ADVERTISEMENT

ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയതോടെ ഋഷി സുനകും കുടുംബവും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലണ്ടനിലെ 10 ഡൗണിങ് സ്ട്രീറ്റിലാവും ഇനി താമസം. 1735 മുതൽ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വസതിയാണ് 10 ഡൗണിങ് സ്ട്രീറ്റ് . പ്രധാനമന്ത്രിയുടെ വസതി എന്നതിന് പുറമേ 10 ടൗണിങ് സ്ട്രീറ്റ് അദ്ദേഹത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസും രാജകീയ അതിഥികളെ സ്വീകരിക്കുന്ന ഇടവുമാണ്. 

rishi-sinak-downing-exterior

ജോർജിയൻ  വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച കെട്ടിടത്തിൽ നൂറോളം മുറികളാണ് ഉള്ളത്. കറുപ്പു നിറത്തിൽ പ്രൗഢിയുള്ള പ്രധാന വാതിൽ കടന്ന് ചെന്നാൽ വെള്ളയും കറുപ്പും നിറങ്ങൾ ഇടകലർന്ന  ഹാൾവേയിലേക്കാണ് എത്തുന്നത്. ഇവിടെ നിന്നും രണ്ടാം നിലയിലേക്കുള്ള സ്റ്റെയർകെയ്സ് ആരംഭിക്കുന്നു. ഔദ്യോഗിക വസതി എന്നാണ് അറിയപ്പെടുന്നത് എങ്കിലും കെട്ടിടത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്  താമസത്തിനായി ഉപയോഗിക്കുന്നത്. നാലാം നിലയിലാണ് പ്രധാനമന്ത്രിക്കായുള്ള താമസസ്ഥലം. 

rishi-sinak-downing-street-hall

മറ്റു നിലകളിലെല്ലാം ഓഫീസ് മുറികളും കോൺഫറൻസ് മുറികളും സ്വീകരണ മുറികളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മന്ത്രിമാർക്ക് പുറമേ ദേശീയ - രാജ്യാന്തര വ്യക്തിത്വങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത് ഈ മുറികളിൽ വച്ചാണ്. ഇരുപത്തിയഞ്ചിലധികം അതിഥികളെ ഉൾക്കൊള്ളാവുന്ന കോൺഫറൻസ് മുറികളാണ് ഒരുക്കിയിരിക്കുന്നത്. രണ്ടേ മുക്കാൽ നൂറ്റാണ്ടിന്  മേലെയുള്ള ചരിത്രത്തിൽ നിരവധി നവീകരണ പ്രവർത്തനങ്ങളും  10 ടൗണിങ് സ്ട്രീറ്റിൽ നടത്തിയിട്ടുണ്ട്.  പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയാണെങ്കിലും ഇവിടെ ഒരു സ്ഥിരതാമസക്കാരി കൂടിയുണ്ട്. ലാറി എന്ന പൂച്ച. 2011ൽ ബാറ്റർസി ഡോഗ്സ് ആൻഡ് ക്യാറ്റ്സ് ഹോമിൽ നിന്നും എത്തിച്ചത് മുതൽ ലാറിയുടെ ജീവിതം ഇവിടെയാണ്.

rishi-sinak-downing-street-inside

പ്രധാനമന്ത്രിക്ക് പുറമേ ബ്രിട്ടന്റെ ധനകാര്യ മന്ത്രിയുടെ ഔദ്യോഗിക വസതിയും ഇതേ സ്ട്രീറ്റിലാണുള്ളത്. നമ്പർ പതിനൊന്നാണ് ധനകാര്യ മന്ത്രിയുടെ ഔദ്യോഗിക വസതി. 2020ൽ ധനകാര്യ മന്ത്രിയായി ചുമതല ഏറ്റെടുത്തതോടെ 11 ഡൗണിങ് സ്ട്രീറ്റിലായിരുന്നു ഋഷി സുനകിന്റേയും താമസം.

ഋഷി സുനകും കുടുംബവും. Image. Instagram/ rishisunakmp
ഋഷി സുനകും കുടുംബവും. Image. Instagram/ rishisunakmp

English Summary- Rishi Sunak UK PM Official Residence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com