ഒരേയൊരു രാജാവ്! മെസ്സിയുടെ അമ്പരപ്പിക്കുന്ന ആസ്തി; ആഡംബരജീവിതം

messi-homes
instagram © @leomessi
SHARE

അവസാന ലോകകപ്പിൽ മെസ്സി കപ്പിൽ മുത്തമിടുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. കളിക്കളത്തിൽ റെക്കോർഡുകൾകൊണ്ട് ഇതിഹാസം തീർത്ത മെസ്സി ലോകത്തിലെ ഏറ്റവും ധനികരായ ഫുട്ബോൾ താരങ്ങളുടെ പട്ടികയിൽ മുൻനിരയിലുണ്ട്. ഏകദേശം 524 മില്യൻ പൗണ്ടിന്റെ (4873 കോടി രൂപ) ആസ്തി മെസ്സിക്ക് ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ബാഴ്സലോണയിലും മയാമിയിലും മെസ്സി സ്വന്തമാക്കിയിരിക്കുന്ന വീടുകളുടെ മാത്രം വിലമതിപ്പ് 23 മില്യൻ പൗണ്ട് (213 കോടി രൂപ) ആണ്. 

ബാഴ്സലോണ വീട് 

messi-house1
instagram© @leomessi live

ബാഴ്സലോണയിലെ കാസ്റ്റൽഡെഫൽസിലാണ് താരം ആദ്യമായി സ്വന്തമാക്കിയ വീട് സ്ഥിതി ചെയ്യുന്നത്. കടലിന്റെ സൗന്ദര്യം ആസ്വദിക്കാവുന്ന വിധത്തിൽ നിർമ്മിച്ചിരിക്കുന്ന ബംഗ്ലാവിൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം എല്ലാ ആഡംബരങ്ങളോടെയും കഴിയാനുള്ള സൗകര്യങ്ങൾ മെസ്സി ഒരുക്കിയിരുന്നു. ഫുട്ബോൾ പിച്ച്, സ്വിമ്മിങ് പൂൾ, ഇൻഡോർ ജിം എന്നുവേണ്ട കുട്ടികൾക്കായി പ്ലേഗ്രൗണ്ട് വരെ ഇവിടെ ഒരുക്കി. നോ ഫ്ലൈ സോണിൽ സ്ഥിതിചെയ്യുന്ന ഈ വീടിനുള്ളിൽ തന്റെ എതിർ ടീമിലെ കളിക്കാരിൽ നിന്നും മെസ്സി ശേഖരിച്ച ജേഴ്സികൾ സൂക്ഷിച്ചിരുന്ന ഒരു പ്രത്യേക മുറിയും ഒരുക്കിയിരുന്നു. 5.5 മില്യൻ പൗണ്ടാണ് (51 കോടി രൂപ) ഈ വീടിന്റെ വില മതിപ്പ്. 

പാരിസ് സെന്റ് ജെർമൻ എഫ്.സിയിൽ അംഗമായശേഷം പാരിസിൽ പ്രതിമാസം 18000 പൗണ്ട് (16 ലക്ഷം രൂപ) വാടകയ്ക്ക് മെസ്സി ഒരു വീട് സ്വന്തമാക്കിയതായാണ് വിവരം. പാരീസിലേക്ക് നീങ്ങിയ ശേഷം ബാഴ്സലോണയിലെ വീട് മെസ്സി കൈമാറ്റം ചെയ്തിട്ടുണ്ടോ എന്നത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

മയാമി വീട് 

messi-house2

2020 ലാണ് അഞ്ച് മില്യൻ പൗണ്ട് (46 കോടി രൂപ)വില നൽകി മയാമിയിലെ ബംഗ്ലാവ് മെസ്സി സ്വന്തമാക്കിയത്. സണ്ണി ഐൽസ് ബീച്ചിൽ സ്ഥിതി ചെയ്യുന്ന ഈ വീടും കടൽ കാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. നാല് കിടപ്പുമുറികളും നാല് ബാത്റൂമുകളുമുള്ള ഈ വീട്ടിൽ വൈൻ നിലവറയും ഉൾപ്പെടുത്തിയിരിക്കുന്നു. സ്പാ, പ്രൈവറ്റ് പൂൾ, ഫിറ്റ്നസ് സെന്റർ, യോഗ സ്റ്റുഡിയോ, കുട്ടികൾക്കുള്ള പ്ലേഹൗസ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞവർഷം മെസ്സി ഈ ആഡംബര വീട് വിൽപനയ്ക്കായി പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.

messi-house3

മെഡിറ്ററേനിയൻ സമുദ്രത്തിലെ ബാലിയാറക് ദ്വീപിൽ സ്ഥിതിചെയ്യുന്ന അവധിക്കാല വസതിയാണ് മെസ്സി ഏറ്റവും ഒടുവിൽ സ്വന്തമാക്കിയ വീട്. 9.5 മില്യൺ പൗണ്ടാണ് (88 കോടി രൂപ) മെസ്സി ഈ വീടിനായി ചെലവാക്കിയത്. എന്നാൽ വീട് താമസയോഗ്യമാണെന്ന് കാണിക്കുന്ന രേഖകൾ ഇനിയും മെസ്സിക്ക് ലഭിച്ചിട്ടില്ല. മുൻ ഉടമസ്ഥർ നടത്തിയ ചില നിർമ്മാണ പ്രവർത്തനങ്ങൾ മൂലമാണ് അംഗികാരം വൈകുന്നത്. ഇവിടം താമസ യോഗ്യമാകണമെങ്കിൽ പുതിയതായി നിർമ്മിച്ച മുറികൾ പൊളിച്ചു നീക്കേണ്ടി വരുമെന്നും റിപ്പോർട്ടുകളുണ്ട്.

നാട്ടിലെ വീട് 

messi-family
instagram© @leomessi

ജന്മനാടായ അർജന്റീനയിലെ റൊസാരിയോയിലും മൂന്നു മില്യൻ പൗണ്ട് (27 കോടി രൂപ) മുടക്കി ഒരു ബംഗ്ലാവ് മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. ദ ഫോർട്രസ്  എന്നാണ് ഈ ബംഗ്ലാവിന്റെ പേര്. സിനിമാ തിയേറ്റർ, ജിം, 15 കാറുകൾ പാർക്ക് ചെയ്യാവുന്ന ഭൂഗർഭ പാർക്കിങ് ഏരിയ എന്നിവ ഉൾപ്പെടുന്ന വീട്ടിൽ 25 ഓളം മുറികൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഫുട്‍ബോളിൽനിന്ന് പൂർണമായി വിരമിച്ച ശേഷം മെസ്സി കുടുംബവുമൊത്ത് ഇവിടേക്ക് താമസം മാറുമെന്നാണ് വിവരം.

ഒറ്റക്ലിക്കിൽ കേരളത്തിലെ മികച്ച വീടുകൾ കാണാം

English Summary- Lionel Messi Luxury Homes- Celebrity Lifestyle- World Cup 2022

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS