മുംബൈയിൽ 65 കോടിയുടെ വീട് സ്വന്തമാക്കി ജാൻവി കപൂർ

jhanvi
SHARE

ബോളിവുഡ് താരങ്ങളുടെ ഇഷ്ടകേന്ദ്രമായ മുംബൈയിലെ ബാന്ദ്രയിൽ പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ് താരസുന്ദരി ജാൻവി കപൂർ. അച്ഛൻ ബോണി കപൂറിനും ഇളയ സഹോദരി ഖുശി കപൂറിനുമൊപ്പം ചേർന്ന്  65 കോടി  രൂപ മുടക്കിയാണ് ഡ്യൂപ്ലക്സ് അപാർട്മെന്റ് ജാൻവി സ്വന്തമാക്കിയിരിക്കുന്നത്. ബാന്ദ്രയിലെ വെസ്‌റ്റ്സ് പാലി ഹില്ലിലെ കുബെലിസ്ക് കെട്ടിടത്തിന്റെ ഒന്ന്, രണ്ട് നിലകളിലായാണ് വീട് സ്ഥിതി ചെയ്യുന്നത്.

വീടിന് 8669 ചതുരശ്ര അടി വിസ്തീർണ്ണം ഉള്ളതായി ആണ് വിവരം. കാർപ്പറ്റ് ഏരിയ മാത്രം 6421 ചതുരശ്ര അടിയുണ്ട്. കഴിഞ്ഞമാസം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീയും ചേർത്ത് താരം 3.9 കോടി രൂപ ചെലവിട്ടതായാണ് റിപ്പോർട്ടുകൾ. കാർപ്പറ്റ് ഏരിയയ്ക്ക് ഒരു ചതുരശ്ര അടിക്ക് ഒരു ലക്ഷം രൂപ വിലമതിപ്പുണ്ടെങ്കിലും കപൂർ കുടുംബം 75000 രൂപയാണ് ചെലവിട്ടിരിക്കുന്നത്. 

വീടിന്റെ അകത്തളത്തിലാകെ ഇളംനിറത്തിന് പ്രാധാന്യം നൽകിയിരിക്കുന്നു. ഏറെ സ്ഥലവിസ്തൃതിയുള്ള മുറികൾക്ക് പുറമെ സ്വിമ്മിങ് പൂൾ, ജിം, ബില്ല്യാർഡ്സ് റൂം എന്നിങ്ങനെയുള്ള സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്. അഞ്ച് പാർക്കിങ് സ്പോട്ടുകളാണ് അപ്പാർട്ട്മെന്റിനായി നീക്കിവച്ചിരിക്കുന്നത്. വിശാലമായ ഓപ്പൺ ഗാർഡനാണ് മറ്റൊരു പ്രത്യേകത.

jhanvi-kapoor-house

ഈ വർഷം ജൂലൈയിലാണ് ജുഹുവിൽ സ്ഥിതി ചെയ്തിരുന്ന 3456 ചതുരശ്ര അടിയുള്ള വീട് ജാൻവി കപൂർ കൈമാറ്റം ചെയ്തത്. 44 കോടി രൂപ മുടക്കി ബോളിവുഡ് താരം രാജ്കുമാർ റാവുവാണ് വീട് സ്വന്തമാക്കിയത്. 14, 15, 16 നിലകളിലായി സ്ഥിതി ചെയ്യുന്ന ട്രിപ്ലക്സ്  അപ്പാർട്ട്മെന്റാണിത്. സ്വിമ്മിങ് പൂൾ, വിശാലമായ പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളുള്ള വീട് 2020 ലാണ് ജാൻവി വാങ്ങിയത്. ഹെലൻ എന്ന മലയാളസിനിമയുടെ ഹിന്ദി പതിപ്പായ മിലിയാണ് താരത്തിന്റെ പുതിയ ചിത്രം.

സെലിബ്രിറ്റി വീടുകൾ കാണാം...

English Summary- Janhvi Kapoor Bought New House in Mumbai

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS