ബോളിവുഡ് നടി മലൈക അറോറയുടെ വീട്

malaika-home1
© instagram malaika arora
SHARE

സുഖസൗകര്യങ്ങളും സ്റ്റൈലും ലളിതമായി സംയോജിപ്പിച്ച വീട്. ബോളിവുഡിന്റെ ഫാഷൻ റാണി മലൈക അറോറയുടെ മുംബൈയിലെ വീടിനെ ഇങ്ങനെ വിശേഷിപ്പിക്കാം. മോഡൽ, അഭിനേത്രി തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങിനിൽക്കുന്ന താരം തിരക്കുകളിൽ നിന്നും ഒതുങ്ങി മകൻ അർഹാനുമൊത്ത് സമയം പങ്കിടുന്നതിനായി പേഴ്സണൽ ടച്ചോടെയാണ് വീട് ഒരുക്കിയിരിക്കുന്നത്.

malaika-home3

മിനിമലിസത്തിന് പ്രാധാന്യം നൽകിയാണ് വീടിന്റെ അകത്തളം മലൈക ക്രമീകരിച്ചിരിക്കുന്നതെന്ന് ഇൻസ്റ്റഗ്രാം ഫീഡിലെ ചിത്രങ്ങൾ വ്യക്തമാക്കുന്നു. ലിവിങ് റൂമിലെ നീല കലർന്ന പച്ച നിറത്തിലുള്ള കൗച്ച് അതിന് ഏറ്റവും മികച്ച ഉദാഹരണമാണ്. സൗകര്യവും അതിനൊപ്പം ഒരു സ്റ്റൈലിഷ് ലുക്കും നൽകാൻ ഇത് സഹായിക്കുന്നുണ്ട്.  പാർട്ടികൾ ഒരുക്കുന്നതിന് സൗകര്യപ്രദമായ രീതിയിൽ വലിയ ഡൈനിങ് ടേബിളും ലിവിങ് റൂമിൽ തന്നെ ഇടം പിടിച്ചിട്ടുണ്ട്.

ബാൽക്കണിയിൽ ഒരുക്കിയിരിക്കുന്ന പൂന്തോട്ടമാണ് മറ്റൊരു കാഴ്ച. സമാധാനത്തോടെ വിശ്രമവേളകൾ പങ്കിടാനാവുന്ന വിധത്തിൽ ഇഷ്ടപ്പെട്ട ചെടികളെല്ലാം നിറച്ചാണ് ബാൽക്കണി ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമേ അകത്തളത്തിലും പലയിടങ്ങളിലായി ചെറുതും വലുതുമായ ഇൻഡോർ പ്ലാന്റുകളുണ്ട്. 

malaika-home2

ഓരോ സീസണിനും അനുയോജ്യമായ വിധത്തിൽ അകത്തളത്തിന് മലൈക രൂപമാറ്റം വരുത്താറുണ്ട്. ദീപാവലി, ക്രിസ്തുമസ് അങ്ങനെ ഓരോ അവസരങ്ങൾക്കും അനുയോജ്യമായ വിധത്തിലുള്ള അലങ്കാരവസ്തുക്കളും പൂക്കളുമൊക്കെകൊണ്ട് വീട് അടിമുടി മാറ്റിയെടുക്കും.  വീടിനകത്തേക്ക് കയറിയാൽ ഉത്സവത്തിന്റെ പ്രതീതി നൽകാൻ ഇത് സഹായിക്കുന്നു. ഇത്തരത്തിൽ വീട് അലങ്കരിച്ചിരിക്കുന്നതിന്റെ ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.

സെലിബ്രിറ്റി വീടുകളുടെ വിഡിയോ കാണാം...

ഇളം നിറത്തിനാണ് പെയിന്റിങ്ങിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. വീടിനകത്ത് ധാരാളം സ്ഥല വിസ്തൃതിയുള്ള പ്രതീതി നൽകാൻ ഇത് സഹായിക്കുന്നു. ഫർണിച്ചറുകളിൽ ഭൂരിഭാഗവും പെയിന്റിങ്ങിനോട് യോജിച്ചു നിൽക്കുന്ന നിറങ്ങളിലുള്ളവയാണ്. ലാംപ് ഷെയ്ഡുകളുടെയും കർട്ടനുകളുടെയും കാര്യവും വ്യത്യസ്തമല്ല. മകനു പുറമേ കാസ്പർ എന്ന വളർത്തുന്നയും മലൈകയ്ക്കൊപ്പം ഇവിടെയുണ്ട്.

English Summary- Malaika Arora House in Mumbai- Celebrity Home

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS