ADVERTISEMENT

ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയ വാർത്തകൾക്കൊപ്പം അദ്ദേഹത്തിന്റെ സമ്പത്തും  വസ്തുവകകളും എല്ലാം മാധ്യമ പ്രാധാന്യം നേടുന്നുണ്ട്.  ഭാര്യയായ അക്ഷത മൂർത്തിയുടെ ആസ്തിയും കൂടി ചേർത്ത് 730 മില്യൻ പൗണ്ടിന്റെ (6842 കോടി രൂപ) ആസ്തിയാണ് ഋഷി സുനകിന് ഉള്ളത്. ബ്രിട്ടനിലും പുറത്തുമായി ആഡംബര വീടുകളും ഇവർക്ക് സ്വന്തമായുണ്ട്. ലണ്ടനിലെ കെൻസിങ്ടണിലുള്ള  ആഡംബര ബംഗ്ലാവിലാണ് നിലവിൽ ഋഷി സുനകും അക്ഷതയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്.

rishi-sunak-home1

അഞ്ചു ബെഡ്റൂമുകളും നാല് ബാത്റൂമുകളുമാണ് ഇവിടെയുള്ളത്. 2010 ൽ 4.5 മില്യൻ പൗണ്ടിനാണ് (42 കോടി രൂപ) ഈ വീട് ഋഷി സ്വന്തമാക്കിയത്. എന്നാൽ ഇപ്പോൾ  6.6 മില്യൻ പൗണ്ടാണ് (  61 കോടി രൂപ) വീടിന്റെ വിലമതിപ്പ്.  വിശാലമായ രണ്ട് സ്വീകരണ മുറികളും പ്രൈവറ്റ് ഗാർഡനും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈ ബംഗ്ലാവിന് പുറമേ ബ്രിട്ടനിലും പുറത്തുമായി മറ്റ് മൂന്ന് ആഡംബര വീടുകൾ കൂടി കുടുംബം സ്വന്തമാക്കിയിട്ടുണ്ട്. എല്ലാ വീടുകളും ചേർത്ത് 15 മില്യൺ പൗണ്ടാണ് (141 കോടി രൂപ) വിലമതിപ്പ്.  കെൻസിങ്ടൺ ബംഗ്ലാവിലേയ്ക്ക് താമസം മാറും മുൻപ് ചാൻസിലറായി സേവനമനുഷ്ഠിക്കുന്ന കാലത്ത് നമ്പർ 11 ഡൗണിങ് സ്ട്രീറ്റിലായിരുന്നു കുടുംബത്തിന്റെ താമസം.

ഋഷി സുനകും കുടുംബവും. Image. Instagram/ rishisunakmp
ഋഷി സുനകും കുടുംബവും. Image. Instagram/ rishisunakmp

കിർബി സിഗ്സ്റ്റൺ എന്ന ഗ്രാമപ്രദേശത്ത് പൈതൃക കെട്ടിടങ്ങളുടെ പട്ടികയിൽ  പെടുന്ന ജോർജിയൻ ശൈലിയിൽ നിർമ്മിച്ച മറ്റൊരു ബംഗ്ലാവും ഋഷി സുനകിന് സ്വന്തമായുണ്ട്. വാരാന്ത്യങ്ങൾ ചിലവിടുന്നതിനായാണ് കുടുംബം ഈ വീട് ഉപയോഗിക്കുന്നത്. 2015ൽ 1.5 മില്യൺ പൗണ്ടിനാണ് (14 കോടി രൂപ) ഋഷി ഈ വീട് വാങ്ങിയത്. 

കെൻസിങ്ടണൽ തന്നെയാണ് ഋഷിയുടെ മൂന്നാമത്തെ വീട് സ്ഥിതി ചെയ്യുന്നത്. ഓൾഡ് ബ്രോംപ്ടണിലുള്ള ഒരു ഫ്ലാറ്റാണ് ഇത്.  2001ൽ ഗോൾഡ്മാൻ സാക്സിനായി ഇൻവെസ്റ്റ്മെന്റ് അനലിസ്റ്റ് എന്ന നിലയിൽ ജോലി ചെയ്യുമ്പോഴാണ് അദ്ദേഹം ഈ വീട് സ്വന്തമാക്കിയത്. ഈ അപ്പാർട്ട്മെന്റ് നിലവിൽ അവധിക്കാല വസതിയായാണ് ഉപയോഗിക്കുന്നത്. യുകെയിൽ സന്ദർശനത്തിനെത്തുന്ന സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും താമസിക്കാനായാണ് ഈ വീട് മാറ്റിവച്ചിരിക്കുന്നത്. 

മകൾ അക്ഷതയുടെയും ഋഷി സുനകിന്റെയും വിവാഹത്തോടനുബന്ധിച്ച് 2009ൽ ബെംഗളൂരുവിൽ നടത്തിയ വിരുന്നിൽ  ഇൻഫോസിസ് സ്ഥാപക ചെയർമാൻ നാരായണ മൂർത്തിയും ഭാര്യ സുധാ മൂർത്തിയും.
മകൾ അക്ഷതയുടെയും ഋഷി സുനകിന്റെയും വിവാഹത്തോടനുബന്ധിച്ച് 2009ൽ ബെംഗളൂരുവിൽ നടത്തിയ വിരുന്നിൽ ഇൻഫോസിസ് സ്ഥാപക ചെയർമാൻ നാരായണ മൂർത്തിയും ഭാര്യ സുധാ മൂർത്തിയും.

കലിഫോർണിയയിലെ സാന്താമോണിക്കയിലും ഋഷിക്കും കുടുംബത്തിനും സ്വന്തമായി വീടുണ്ട്. 2014 ൽ വാങ്ങിയ ഈ ആഡംബര വീട് സമുദ്രത്തിനോട് ചേർന്നാണ്  സ്ഥിതി ചെയ്യുന്നത്. അമേരിക്കൻ പ്രോപ്പർട്ടി വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം 5. 5 മില്യൻ പൗണ്ടാണ്( 51 കോടി രൂപ) ഈ ബംഗ്ലാവിന്റെ വിലമതിപ്പ്.

padhippura-10-downing-street

 എന്നാൽ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതല ഏൽക്കുന്നതോടെ ഈ വീടുകൾക്ക് പുറമേ ഔദ്യോഗികമായി മറ്റ് വസതികളും ഋഷി സുനകിന് ഉപയോഗിക്കാനാവും.  നമ്പർ 10 ഡൗണിങ് സ്ട്രീറ്റിലേക്ക് താമസം മാറുകയാണ് ആദ്യപടി. 100 മുറികളാണ് ഇവിടെയുള്ളത്. ഇതിനുപുറമെ ബക്കിങ്ഹാംഷയറിലെ ഗ്രാമപ്രദേശത്തും പ്രധാനമന്ത്രിക്കായി ഒരു ഔദ്യോഗിക വസതിയുണ്ടാകും. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച ഒരു ബംഗ്ലാവാണിത്. 10 കിടപ്പുമുറികളുള്ള ഈ വീട് ആയിരമേക്കർ  വിസ്തൃതമായ  എസ്റ്റേറ്റിലാണ് സ്ഥിതി ചെയ്യുന്നത്

English Summary- Rishi Sunak UK Prime Minister House Real Estate Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com