യൂട്യൂബ് തന്ന സൗഭാഗ്യം; 21 വയസ്സിൽ കോടികളുടെ ആഡംബരവീട് വാങ്ങി യൂട്യൂബിലെ ഗ്ലോബൽ സ്റ്റാർ

emma-chemberlain
©Instagram emmachamberlain
SHARE

കൗമാരപ്രായത്തിൽത്തന്നെ യൂട്യൂബ് ചാനൽ ആരംഭിച്ച് അതിലൂടെ ലോകം മുഴുവൻ ആരാധകരെ നേടി ഇപ്പോൾ ഇന്റർനെറ്റിൽ സൂപ്പർസ്റ്റാർ പരിവേഷം നേടിയിരിക്കുകയാണ് എമ്മ  ചേംബർലിൻ എന്ന അമേരിക്കൻ യൂട്യൂബർ. 21 വയസ്സ് മാത്രം പ്രായമുള്ള എമ്മ തന്റെ വിഡിയോകൾ കോടിക്കണക്കിന് ആൾക്കാരിലേക്ക് എത്തിച്ച് സമ്പാദിച്ച പണംകൊണ്ട് ഒരു വീടും സ്വന്തമാക്കി കഴിഞ്ഞു. ലൊസാഞ്ചലസിലാണ് ലാളിത്യവും ഭംഗിയും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന ഈ വീട് സ്ഥിതിചെയ്യുന്നത്.

emma-home3

ഒരുതരത്തിൽ പറഞ്ഞാൽ എമ്മയുടെ വ്യക്തിത്വം പോലെ തന്നെ ഏറെ ഊർജ്ജസ്വലത നിറഞ്ഞ വീടാണ് ഇത്. അല്പം കാലപ്പഴക്കം ചെന്ന വീടാണെങ്കിലും എമ്മ അത് തന്റെ ഇഷ്ടങ്ങൾക്കനുസൃതമായി അത് നവീകരിച്ചിട്ടുണ്ട്. വീട്ടിലിരുന്ന് ചെയ്യുന്ന ജോലിയായതിനാൽ ഒരു പേഴ്സണൽ ടച്ച് നൽകിയാണ് വീടിന്റെ ഓരോ ഭാഗവും എമ്മ ഒരുക്കിയിരിക്കുന്നത്.  

emma-home2

വ്യത്യസ്തമായ വസ്തുക്കൾ ഒന്നിനോടൊന്ന് ചേർത്തുവച്ചപ്പോൾ ഓരോ മുറിക്കും ഓരോ പ്രത്യേക ഫീൽ നൽകാനും സാധിച്ചിട്ടുണ്ട്. പഴക്കം ചെന്ന വീടാണെങ്കിലും ഇടുങ്ങിയ മുറികൾ ഒന്നും തന്നെ ഇവിടെയില്ല. ആർട്ടിസ്റ്റായ അച്ഛന്റെ ധാരാളം പെയിന്റിങ്ങുകൾ വീടിനുള്ളിൽ ഉടനീളം എമ്മ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടുനിലകളിലായാണ് വീട് ഒരുക്കിയിരിക്കുന്നത്. ലിവിങ്, സുഹൃത്തുക്കൾക്കൊപ്പം വിശ്രമസമയം ചിലവിടാനുള്ള പ്രത്യേക മുറി, ഫോർമൽ ഡൈനിങ് റൂം, അടുക്കള എന്നിവയെല്ലാം താഴത്തെ നിലയിൽ സജ്ജീകരിച്ചിരിക്കുന്നു.

തടിയിൽ നിർമ്മിച്ച സ്റ്റെയർകേസുകളും വ്യത്യസ്ത ആകൃതികളിലുള്ള വലിയ സോഫകളും വീടിന്റെ ഭംഗി വർദ്ധിപ്പിക്കുന്നുണ്ട്. ഗ്ലാസിൽ നിർമ്മിച്ച വലിയ മേശയാണ് മറ്റൊരു കാഴ്ച. സാധാരണയിൽ നിന്നും വ്യത്യസ്തമായ ലാളിത്യം നിറഞ്ഞ ഒരു ഷാൻഡ്ലിയർ ഡൈനിങ് റൂമിൽ ഇടം പിടിച്ചിരിക്കുന്നു.     

ഒന്നിലധികം മുറികളുണ്ടെങ്കിലും താമസം തനിച്ചായതിനാൽ ചില കിടപ്പുമുറികൾ ഡ്രസ്സിങ് റൂമായും മേക്കപ്പ് റൂമായുമെല്ലാം എമ്മ ഉപയോഗിക്കുന്നുണ്ട്. പ്രധാന കിടപ്പുമുറിക്കുള്ളിൽ ഇൻഡോർ പ്ലാന്റും ഫയർ പ്ലെയ്സും ഇടം നേടിയിരിക്കുന്നു. പ്രോയെം  സ്റ്റുഡിയോ എന്ന ഡിസൈനർ കമ്പനിയുമായി ചേർന്നാണ് വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. മറ്റ് വീടുകളുമായി താരതമ്യം ചെയ്തു നോക്കിയാൽ എമ്മയുടെ വീട് എല്ലാം തികഞ്ഞതാണെന്ന്  പറയാനാവില്ല എന്ന് ഡിസൈനർമാർ പറയുന്നു. എന്നാൽ ഈ അപൂർണ്ണതകൾ എല്ലാം വീടിനെ കൂടുതൽ മനോഹരമാക്കുകയാണ് ചെയ്യുന്നത്.

English Summary- Emma Chamberlain Youtube Sensation Bought Own House

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}