'കക്ഷി അമ്മിണിപ്പിള്ള' എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് ഫറ ഷിബ്‌ല. 'ബോഡി പോസിറ്റിവിറ്റി' എന്ന സന്ദേശവുമായി ഫറ ചെയ്ത ഫൊട്ടോഷൂട്ടും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ പുതിയ ഒരു സന്തോഷത്തിലാണ് ഫറയും കുടുംബവും. കൊച്ചി കാക്കനാട് പുതിയ ഫ്ലാറ്റ് സഫലമായി. ഫർണിഷ് ചെയ്ത് താമസമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാങ്ങുമ്പോൾ ശൂന്യമായിരുന്ന ഫ്ലാറ്റിൽ ഇന്റീരിയർ ഡിസൈൻ കൊണ്ട് മാജിക് സൃഷ്ടിക്കാനായതിന്റെ സന്തോഷത്തിലാണ് ഫറ. ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് 1300 സ്ക്വയർഫീറ്റ് ഫ്ലാറ്റിലുള്ളത്.

ADVERTISEMENT

ഇനിയുടെ ഫറയുടെ വാക്കുകളിലേക്ക്...

ഞങ്ങൾ പത്തുവർഷത്തോളം വാടകവീടുകളിലായിരുന്നു താമസം. ദീർഘകാലയളവിൽ അതൊരു വലിയ നഷ്ടമാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. അങ്ങനെയാണ് സ്വന്തമായി ഫ്ലാറ്റ് വാങ്ങാൻ തീരുമാനിച്ചത്. അങ്ങനെ ഈ മെയ്‌മാസം ഞങ്ങൾ അൺഫർണിഷ്ഡ് ആയിരുന്ന ഈ ഫ്ലാറ്റിലേക്ക് താമസംമാറി. ഇവിടെ ഒതുങ്ങികൂടിക്കൊണ്ടാണ് ഫർണിഷിങ് ചെയ്തത്. അതുകൊണ്ട് ശൂന്യമായിരുന്ന ഇവിടം ഇപ്പോഴുള്ള വീടായി മാറിയ ആ മാജിക് ശരിക്കും ആസ്വദിക്കാനായി.

ADVERTISEMENT

ഫ്ളാറ്റിലെ ഓരോ ഇഞ്ചും ഉപയുക്തമാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. വാതിൽ തുറന്നുകയറുമ്പോൾ പിന്നിലുള്ള സ്‌പേസ് പൂജാസ്‌പേസ് ആക്കിയത് അതിലൊരുദാഹരണമാണ്.

ഞങ്ങളുടെ ഫേവറിറ്റ് സ്‌പേസ് ലിവിങ്ങാണ്. അവിടെയിരുന്ന് എത്രനേരം വേണമെങ്കിലും ടിവി കാണാം. ബാൽക്കണികാഴ്ചകൾ കണ്ടിരിക്കാം. ഒരിക്കലും ബോറടിക്കില്ല. ബാൽക്കണിയുടെ ഗ്ലാസ് വാതിൽ ഞങ്ങൾ പിന്നിലേക്ക് മാറ്റി. അതുകൊണ്ട് ഓപ്പൺ ഫീൽ ലഭിക്കുന്നു. 

ADVERTISEMENT

ചെടികൾ വളരെ ഇഷ്ടമാണ് ഞങ്ങൾക്ക്. അതുകൊണ്ട് ഫ്ലാറ്റിലും പരമാവധി ഇൻഡോർ ചെടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓപ്പൺ തീമിലാണ് ഫ്ലാറ്റ്. എങ്കിലും ലിവിങ്- ഡൈനിങ് വേർതിരിക്കാൻ ഞങ്ങൾ ചെടികൾ ഉപയോഗിച്ചു. ഫർണിച്ചറുകൾ ഓൺലൈനായി വാങ്ങിയതുമുണ്ട്. പറഞ്ഞു ചെയ്യിപ്പിച്ചതുമുണ്ട്.

മറ്റൊരാകർഷണം വാഷ് ഏരിയയാണ്. ഫ്ലാറ്റിലേക്ക് കയറുമ്പോൾതന്നെ മുഖം നോക്കി കയറാൻപാകത്തിലാണ് ഇത് വിന്യസിച്ചത്. വോൾപേപ്പർ ഒട്ടിച്ച് ഇവിടം ഹൈലൈറ്റ് ചെയ്തു. പഴയ വാഷിങ് സ്‌പേസ് നിന്ന സ്ഥലം ഞങ്ങൾ മിനി ബാർ ഏരിയയാക്കിമാറ്റി. ഇവിടെ ഒരുങ്ങാനുള്ള സ്ഥലവുമുണ്ട്.

സിംപിൾ തീമിലാണ് ഞങ്ങളുടെ കിടപ്പുമുറി. ഒരു വോൾപേപ്പർ ഒട്ടിച്ച് ഭിത്തി ഹൈലൈറ്റ് ചെയ്തു. പരമാവധി സ്‌റ്റോറേജ് സൗകര്യം ഒരുക്കിയിട്ടുണ്ട്. അടുത്തത് മകന്റെ കിടപ്പുമുറിയാണ്. ഇവിടെ വാഡ്രോബുകൾ കൂടാതെ സ്റ്റഡി ടേബിളും ക്രിയേറ്റീവ് സ്‌പേസും ഒരുക്കിയിട്ടുണ്ട്.

കിച്ചൻ ഞങ്ങളുടെ മറ്റൊരു ലോകമാണ്. വലിയ വിപുലമായ പാചക പരിപാടികളൊന്നും ഇവിടെയില്ല. അതിനാൽ എല്ലാം കയ്യകലത്തിൽ ലഭിക്കുംവിധം കോംപാക്ട് ആയിട്ടാണ് കിച്ചൻ ഡിസൈൻ. കിച്ചനിൽ നിന്നുകൊണ്ടുതന്നെ ടിവി കാണാനും മകന്റെ പഠനം ശ്രദ്ധിക്കാനും സാധിക്കും. ഇതിനായി ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഒരുക്കിയിട്ടുണ്ട്.

അങ്ങനെ മൂന്നുമാസം കൊണ്ട് ഞങ്ങളുടെ കൊച്ചു സ്വപ്നക്കൂട് ഇവിടെ സഫലമായി. കഴിഞ്ഞ മാസമായിരുന്നു പാലുകാച്ചൽ. വീട്ടിലെത്തുന്ന സുഹൃത്തുകൾക്കും ഫ്‌ളാറ്റിനെക്കുറിച്ച് പറയാൻ നല്ലവാക്കുകൾമാത്രം.

English Summary- Actor Fara Shibla New Flat- Swapnaveedu