Jackman Bought New PentHouse- News