മുംബൈയിൽ പുതിയ വീട് സ്വന്തമാക്കി മാധുരി ദീക്ഷിത്: വില 48 കോടി

madhuri-dixit-house
SHARE

മുംബൈയിൽ കടൽക്കാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിൽ പുതിയ അപ്പാർട്ട്മെന്റ് സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരസുന്ദരി മാധുരി ദീക്ഷിത്. മുംബൈയിലെ പോഷ് ഏരിയകളിൽ ഒന്നായ ലോവർ പരേലിലാണ് താരത്തിന്റെ പുതിയ അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. 48 കോടി മുടക്കിയാണ് മാധുരി ദീക്ഷിത് വീട് സ്വന്തമാക്കിയത്. 

ഇന്ത്യബുൾസ് ബ്ലൂ എന്ന റെസിഡൻഷ്യൽ പ്രോജക്ടിന്റെ സി ടവറിൽ 53 ാം നിലയിലാണ് അപ്പാർട്ട്മെന്റ്. 5384 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വിശാലമായ അപ്പാർട്ട്മെന്റാണിത്. അതായത് ചതുരശ്ര അടിക്ക് ഏകദേശം 90000 രൂപയാണ് താരം വിലയായി നൽകിയിരിക്കുന്നത്. കഴിഞ്ഞമാസം ഫ്ലാറ്റിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായതായാണ് വിവരം. രജിസ്ട്രേഷൻ നടപടികൾക്കായി താരം 2.4 കോടി രൂപ മുടക്കിയതായും റിപ്പോർട്ടുകളുണ്ട്. മഹാരാഷ്ട്രയിലെ നിയമങ്ങൾ പ്രകാരം വീടുകൾ സ്വന്തമാക്കുന്ന സ്ത്രീകൾക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിനത്തിൽ ഒരു ശതമാനം കിഴിവും ലഭിക്കുന്നുണ്ട്. ഈ ആനുകൂല്യം മാധുരി ദീക്ഷിതിനും ലഭിച്ചു.

10 ഏക്കർ വിസ്തൃതമായ സ്ഥലത്താണ് അപ്പാർട്ട്മെന്റ് ഉൾപ്പെടുന്ന കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. വിശാലമായ സ്വിമ്മിങ് പൂൾ , ഫുട്ബോൾ പിച്ച്, സ്പാ, ജിം, ക്ലബ്ബ് തുടങ്ങി ആഡംബര ജീവിതത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഏഴ് കാറുകൾ പാർക്ക് ചെയ്യാനാവുന്ന സ്ലോട്ടാണ് മാധുരി ദീക്ഷിത് വീടിനൊപ്പം സ്വന്തമാക്കിയിട്ടുള്ളത്. അറബിക്കടലിന്റെ കാഴ്ചകൾക്ക് പുറമേ നഗരവും അപ്പാർട്ട്മെന്റിൽ ഇരുന്ന് കണ്ടാസ്വദിക്കാം. 

സെലിബ്രിറ്റി വീടുകളുടെ വിഡിയോ കാണാം...

കഴിഞ്ഞവർഷം ഇതേ കെട്ടിട സമുച്ചയത്തിന്റെ 29ാം നിലയിൽ 5500 ചതുരശ്ര അടിയുള്ള മറ്റൊരു അപ്പാർട്ട്മെന്റ് താരം ലീസിനെടുത്തിരുന്നു. 36 മാസത്തെ കാലാവധിക്കാണ് വീട് സ്വന്തമാക്കിയത്. എന്നാൽ പുതിയ അപ്പാർട്ട്മെന്റ് സ്വന്തമാക്കിയതിനാൽ ഇത് ഒഴിവാക്കുമോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

English Summary- Madhuri Dixit Bought New House in Mumbai

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}